ബാഹുബലിക്ക് മീതെ സംഘമിത്ര? കാന്‍ മേളയില്‍ തമിഴിന്റെ ബ്രഹ്മാണ്ഡ സിനിമയുടെ പ്രഖ്യാപനം 

May 11, 2017, 3:45 pm
ബാഹുബലിക്ക് മീതെ സംഘമിത്ര? കാന്‍ മേളയില്‍ തമിഴിന്റെ ബ്രഹ്മാണ്ഡ സിനിമയുടെ പ്രഖ്യാപനം 
TAMIL MOVIE
TAMIL MOVIE
ബാഹുബലിക്ക് മീതെ സംഘമിത്ര? കാന്‍ മേളയില്‍ തമിഴിന്റെ ബ്രഹ്മാണ്ഡ സിനിമയുടെ പ്രഖ്യാപനം 

ബാഹുബലിക്ക് മീതെ സംഘമിത്ര? കാന്‍ മേളയില്‍ തമിഴിന്റെ ബ്രഹ്മാണ്ഡ സിനിമയുടെ പ്രഖ്യാപനം 

ബാഹുബലി രണ്ടാം ഭാഗം 1200 കോടി കടന്ന് മുന്നേറുന്നതോടെ ഇന്ത്യന്‍ സിനിമാ ലോകം ചര്‍ച്ച ചെയ്യുന്നത് ബാഹുബലിയെ വെല്ലുന്ന സിനിമയെക്കുറിച്ചാണ്. രജനീകാന്തിന്റെ അടുത്ത ചിത്രമായ 2.0 എന്ന യെന്തിരന്‍ രണ്ടാം ഭാഗം ബജറ്റില്‍ ബാഹുബലിയെ വെല്ലും. ബാഹുബലി ദ കണ്‍ക്ലൂഷന്‍ 250 കോടിക്ക് മുകളില്‍ മുതല്‍മുടക്കിയപ്പോള്‍ 400 കോടിക്ക് മുകളിലാകും ഈ സിനിമയെന്നാണ് കരുതുന്നത്. എന്നാല്‍ ബാഹുബലിയെ വെല്ലുന്ന ചിത്രമായിരിക്കും ഞങ്ങളുടേതെന്ന വെല്ലുവിളിയുമായാണ് തമിഴില്‍ നിന്ന് സംഘമിത്ര വരുന്നത്. ഇന്ത്യയിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമായി പുറത്തുവന്ന് ഏറ്റവും ഉയര്‍ന്ന വിജയവും നേടിയ തെലുങ്ക് ചിത്രം ബാഹുബലിയെ പിന്നിലാക്കാന്‍ തമിഴ് ചലച്ചിത്രലോകം നടത്തുന്ന ശ്രമം കൂടിയാകും സി സുന്ദര്‍ പ്രഖ്യാപിച്ച സംഘമിത്ര എന്ന സിനിമ. മികവിലും വാണിജ്യവിജയത്തിലും ബാഹുബലിയെ വെല്ലുമോ എന്നത് തിയറ്ററുകളില്‍ കണ്ടറിയേണ്ടതാണ്. എങ്കിലും പ്രഖ്യാപനത്തില്‍ ബാഹുബലിയെ പിന്നിലാക്കുന്ന സിനിമയെന്ന പ്രതീതി ജനിപ്പിക്കാനാണ് സംഘമിത്രാ ടീം ശ്രമിക്കുന്നത്.

കാന്‍സ് ചലച്ചിത്രമേളയോട് അനുബന്ധിച്ച് സിനിമയുടെ പ്രഖ്യാപനം നടത്താനാണ് ഇവരുടെ തീരുമാനം. ശ്രീ തെന്‍ട്രല്‍ ഫിലിംസാണ് സിനിമ ഇത്രയേറെ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്നത്. പീരിഡ് ചിത്രത്തില്‍ ശ്രുതിഹാസന്‍, ജയം രവി, ആര്യ എന്നിവരാണ് താരങ്ങള്‍. തെലുങ്കിലും തമിഴിലുമായാണ് സിനിമ. സിനിമയ്ക്ക് വേണ്ടി വാള്‍പ്പയറ്റ് പരിശീലിക്കുകയാണ് ശ്രുതി ഹാസന്‍. ബാഹുബലി രണ്ട് വിഎഫ്എക് സൂപ്പര്‍വൈസറായിരുന്ന കമലാകണ്ണന്‍ ആണ് സംഘമിത്രയുടെയും വിഎഫ്എക്‌സ് നേതൃത്വം നല്‍കുന്നത്. ബാഹുബലിക്ക് മുകളില്‍ നില്‍ക്കുന്ന ചിത്രമെന്നാണ് സുന്ദര്‍ സിയും പറയുന്നത്. 350 കോടിയാണ് ബജറ്റ്.

തുടക്കത്തില്‍ വിജയ്, മഹേഷ് ബാബു, സൂര്യ എന്നിവരെ ചിത്രത്തിലെ കേന്ദ്രകഥാപാത്രമാകാന്‍ സുന്ദര്‍ സി സമീപിച്ചിരുന്നു. ഇവരുടെ പിന്‍മാറ്റത്തെ തുടര്‍ന്നാണ് ജയം രവിയും ആര്യയും വന്നത്. കോളിവുഡില്‍ മുന്‍നിര താരങ്ങള്‍ പോലുമില്ലാതെ ഇത്ര വലിയ ബജറ്റിലൊരു ചിത്രം വാണിജ്യ വിജയമാകുമോ എന്ന ചര്‍ച്ചയും സിനിമാ മേഖലയില്‍ നടക്കുന്നുണ്ട്. ഏ ആര്‍ റഹ്മാന്‍ ആണ് സംഗീത സംവിധായകന്‍. സാബു സിറില്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍.