മെർസലിന്റെ തെലുങ്ക് പതിപ്പ് ‘അദിരിന്ദി’ എത്തുന്നു; ട്രെയ്‌ലർ കാണാം  

October 26, 2017, 12:25 pm
മെർസലിന്റെ തെലുങ്ക് പതിപ്പ്  ‘അദിരിന്ദി’ എത്തുന്നു; ട്രെയ്‌ലർ കാണാം  
TAMIL MOVIE
TAMIL MOVIE
മെർസലിന്റെ തെലുങ്ക് പതിപ്പ്  ‘അദിരിന്ദി’ എത്തുന്നു; ട്രെയ്‌ലർ കാണാം  

മെർസലിന്റെ തെലുങ്ക് പതിപ്പ് ‘അദിരിന്ദി’ എത്തുന്നു; ട്രെയ്‌ലർ കാണാം  

വിവാദങ്ങൾക്ക് വഴിവെച്ച വിജയ് ചിത്രം മെർസലിന്റെ തെലുങ്ക് പതിപ്പിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. അദിരിന്ദി എന്ന പേരിലാണ് മെർസലിന്റെ തെലുങ്ക് ചിത്രം എത്തുന്നത്.

തമിഴ് റിലീസിന് ഒപ്പം തന്നെ തെലുങ്ക്‌ ചിത്രവും റിലീസ് ചെയ്യാൻ ആണ് തീരുമാനിച്ചിരുന്നത്. എന്നാൽ സെൻസറിങ് പൂർത്തീകരിക്കാത്ത കൊണ്ട് റിലീസ് നീളുകയായിരുന്നു. സിനിമയും ആയി ബന്ധപ്പെട്ട വിവാദം സിനിമയുടെ വിജയത്തിന് സ്വാധീനിക്കും എന്നാണ് വിലയിരുത്തുന്നത്. ഒക്ടോബർ 27ന് ചിത്രം റിലീസ് ആകും.

യുവ സംവിധായകൻ ആറ്റ്‌ലീ ഒരുക്കുന്ന ചിത്രത്തിൽ വിജയ് ഡോക്ടര്‍, മജീഷ്യന്‍, തമിഴ്‌നാട്ടിലെ സാധാരണക്കാരന്‍ തുടങ്ങി മൂന്നു വേഷങ്ങളിലാണ് അഭിനയിച്ചത്. നിത്യാമേനോന്‍, സാമന്ത, കാജല്‍ അഗര്‍വാള്‍ എന്നിവര്‍ നായികമാരാകുന്നു. എ ആർ റഹ്മാനാണ് സംഗീതം.