വരുന്നു, മുരുഗദോസിന്റെ രജനീകാന്ത് ചിത്രം 

September 27, 2017, 6:43 pm
വരുന്നു, മുരുഗദോസിന്റെ രജനീകാന്ത് ചിത്രം 
TAMIL MOVIE
TAMIL MOVIE
വരുന്നു, മുരുഗദോസിന്റെ രജനീകാന്ത് ചിത്രം 

വരുന്നു, മുരുഗദോസിന്റെ രജനീകാന്ത് ചിത്രം 

രജനികാന്ത്, മുരുഗദോസ് ചിത്രത്തില്‍ അഭിനയിച്ചേക്കും എന്നാണ് തമിഴില്‍ നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്ത. കാലാ, 2.0 എന്നീ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി പുതിയ പ്രോജക്ടിലേക്ക് കടക്കാനുള്ള ആലോചനയിലാണ് സൂപ്പര്‍താരം. എ.ആര്‍.മുരുഗദോസ് പറഞ്ഞ ഒരു കഥ രജനീകാന്തിന് ഏറെ ഇഷ്ട്ടമായി. ആശയം വിപുലീകരിക്കാന്‍ ദോസിനോട് പറഞ്ഞിട്ടുണ്ടെങ്കിലും ധനുഷ് സ്വന്തം പ്രോജക്ടുമായി രജനിയെ സമീപിച്ചിരിക്കുകയാണ്. നിലവിലുള്ള ധനുഷിന്റെ വര്‍ക്കുകള്‍ പൂര്‍ത്തിയാകാന്‍ കുറച്ചു സമയമെടുക്കും എന്നുള്ളതുകൊണ്ടുതന്നെ മുരുഗദോസ് പ്രോജക്ടിലേക്ക് തന്നെ രജനി കടക്കുമെന്നാണ് രജനിയുടെ ഓഫീസ് നല്‍കുന്ന സൂചന. തമിഴ് പ്രേക്ഷകര്‍ മാത്രമല്ല, ലോകമാകമാനമുള്ള രജനി പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാകും ഇത്.