വിജയ്‌യുടെ ‘പുലി’യില്‍ കാലിടറിയ സംവിധായകന് രക്ഷയായി ഷങ്കര്‍, വടിവേലുവിന് നായികയായി പാര്‍വതി ഓമനക്കുട്ടന്‍ 

August 25, 2017, 12:43 pm
വിജയ്‌യുടെ ‘പുലി’യില്‍ കാലിടറിയ സംവിധായകന് രക്ഷയായി ഷങ്കര്‍, വടിവേലുവിന് നായികയായി പാര്‍വതി ഓമനക്കുട്ടന്‍ 
TAMIL MOVIE

തമിഴില്‍ ഫാന്റസി കോമഡി സ്വഭാവത്തില്‍ തുടര്‍ച്ചയായി ഹിറ്റുകള്‍ തീര്‍ത്ത സംവിധായകനാണ് സിമ്പുദേവന്‍. ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ അമരക്കാരനായ ഷങ്കര്‍ സ്വതന്ത്ര്യ സ്വഭാവമുള്ള സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിച്ചപ്പോള്‍ രണ്ടാം തവണ അവസരം നല്‍കിയത് സിമ്പുദേവനായിരുന്നു. ഇംസൈ അരസന്‍ 23ാം പുലികേശി എന്ന ചിത്രം വടിവേലുവിനെ നായകനാക്കി സിമ്പുദേവന്‍ ഒരുക്കി. സൂപ്പര്‍ഹിറ്റായി മാറിയ ഈ ചിത്രത്തിന് പിന്നാലെ ചെയ്ത അരൈ ഇന്‍ 305ല്‍ കടവുള്‍ എന്ന സിനിമയും ഷങ്കറിന്റെ എസ് പിക്‌ചേഴ്‌സ് നിര്‍മ്മിച്ചു. ലോ ബജറ്റ് ഫാന്റസി കോമഡി ഒരുക്കിയ സിമ്പുദേവന് കൈ പൊള്ളിയത് വിജയ്‌യെ നായകനാക്കി പുലി എന്ന മാസ് ചിത്രമൊരുക്കിയപ്പോഴാണ്. ഇളയദളപതി ആരാധകരെ തൃപ്തരാക്കാന്‍ വേണ്ടി ബജറ്റിനൊത്ത് ഉള്ളടക്കത്തിലും കഥയിലുമെല്ലാം വരുത്തിയ മാറ്റങ്ങള്‍ പുലിയെ ബോക്‌സ് ഓഫീസില്‍ എലിയാക്കി.

ഇപ്പോഴിതാ സിമ്പുദേവന്റെ ശക്തമായ തിരിച്ചുവരവിനായി ഷങ്കര്‍ വീണ്ടും മുന്‍കൈയെടുക്കുകയാണ്. ഷങ്കറിന്റെ എസ് പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ഇംസൈ അരസന്‍ 24ാം പുലികേശിയില്‍ വടിവേലുവാണ് നായകന്‍, 23ാം പുലികേശിയുടെ തുടര്‍ച്ചയാണ് ഈ സിനിമ. മുന്‍ മിസ് ഇന്ത്യയും മലയാളിയുമായ പാര്‍വതി ഓമനക്കുട്ടനാണ് ഈ ചിത്രത്തിലെ നായിക. ചെന്നൈയില്‍ ഒരു സ്റ്റുഡിയോയില്‍ സെറ്റൊരുക്കിയാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. ഷങ്കറിന്റെ എസ് പിക്‌ചേഴ്‌സിനൊപ്പം ലൈക്കാ പ്രൊഡക്ഷന്‍സും നിര്‍മ്മാണത്തില്‍ സഹകരിക്കുന്നുണ്ട്. ഷങ്കറിന്റെ രജനീകാന്ത് ചിത്രമായ 2.0യുടെ നിര്‍മ്മാതാക്കളാണ് ലൈക്കാ.

നിരവ് ഷായുടെ ശിഷ്യനായ ശരവണന്‍ ഛായാഗ്രഹണവും ജിബ്രാന്‍ സംഗീത സംവിധാനവും നിര്‍വഹിക്കും. തന്റെ ഇഷ്ടമേഖലയായ ഫാന്റസി കോമഡി ശ്രേണിയിലൂടെ ശക്തമായ തിരിച്ചുവരവിനാണ് സിമ്പുദേവന്റെ ശ്രമം.