‘നഷ്ടം നിങ്ങള്‍ക്ക് മാത്രമാണ്’; നടി ഇനിയക്കെതിരെ നടന്‍ ഭാഗ്യരാജ്  

July 30, 2017, 11:28 pm
‘നഷ്ടം നിങ്ങള്‍ക്ക് മാത്രമാണ്’; നടി ഇനിയക്കെതിരെ നടന്‍ ഭാഗ്യരാജ്  
TAMIL MOVIE
TAMIL MOVIE
‘നഷ്ടം നിങ്ങള്‍ക്ക് മാത്രമാണ്’; നടി ഇനിയക്കെതിരെ നടന്‍ ഭാഗ്യരാജ്  

‘നഷ്ടം നിങ്ങള്‍ക്ക് മാത്രമാണ്’; നടി ഇനിയക്കെതിരെ നടന്‍ ഭാഗ്യരാജ്  

മലയാളി താരം ഇനിയക്കെതിരെ തമിഴിലെ മുതിര്‍ന്ന നടനും സംവിധായകനുമായ ഭാഗ്യരാജ്. ഇനിയ അഭിനയിച്ച 'സത്തുര അടി 3500' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് പങ്കെടുക്കാതിരുന്നതാണ് ഭാഗ്യരാജിനെ ചൊടിപ്പിച്ചത്. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി അഭിനയിച്ചത് ഇനിയയാണ്. നഷ്ടം ഇനിയക്കാണെന്നും മറ്റാര്‍ക്കുമല്ലെന്നും ഭാഗ്യരാജ് പറഞ്ഞു.

സിനിമയിലെ ഒരു പാട്ടില്‍ മാത്രം അഭിനയിച്ച മേഘ്‌ന മുകഷ് പങ്കെടുക്കാനെത്തി. ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാതിരുന്നത് കൊണ്ട് നഷ്ടം ക്രൂവിനല്ല. ഇനിയക്ക് മാത്രമാണ്. സിനിമയുടെ പ്രചരണപരിപാടികള്‍ക്ക് എത്തേണ്ടത് ഓരോ ആര്‍ട്ടിസ്റ്റിന്റെയും ഉത്തരവാദിത്തമാണ്. 
ഭാഗ്യരാജ് 

ഇനിയയുടെ അഭാവത്തില്‍ സംവിധായകന്‍ രാഹുലും അസംതൃപ്തി പരസ്യമാക്കി. സ്ത്രീ കേന്ദ്രീകൃതമായ സിനിമയാണിതെന്നു പോലും ഇനിയ പരിഗണിച്ചില്ലെന്ന് സംവിധായകന്‍ പറഞ്ഞു. തങ്ങള്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാന്‍ പോലും അവര്‍ തയ്യാറായില്ല. ഈ ഉത്തരവാദിത്തമില്ലായ്മ ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

ഹൊറര്‍ ത്രില്ലറായ 'സത്തുര അടി 3500' താമസിയാതെ തിയേറ്ററുകളിലെത്തും. നവാഗതനായ ജോയ്‌സണാണ് ചിത്രത്തിന്റെ സംവിധാനം. നിഖില്‍ മോഹനും റഹ്മാനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.