‘പ്രൊഫഷണല്‍ റൗഡി’യായി മാസ് ലുക്കില്‍ നിവിന്‍; ‘റിച്ചി’ ടീസര്‍ 

April 29, 2017, 6:34 pm
‘പ്രൊഫഷണല്‍ റൗഡി’യായി മാസ് ലുക്കില്‍ നിവിന്‍; ‘റിച്ചി’ ടീസര്‍ 
TAMIL MOVIE
TAMIL MOVIE
‘പ്രൊഫഷണല്‍ റൗഡി’യായി മാസ് ലുക്കില്‍ നിവിന്‍; ‘റിച്ചി’ ടീസര്‍ 

‘പ്രൊഫഷണല്‍ റൗഡി’യായി മാസ് ലുക്കില്‍ നിവിന്‍; ‘റിച്ചി’ ടീസര്‍ 

നിവിന്‍ പോളിയെ നായകനാക്കി ഗൗതം രാമചന്ദ്രന്‍ തമിഴില്‍ സംവിധാനം ചെയ്യുന്ന 'റിച്ചി'യുടെ ടീസര്‍ പുറത്തെത്തി. തൂത്തുക്കുടിയും കുറ്റാലവും മണപ്പാടിയും കൊല്‍ക്കത്തയുമൊക്കെ ലൊക്കേഷനുകളാക്കുന്ന ചിത്രം കന്നഡ ചിത്രമായ 'ഉളിഡവരു കണ്ടാതെ'യുടെ റീമേക്കാണ്. തമിഴിലും മലയാളത്തിലുമായി ഒരുങ്ങുന്ന ചിത്രം ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ്. 'സാന്റാ മരിയ', 'അവര്‍ഗള്‍' എന്നൊക്കെ ചിത്രത്തിന് ആദ്യം പേര് കേട്ടിരുന്നെങ്കിലും 'റിച്ചി' എന്നാണ് ചിത്രത്തിന്റെ പേരെന്ന് സംവിധായകന്‍ പിന്നാലെ അറിയിച്ചു.

തീരദേശജീവിതത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പാണ്ഡികുമാറാണ്. അജനീഷ് ലോകനാഥ് സംഗീതം. ഛായാഗ്രഹണത്തില്‍നിന്ന് അഭിനയത്തിലേക്കെത്തിയ നടരാജ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. അല്‍ഫോന്‍സ് പുത്രന്റെ 'പ്രേമ'ത്തിന് ശേഷം നിവിന്‍പോളിക്ക് തമിഴ്നാട്ടില്‍ വലിയ സ്വീകാര്യതയുണ്ട്. ചിത്രം 200 ദിവസത്തിലേറെ ചെന്നൈയിലെ തീയേറ്ററുകളില്‍ ഓടിയിരുന്നു. അത്രയേറെ ആസ്വദ്യകരമായിരുന്നതിനാല്‍ 'പ്രേമ'ത്തിന് തമിഴ് റീമേക്ക് വേണ്ടെന്ന നിലപാടായിരുന്നു സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ തമിഴ്പ്രേക്ഷകര്‍ ഉയര്‍ത്തിയത്. ആനന്ദ് കുമാറും വിനോദ് ഷൊര്‍ണൂരും ചേര്‍ന്നാണ് 'റിച്ചി' നിര്‍മ്മിക്കുന്നത്.