1.15 മിനിറ്റിന്റെ വിജയ് ഷോ; ‘മെര്‍സല്‍’ ടീസര്‍ എത്തി 

September 22, 2017, 11:31 am
1.15 മിനിറ്റിന്റെ വിജയ് ഷോ; ‘മെര്‍സല്‍’ ടീസര്‍ എത്തി 
TAMIL MOVIE
TAMIL MOVIE
1.15 മിനിറ്റിന്റെ വിജയ് ഷോ; ‘മെര്‍സല്‍’ ടീസര്‍ എത്തി 

1.15 മിനിറ്റിന്റെ വിജയ് ഷോ; ‘മെര്‍സല്‍’ ടീസര്‍ എത്തി 

ആറ്റ്‌ലിയുടെ സംവിധാനത്തിലെത്തുന്ന വിജയ് ചിത്രം 'മെര്‍സലി'ന്റെ ടീസര്‍ വീഡിയോ പുറത്തെത്തി. ഒരു സാധാരണ വിജയ് ചിത്രത്തിന്റെ എല്ലാ ചേരുവകളും അടങ്ങിയ ടീസര്‍ തീയേറ്ററുകളില്‍ 'ഉത്സവ'മാണ് വാഗ്ദാനം ചെയ്യുന്നത്. 'തെരി'യുടെ വിജയത്തിന് ശേഷം ആറ്റ്‌ലി വിജയ്‌യുമായി ഒന്നിക്കുന്ന ചിത്രമാണ് 'മെര്‍സല്‍'.

ടീസര്‍ 
ടീസര്‍ 

സാമന്ത, നിത്യ മേനോന്‍, കാജല്‍ അഗര്‍വാള്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. മൂന്ന് വേഷങ്ങളാണ് ചിത്രത്തില്‍ വിജയ് ചെയ്യുന്നത്. ഏആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ശ്രീ തേനണ്ട്രല്‍ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രൊഡക്ഷന്‍ ഹൗസിന്റെ നൂറാമത് ചിത്രമാണ് മെര്‍സല്‍. വിജയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ ഖുഷിയുടെ സംവിധായകന്‍ എസ് ജെ സൂര്യ ചിത്രത്തില്‍ അഭിനയിക്കുന്നുമുണ്ട്.