വിജയ് ചിത്രത്തിന് പൈറസി ഗ്രൂപ്പിന്റെ ഭീഷണി, തമിഴ് ചാനലുകളിലെ പൊങ്കല്‍ സിനിമകള്‍ക്കൊപ്പം വ്യാജനിറക്കുമെന്ന് തമിള്‍റോക്കേഴ്‌സ് 

January 11, 2017, 5:45 pm
വിജയ് ചിത്രത്തിന് പൈറസി ഗ്രൂപ്പിന്റെ ഭീഷണി, തമിഴ് ചാനലുകളിലെ പൊങ്കല്‍ സിനിമകള്‍ക്കൊപ്പം വ്യാജനിറക്കുമെന്ന് തമിള്‍റോക്കേഴ്‌സ് 
TAMIL MOVIE
TAMIL MOVIE
വിജയ് ചിത്രത്തിന് പൈറസി ഗ്രൂപ്പിന്റെ ഭീഷണി, തമിഴ് ചാനലുകളിലെ പൊങ്കല്‍ സിനിമകള്‍ക്കൊപ്പം വ്യാജനിറക്കുമെന്ന് തമിള്‍റോക്കേഴ്‌സ് 

വിജയ് ചിത്രത്തിന് പൈറസി ഗ്രൂപ്പിന്റെ ഭീഷണി, തമിഴ് ചാനലുകളിലെ പൊങ്കല്‍ സിനിമകള്‍ക്കൊപ്പം വ്യാജനിറക്കുമെന്ന് തമിള്‍റോക്കേഴ്‌സ് 

ദക്ഷിണേന്ത്യന്‍ സിനിമാ വ്യവസായത്തിന് കനത്ത ഭീഷണി ഉയര്‍ത്തുന്ന പൈറസി ഗ്രൂപ്പാണ് തമിള്‍ റോക്കേഴ്‌സ്. വ്യാഴാഴ്ച പുറത്തിറങ്ങുന്ന വിജയ് ചിത്രം ഭൈരവായുടെ വ്യാജപതിപ്പ് പുറത്തുവിടുമെന്നാണ് തമിള്‍റോക്കേഴ്‌സ് ഫേസ്ബുക്ക് പേജിലൂടെ ഭീഷണി മുഴക്കിയത്. നേരത്തെ പുലിമുരുകന്‍ പൈറസിയില്‍ തമിള്‍റോക്കേഴ്‌സിന്റെ കോയമ്പത്തൂരില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് റെയ്ഡ് നടത്തുകയും നാല് പേരെ പിടികൂടുകയും ചെയ്തിരുന്നു. കബാലിയുടെ നിര്‍മ്മാതാവിനെ വെല്ലുവിളിച്ച് ആദ്യ ദിവസം തിയറ്റര്‍ കോപ്പി പുറത്തുവിട്ടും, പ്രേമം, പുലിമുരുകന്‍ എന്നീ സിനിമകളുടെ വ്യാജന്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കിയും ഇവര്‍ തിയറ്ററുകളില്‍ മുന്നേറുന്ന സിനിമകള്‍ക്ക് നിരന്തരം ഭീഷണി ഉയര്‍ത്തുന്നവരാണ്.

ഭീഷണി ഉയര്‍ത്തിയിരുന്നു. തെന്നിന്ത്യന്‍ സിനിമകളും ബോളിവുഡ് ചിത്രങ്ങളും റിലീസിന് തൊട്ടടുത്ത ദിവസം തിയറ്റര്‍ പകര്‍പ്പായും സെന്‍സര്‍ കോപ്പിയായും അപ് ലോഡ് ചെയ്യുകയും സ്ട്രീമിംഗിന് അവസരം നല്‍കുകയും ചെയ്യുന്ന തമിഴ് റോക്കേഴ്സ് എന്ന വെബ് സൈറ്റ് ഉടമകള്‍ പിടിയിലായെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും ഇവരുടെ കീഴിലുള്ള അഡ്മിനുകളാണ് അറസ്റ്റിലായതെന്നായിരുന്നു പിന്നീട് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ശ്രീലങ്കയില്‍ നിന്നുള്ള സെര്‍വര്‍ വഴിയാണ് തമിള്‍റോക്കേഴ്‌സ് പ്രവര്‍ത്തനമെന്നും പല രാജ്യങ്ങളില്‍ നിന്നുള്ള സെര്‍വര്‍ വഴി അപ് ലോഡ് ചെയ്യുന്നതിനാല്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ പിടിയിലായെന്നുമായിരുന്നു പിന്നീട് പുറത്തുവന്നത്. ഇക്കാര്യം ഉറപ്പിക്കുന്നതാണ് ഭൈരവാ തിയറ്റര്‍ കോപ്പി പുറത്തുവിടുമെന്ന പൈറസി ഗ്രൂപ്പിന്റെ ഭീഷണി.

പൊങ്കലിനോട് അനുബന്ധിച്ച് പ്രമുഖ തമിഴ് ചാനലുകളില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ പട്ടിക നല്‍കിയ ശേഷമാണ് തമിള്‍ റോക്കേഴ്‌സില്‍ ഭൈരവാ എന്നാണ് ഇവരുടെ ഫേസ്ബുക്ക്് പോസ്റ്റ്. പൈറസിയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഡിവൈഎസ്പി ഇഖ്ബാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നേരത്തെ കോയമ്പത്തൂരില്‍ നിന്ന് ഒരു സംഘത്തെ പിടികൂടിയത്. സതീഷ്,ഭുവേഷ്,ശ്രീനി എന്നിവരെയാണ് കോയമ്പത്തൂരില്‍ വച്ച് ആന്റി പൈറസി സെല്‍ പിടികൂടിയത്. കോയമ്പത്തൂരില്‍ പ്രത്യേകം സജ്ജീകരിച്ച ഓഫീസില്‍ നിന്നും പുറംരാജ്യങ്ങളിലെ സര്‍വര്‍ വഴിയുമാണ് ഇവര്‍ തിയറ്റര്‍ പകര്‍പ്പുള്‍പ്പെടെ അപ് ലോഡ് ചെയ്തിരുന്നത്. റിലീസ് ചെയ്യാത്ത സിനിമകളുടെ സെന്‍സര്‍ കോപ്പി സ്വന്തമാക്കി ടോറന്റില്‍ അപ് ലോഡ് ചെയ്തിരുന്നതായും ഇവര്‍ക്കെതിരെ പരാതിയുണ്ടായിരുന്നു. സ്ഥിരം ഉപയോക്താക്കള്‍ക്ക് പ്രത്യേക ഇളവിലൂടെ അമ്പത് രൂപയ്ക്ക് ഒരു ചിത്രമെന്ന നിലയില്‍ ഇവര്‍ ഡൗണ്‍ലോഡിന് അവസരം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

തമിഴ് റോക്കേഴ്‌സിന്റെ നേരത്തെയുള്ള വെബ്‌സൈറ്റ് പൂട്ടിച്ചെങ്കിലും പുതിയ വിലാത്തില്‍ ഇവര്‍ പ്രവര്‍ത്തനം സജീവമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമാ വ്യവസായത്തിന് ഭീഷണിയായും ആന്റി പൈറസി സെല്ലിനെ വെല്ലുവിളിച്ചും തമിള്‍റോക്കേഴ്‌സ് തുടര്‍ന്നും വിലസുമെന്നതിന് തെളിവാണ് റിലീസിന് രണ്ടുദിവസം മുമ്പുള്ള ഭീഷണി.