അടുത്തത് ‘തുപ്പാക്കി-2’? അജിത്ത് ചിത്രത്തിന് തിരക്കഥ തയ്യാറെന്ന് മുരുഗദോസ് 

September 19, 2017, 12:54 pm
അടുത്തത് ‘തുപ്പാക്കി-2’? അജിത്ത് ചിത്രത്തിന് തിരക്കഥ തയ്യാറെന്ന് മുരുഗദോസ് 
TAMIL MOVIE
TAMIL MOVIE
അടുത്തത് ‘തുപ്പാക്കി-2’? അജിത്ത് ചിത്രത്തിന് തിരക്കഥ തയ്യാറെന്ന് മുരുഗദോസ് 

അടുത്തത് ‘തുപ്പാക്കി-2’? അജിത്ത് ചിത്രത്തിന് തിരക്കഥ തയ്യാറെന്ന് മുരുഗദോസ് 

മഹേഷ് ബാബുവിന്റെ തമിഴ് എന്‍ട്രി ചിത്രം 'സ്‌പൈഡറി'ന്റെ അവസാനവട്ട തിരക്കുകളിലാണ് എ.ആര്‍.മുരുഗദോസ് ഇപ്പോള്‍. തമിഴിലും തെലുങ്കിലും ഒരേസമയം എത്തുന്ന ചിത്രം സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം. ഈ മാസം 27ന് ചിത്രം തീയേറ്ററുകളിലെത്താനിരിക്കെ തന്റെ ഭാവി പ്രോജക്ടുകളെക്കുറിച്ച് സംസാരിക്കുകയാണ് മുരുഗദോസ്. അടുത്തത് വിജയ് ചിത്രമാണെന്ന് പറയുന്നു അദ്ദേഹം. അത് തുപ്പാക്കിയുടെ രണ്ടാംഭാഗം അല്ലെന്നും ഒരു അജിത്ത്കുമാര്‍ ചിത്രത്തിന്റെ തിരക്കഥ തയ്യാറാണെന്നും. ഇന്ത്യഗ്ലിറ്റ്‌സിന് വേണ്ടി ശ്രീധര്‍ പിള്ളയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മുരുഗദോസിന്റെ പ്രതികരണം.

തുപ്പാക്കി 
തുപ്പാക്കി 
അടുത്തത് വിജയ് സാറിനെ നായകനാക്കി ചെയ്യുന്ന സിനിമയാണ്. ‘സ്‌പൈഡറി’ന്റെ അവസാനവട്ട തിരക്കുകളിലാണ് ഞാനിപ്പോള്‍. ഒരു പത്ത് ദിവസത്തിന് ശേഷം പുതിയ പ്രോജക്ടിലേക്ക് പൂര്‍ണമായി കടക്കും. തിരക്കഥ പൂര്‍ത്തിയായിട്ടില്ല. എന്നാല്‍ വിജയ്‌യുടെ കഥാപാത്രവും കഥാപശ്ചാത്തലവുമൊക്കെ തയ്യാറാക്കിയിട്ടുണ്ട്. തുപ്പാക്കി-2 അല്ല അത്. പുതിയ കഥയാണ്. എത്രയുംവേഗം ചിത്രീകരണം ആരംഭിക്കണമെന്നാണ് ആഗ്രഹം. ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കാന്‍ കഴിഞ്ഞേക്കും. 
എ.ആര്‍.മുരുഗദോസ് 
അജിത്തിനൊപ്പം മുരുഗദോസ് (പഴയ ചിത്രം) 
അജിത്തിനൊപ്പം മുരുഗദോസ് (പഴയ ചിത്രം) 

ഒരു അജിത്ത്കുമാര്‍ ചിത്രത്തിന്റെ തിരക്കഥ തയ്യാറാണെന്നും അത് അദ്ദേഹത്തിന് മാത്രം ചെയ്യാന്‍ കഴിയുന്ന കഥാപാത്രമാണെന്നും പറയുന്നു മുരുഗദോസ്. 'എപ്പോള്‍ അവസരം വരുന്നുവോ അപ്പോള്‍ ചെയ്യാനാണ് എന്റെ പദ്ധതി',അജിത്ത് നായകനായ 'ദീന'യിലൂടെ അരങ്ങേറിയ സംവിധായകന്‍ പറയുന്നു.

ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള 'സ്‌പൈഡറി'ല്‍ സംഘട്ടനമൊരുക്കുന്നത് പീറ്റര്‍ ഹെയ്ന്‍ ആണ്. രാകുല്‍ പ്രീത് ആണ് നായിക. തെലുങ്ക് താരം ഭരത്തിന്റെ തമിഴ് അരങ്ങേറ്റവും എസ്.ജെ.സൂര്യയുടെ തെലുങ്ക് അരങ്ങേറ്റവുമാണ് ചിത്രം. ഹാരിസ് ജയരാജ് സംഗീതവും ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.