ഇത് വിക്രം വേദയ്ക്കും മേലേ, വിജയ് സേതുപതിയുടെ കറുപ്പന്‍ ടീസര്‍ 

September 1, 2017, 3:12 pm
ഇത് വിക്രം വേദയ്ക്കും മേലേ, വിജയ് സേതുപതിയുടെ കറുപ്പന്‍ ടീസര്‍ 
TAMIL MOVIE
TAMIL MOVIE
ഇത് വിക്രം വേദയ്ക്കും മേലേ, വിജയ് സേതുപതിയുടെ കറുപ്പന്‍ ടീസര്‍ 

ഇത് വിക്രം വേദയ്ക്കും മേലേ, വിജയ് സേതുപതിയുടെ കറുപ്പന്‍ ടീസര്‍ 

തമിഴിലെ പുതുനിര ചിത്രങ്ങളിലെ ശ്രദ്ധേയ സാന്നിധ്യമാണെങ്കിലും നാനും റൗഡി താന്‍ എന്ന ചിത്രത്തിന് ശേഷം വിജയ് സേതുപതി ബോക്‌സ് ഓഫീസില്‍ കൂറ്റന്‍ വിജയം സ്വന്തമാക്കിയത് വിക്രം വേദയിലൂടെയാണ്. വിക്രം വേദയ്ക്ക് പിന്നാലെ പുതിയ പുതിര്‍ എന്ന ചിത്രവും റിലീസായി. ഇപ്പോഴിതാ പ്രേക്ഷകരില്‍ പ്രതീക്ഷ ഉയര്‍ത്തിയിരിക്കുകയാണ് കറുപ്പന്‍ എന്ന സിനിമയുടെ ട്രെയിലര്‍.

നിരോധന നീക്കത്തിന് പിന്നാലെ തമിഴ് നാട് ഒന്നടങ്കം പ്രതിഷേധമുയര്‍ത്തിയ ജെല്ലിക്കെട്ട് ഇതിവൃത്തമാകുന്ന വില്ലേജ് ഡ്രാമയാണ് കറുപ്പന്‍. ടൈറ്റില്‍ റോളിലാണ് വിജയ് സേതുപതി. റെനിഗുണ്ട എന്ന ചിത്രമൊരുക്കിയ പനീര്‍ ശെല്‍വമാണ് സംവിധായകന്‍. അജിത്തിനെ നായകനാക്കി ആരംഭം, വേതാളം, യെന്നൈ അറിന്താല്‍ എന്നീ സിനിമകളൊരുക്കിയ എ എം രത്‌നം ആണ് വിജയ് സേതുപതി ചിത്രത്തിന്റെ നിര്‍മ്മാണം.

ബോബി സിന്‍ഹ, പശുപതി, തന്‍യ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍. കീര്‍ത്തി സുരേഷ്, റിതികാ സിംഗ് എന്നിവരെ പരിഗണിച്ച ശേഷമാണ് തന്‍യയെ നായികയാക്കാന്‍ തീരുമാനിച്ചത്. 96 എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് വിജയ് സേതുപതി ഇപ്പോള്‍.

ജെല്ലിക്കെട്ട് നിരോധന വേളയിലാണ് കറുപ്പന്‍ ആദ്യലുക്ക് പുറത്ത് വന്നത്. ചിത്രത്തില്‍ ജെല്ലിക്കെട്ടിന് ഉപയോഗിക്കുന്ന കൊമ്പന്‍ എന്ന കാളക്കൂറ്റനെ ഉപയോഗിച്ചതിനെതിരെ ഉടമ പ്രതിഷേധവുമായി എത്തിയത് വാര്‍ത്തയായിരുന്നു. കെ എ ശക്തിവേല്‍ ആണ് ഛായാഗ്രഹണം. 20 കോടി മുതല്‍ മുടക്കിലാണ് സിനിമ.