വിജയ് ആരാധകര്‍ക്ക് അഭിമാനിക്കാം: മെര്‍സല്‍, കേരളത്തില്‍നിന്ന് ഏറ്റവും അധികം പണം വാരിയ തമിഴ് ചിത്രം 

November 9, 2017, 4:29 pm
വിജയ് ആരാധകര്‍ക്ക് അഭിമാനിക്കാം: മെര്‍സല്‍, കേരളത്തില്‍നിന്ന് ഏറ്റവും അധികം പണം വാരിയ തമിഴ് ചിത്രം 
TAMIL MOVIE

ജിഎസ്ടിക്കെതിരെ പരാമര്‍ശം ഉണ്ടെന്നതിന്റെ പേരില്‍ ഇന്ത്യ മുഴുവന്‍ ചര്‍ച്ചയായ മെര്‍സര്‍ കേരളത്തില്‍നിന്ന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന തമിഴ് ചിത്രമായി മാറി. ശങ്കറിന്റെ വിക്രം ചിത്രം ഐ നേടിയ 20 കോടി മറികടന്നാണ് മെര്‍സല്‍ കളക്ഷന്‍ ലിസ്റ്റില്‍ ഒന്നാമത് എത്തിയത്. ആഗോള ബോക്‌സ്ഓഫീസില്‍ 200 കോടി ക്ലബില്‍ കയറിയെന്ന് പറയപ്പെടുന്ന ചിത്രം ഇപ്പോഴും ചെന്നൈ പോലുള്ള നഗരങ്ങളില്‍ തിയേറ്ററിലേക്ക് ആളെക്കൂട്ടിക്കൊണ്ടിരിക്കുകയാണ്.

കേരളത്തില്‍നിന്ന് മികച്ച കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ പട്ടിക എടുത്താല്‍ അതില്‍ അഞ്ച് വിജയ് ചിത്രങ്ങളുണ്ട്. തെറി, കത്തി, തുപ്പാക്കി, തലൈവ, ജില്ലാ എന്നീ ചിത്രങ്ങളാണ് കേരളത്തില്‍നിന്ന് പണം വാരിയത്. രജനികാന്തിന്റെ എന്തിരന്‍, ശിവാജി - സൂര്യയുടെ സിംഗം 2, 24 എന്നി ചിത്രങ്ങളാണ് കേരളത്തില്‍ വന്‍ കളക്ഷന്‍ നേടിയ മറ്റു തമിഴ് ചിത്രങ്ങള്‍.

തമിഴ്‌നാട്ടില്‍ എന്ന പോലെ തന്നെ വിജയ്ക്ക് ഫാന്‍സ് അസോസിയേഷനുകളുള്ള സ്ഥലമാണ് കേരളം. വിജയ് ചിത്രങ്ങള്‍ പുറത്തിറങ്ങുന്ന ആദ്യ ദിവസങ്ങളില്‍ കേരളത്തിലെ തിയേറ്ററുകളിലെല്ലാം തന്നെ വന്‍ തിരക്കായിരിക്കും അനുഭവപ്പെടുക. രാജാ റാണി, തെറി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ അറ്റ്‌ലി ഒരുക്കിയ ചിത്രം 120 കോടി രൂപ മുതല്‍മുടക്കിലാണ് നിര്‍മ്മിച്ചത്. ചിത്രത്തെക്കുറിച്ച് പ്രേക്ഷകര്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണമായിരുന്നുവെങ്കിലും ചിത്രം നിരോധിക്കണമെന്ന ആര്‍എസ്എസ് അനുകൂല സംഘടനകളുടെ ആഹ്വാനമാണ് തിയേറ്ററിലേക്ക് ആളേകൂട്ടിയത്.