ഉളിദവരു കണ്ടന്തേ, നിവിന് മുമ്പേ ‘റിച്ചി’യെന്ന റൗഡിയായത് രക്ഷിത് ഷെട്ടി 

April 30, 2017, 12:03 pm
ഉളിദവരു കണ്ടന്തേ, നിവിന് മുമ്പേ ‘റിച്ചി’യെന്ന റൗഡിയായത് രക്ഷിത് ഷെട്ടി 
TAMIL MOVIE
TAMIL MOVIE
ഉളിദവരു കണ്ടന്തേ, നിവിന് മുമ്പേ ‘റിച്ചി’യെന്ന റൗഡിയായത് രക്ഷിത് ഷെട്ടി 

ഉളിദവരു കണ്ടന്തേ, നിവിന് മുമ്പേ ‘റിച്ചി’യെന്ന റൗഡിയായത് രക്ഷിത് ഷെട്ടി 

ഉളിദവരു കണ്ടന്തേ, നാക്കുളുക്കുന്ന പേരുള്ള ഈ കന്നഡ സിനിമയുടെ റീമേക്ക് ആണ് നിവിന്‍ പോളിയുടെ തമിഴ് നായക അരങ്ങേറ്റ ചിത്രമായ റിച്ചി. റിച്ചിയുടെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡാകുമ്പോള്‍ ഉളിദവരു കണ്ടന്തേ എന്ന കന്നഡ ലോ ബജറ്റ് സിനിമയും ചര്‍ച്ചയാവുകയാണ്. രക്ഷിത് ഷെട്ടി രചനയും സംവിധാനവും നിര്‍വഹിച്ച് 2 കോടി 70 ലക്ഷം ബജറ്റില്‍ 2014ല്‍ പുറത്തിറങ്ങിയ സിനിമയാണ് ഉളിദവരു കണ്ടന്തേ.

നിയോ നോയര്‍ ക്രൈം ഡ്രാമാ സ്വഭാവത്തിലെത്തിയ ഉളിദവരു കണ്ടന്തേ സാന്‍ഡല്‍ വുഡിന് പുറത്തും നിരൂപക പ്രശംസയും പ്രേക്ഷകപ്രീതിയില്‍ നേടിയ സിനിമയാണ്. റിച്ചി എന്ന നായക കഥാപാത്രമായി ഉളിദവരു കണ്ടന്തേയില്‍ അഭിനയിച്ചിരുന്നത് സംവിധായകന്‍ രക്ഷിത് ഷെട്ടിയാണ്. ഈ കഥാപാത്രമാണ് തമിഴില്‍ നിവിന്‍ പോളി.

ഏറെ ഭേദഗതികളോടെയാണ് ഗൗതം രാമചന്ദ്രന്‍ തമിഴ് പതിപ്പായി റിച്ചി രൂപപ്പെടുത്തിയതെന്ന് ചിത്രീകരണത്തിന് മുമ്പ് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. നേരം തമിഴ് പതിപ്പിലൂടെയും പ്രേമത്തിലൂടെയും തമിഴില്‍ നിവിന്‍ പോളി നേടിയ സ്വീകാര്യത ഉപയോഗപ്പെടുത്താനായിരിക്കും റിച്ചിയുടെ ശ്രമം. മലയാളികളായ ആനന്ദ് പയ്യന്നൂരും വിനോദ് ഷൊര്‍ണ്ണൂരും ആണ് റിച്ചിയുടെ നിര്‍മ്മാതാക്കള്‍. നിവിന്‍ തന്നെയാണ് തമിഴില്‍ ഡബ്ബ് ചെയ്തിരിക്കുന്നത്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോന്‍ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് നിവിന്‍ പോളി ഇപ്പോള്‍.