‘ഫഹദിനൊപ്പമുള്ള 20 ദിവസങ്ങള്‍ ഗംഭീരം’; തമിഴ് സംവിധായകന്‍ ത്യാഗരാജന്‍ കുമാരരാജ പറയുന്നു 

May 14, 2017, 5:56 pm
‘ഫഹദിനൊപ്പമുള്ള 20 ദിവസങ്ങള്‍ ഗംഭീരം’; തമിഴ് സംവിധായകന്‍ ത്യാഗരാജന്‍ കുമാരരാജ പറയുന്നു 
TAMIL MOVIE
TAMIL MOVIE
‘ഫഹദിനൊപ്പമുള്ള 20 ദിവസങ്ങള്‍ ഗംഭീരം’; തമിഴ് സംവിധായകന്‍ ത്യാഗരാജന്‍ കുമാരരാജ പറയുന്നു 

‘ഫഹദിനൊപ്പമുള്ള 20 ദിവസങ്ങള്‍ ഗംഭീരം’; തമിഴ് സംവിധായകന്‍ ത്യാഗരാജന്‍ കുമാരരാജ പറയുന്നു 

'മഹേഷിന്റെ പ്രതികാര'ത്തിന് ശേഷം ചെറിയ വിശ്രമവേളയുണ്ടായിരുന്നു ഫഹദിന്റെ കരിയറില്‍. ഒരു വര്‍ഷത്തിന് ശേഷമാണ് മഹേഷ് നാരായണന്റെ 'ടേക്ക് ഓഫി'ലൂടെ അദ്ദേഹത്തെ വീണ്ടും സ്‌ക്രീനില്‍ കണ്ടത്. റാഫിയുടെ 'റോള്‍ മോഡല്‍സും' ദിലീഷ് പോത്തന്റെ 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' പുറത്തുവരാനിരിക്കുന്ന ചിത്രങ്ങള്‍. ഇത് മലയാളത്തിലെ കഥ. നേരത്തേ പറഞ്ഞുകേട്ട രണ്ട് തമിഴ് ചിത്രങ്ങളും- മോഹന്‍ രാജയും ത്യാഗരാജന്‍ കുമാരരാജയും സംവിധാനം ചെയ്യുന്നവ- പൂര്‍ത്തിയാക്കേണ്ടതുണ്ട് അദ്ദേഹത്തിന്.

'തനി ഒരുവന്' ശേഷം മോഹന്‍രാജ സംവിധാനം ചെയ്യുന്ന 'വേലൈക്കാരനി'ല്‍ ഫഹദിനൊപ്പം ശിവകാര്‍ത്തികേയനും നയന്‍താരയുമുണ്ട്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തിലുള്ള ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് ഫഹദ്. അതേസമയം ത്യാഗരാജന്‍ കുമാരരാജയുടെ ചിത്രത്തില്‍ വിജയ് സേതുപതിക്കൊപ്പമാണ് ഫഹദ് എത്തുക. ഒരു ഷെഡ്യൂള്‍ പൂര്‍ത്തിയായ ഈ പ്രോജക്ടിനെക്കുറിച്ചും ഫഹദിനൊപ്പമുള്ള അനുഭവത്തെക്കുറിച്ചും പറയുന്നു സംവിധായകന്‍ ത്യാഗരാജന്‍ കുമാരരാജ.

ത്യാഗരാജന്‍ കുമാരരാജ ചിത്രം ‘ആരണ്യകാണ്ഡ’ത്തിന്റെ പോസ്റ്റര്‍ 
ത്യാഗരാജന്‍ കുമാരരാജ ചിത്രം ‘ആരണ്യകാണ്ഡ’ത്തിന്റെ പോസ്റ്റര്‍ 
ഇനി കുറച്ചുദിവസത്തെ ചിത്രീകരണംകൂടി ബാക്കിയുണ്ട്. ഫഹദിനൊപ്പമുള്ള അനുഭവം ഗംഭീരമായിരുന്നു. 20 ദിവസത്തോളം നീണ്ട ആദ്യ ഷെഡ്യൂളില്‍ അദ്ദേഹവുമൊത്തുള്ള ചിത്രീകരണം ഞാന്‍ ഏറെ ആസ്വദിച്ചു. എന്നാല്‍ അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാറായിട്ടില്ല. കാരണം അത് ചിത്രം കാണുമ്പോഴുള്ള രസം കളയും. ഒന്ന് പറയാം. പല ഓണ്‍ലൈന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തതുപോലെ ഇതൊരു സിനിമാ സമുച്ചയമല്ല. ഒരു പ്രണയകഥയുമല്ല. 
ത്യാഗരാജന്‍ കുമാരരാജ 

ഇനിയും പേരിട്ടിട്ടില്ലാത്ത കുമാരരാജ ചിത്രത്തില്‍ സാമന്തയും മിഷ്‌കിനും നദിയ മൊയ്തുവും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.