മഞ്ജിമയുടെ ചുട്ടമറുപടി ഏറ്റു, ‘നടിമാരുടെ നഗ്നത കാണാനല്ല ആളുകള്‍ തിയറ്ററില്‍ വരുന്നത്’ 

May 10, 2017, 2:44 pm
മഞ്ജിമയുടെ ചുട്ടമറുപടി ഏറ്റു, ‘നടിമാരുടെ നഗ്നത കാണാനല്ല ആളുകള്‍ തിയറ്ററില്‍ വരുന്നത്’ 
TAMIL MOVIE
TAMIL MOVIE
മഞ്ജിമയുടെ ചുട്ടമറുപടി ഏറ്റു, ‘നടിമാരുടെ നഗ്നത കാണാനല്ല ആളുകള്‍ തിയറ്ററില്‍ വരുന്നത്’ 

മഞ്ജിമയുടെ ചുട്ടമറുപടി ഏറ്റു, ‘നടിമാരുടെ നഗ്നത കാണാനല്ല ആളുകള്‍ തിയറ്ററില്‍ വരുന്നത്’ 

ഫേസ്ബുക്കിലും ട്വിറ്ററിലുമെല്ലാം സിനിമാ ചര്‍ച്ചകളില്‍ നടിമാരെക്കുറിച്ചുള്ള സംവാദം പലപ്പോഴും ഗ്ലാമറിനെ കേന്ദ്രീകരിച്ചാകാറുണ്ട്. ട്വിറ്ററില്‍ ഇത്തരമൊരു വിവാദ പരാമര്‍ശം നടത്തിയ ആള്‍ക്ക് ചുട്ടമറുപടി നല്‍കിയ മലയാളിയായ നടി മഞ്ജിമാ മോഹന്‍. നടിമാര്‍ സുതാര്യമായതും ഇറക്കം കുറഞ്ഞതുമായ വസ്ത്രം ധരിക്കുന്നത് കൊണ്ടാണ് ആളുകള്‍ സിനിമ കാണാന്‍ വരുന്നതെന്നായിരുന്നു ഗണേശന്‍ എന്ന ട്വിറ്റര്‍ പ്രൊഫൈലിലൂടെ ഒരാളുടെ വാദം. ഈ വാദം റീ ട്വീറ്റ് ചെയ്ത് കൊണ്ടാണ് മഞ്ജിമയുടെ മറുപടി.

നടിമാരുടെ നഗ്നത കാണാനാണ് ആളുകള്‍ തിയറ്ററുകളില്‍ വരുന്നതെന്നാണ് നിങ്ങളുടെ ചിന്തയെങ്കില്‍ അത് തെറ്റാണ് സര്‍, നല്ല സിനിമകള്‍ കാണാനാണ് അവര്‍ വരുന്നത് അല്ലാതെ അല്ലാതെ വസ്ത്രത്തിന്റെ ഇറക്കകുറവ് ആസ്വദിക്കാനല്ല.
മഞ്ജിമാ മോഹന്‍

മഞ്ജിമാ മോഹന്റെ ട്വീറ്റ് നിരവധി പേര്‍ ഏറ്റെടുക്കുകയും നടിക്ക് പിന്തുണയുമായി എത്തുകയും ചെയ്തതോടെ വിവാദ ട്വീറ്റ് പിന്‍വലിച്ച് വാദം ഉയര്‍ത്തിയ ആള്‍ പിന്‍മാറി. ബാലതാരമായി എത്തിയ മഞ്ജിമ ഒരു വടക്കന്‍ സെല്‍ഫി എന്ന സിനിമയിലൂടെയാണ് നായികയായി സജീവമാകുന്നത്. തമിഴില്‍ അച്ചം യെമ്പത് മടമൈയടാ എന്ന സിനിമ പൂര്‍ത്തിയാക്കിയ മഞ്ജിമ ഉദയനിധി സ്റ്റാലിനൊപ്പം പുതിയ ചിത്രത്തില്‍ അഭിനയിക്കുകയാണ്.

അച്ചം യെമ്പത് മടമൈയടായുടെ ചിത്രീകരണം ആരംഭിച്ച ശേഷം മറ്റൊരു പടത്തില്‍ അഭിനയിക്കാന്‍ തന്നെ ക്ഷണിച്ചെന്നും സ്ത്രീവിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് പിന്‍മാറിയതായും മുമ്പ് മഞ്ജിമ പറഞ്ഞിരുന്നു. സംവിധായകന് മുന്നിലെത്തിയപ്പോള്‍ തന്നെ നോക്കി 'ഇതാണോ സാധനം? ഈ തടിച്ച ശരീരം കഥാനായികയ്ക്ക് പറ്റിയതല്ല' എന്ന് വെട്ടിത്തുറന്നു പറഞ്ഞെന്നായിരുന്നു നടിയുടെ ആരോപണം.. അത് മുഖത്തേറ്റ ഒരു പ്രഹരമായിരുന്നു. തികച്ചും മര്യാദയില്ലാത്ത പെരുമാറ്റമായിരുന്നു അയാളുടേത്. ശരീരം തടിച്ചിരുന്നതിനെക്കുറിച്ചോ, ആ പടത്തില്‍ അഭിനയിക്കാന്‍ കഴിയാത്തതിനെക്കുറിച്ചോ അല്ല സങ്കടം. ഒരു വ്യക്തിയോട് ആമുഖമായി സംസാരിക്കുന്നതിന് ഒരു മര്യാദ വേണ്ടേ? മര്യാദ കാണിക്കാത്ത ഇയാളാണോ ഒരു സംവിധായകന്‍ എന്ന് ചിന്തിച്ചിരുന്നതായും മഞ്ജിമ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.