കരിയറിലെ ബിഗ് ബജറ്റ് ചിത്രവുമായി വിജയ് സേതുപതി; ‘ജങ്ക’ ഫ്രാന്‍സില്‍ തുടങ്ങി 

October 4, 2017, 5:34 pm
കരിയറിലെ ബിഗ് ബജറ്റ് ചിത്രവുമായി വിജയ് സേതുപതി; ‘ജങ്ക’ ഫ്രാന്‍സില്‍ തുടങ്ങി 
TAMIL MOVIE
TAMIL MOVIE
കരിയറിലെ ബിഗ് ബജറ്റ് ചിത്രവുമായി വിജയ് സേതുപതി; ‘ജങ്ക’ ഫ്രാന്‍സില്‍ തുടങ്ങി 

കരിയറിലെ ബിഗ് ബജറ്റ് ചിത്രവുമായി വിജയ് സേതുപതി; ‘ജങ്ക’ ഫ്രാന്‍സില്‍ തുടങ്ങി 

വിജയ് സേതുപതിയുടെ ഏറ്റവും പുതിയ ചിത്രം 'ജങ്ക'യ്ക്ക് ഫ്രാന്‍സില്‍ ആരംഭം. 'ഇദര്‍ക്ക് താനേ ആസപ്പെട്ടൈ ബാലകുമാര' ഒരുക്കിയ ഗോകുലാണ് ചിത്രത്തിന്റെ സംവിധാനം. നാല് വര്‍ഷം മുന്‍പ് 'ബാലകുമാര' റിലീസ് ചെയ്ത ദിവസമായ ഒക്ടോബര്‍ രണ്ടിനാണ് പുതിയ ചിത്രം 'ജങ്ക'യുടെ പാരിസ് ഷെഡ്യൂള്‍ ആരംഭിച്ചത്.

വിജയ് സേതുപതി പ്രൊഡക്ഷന്‍സ് തന്നെ നിര്‍മ്മാണവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ സയ്യേഷയാണ് നായിക. സിദ്ധാര്‍ത്ഥ് വിപിനാണ് സംഗീതം. വിജയ് സേതുപതിയുടെ കരിയറിലെ എക്കാലത്തെയും ഉയര്‍ന്ന ബജറ്റ് ചിത്രമാവും 'ജങ്ക' എന്നാണ് കരുതപ്പെടുന്നത്. പാരീസിലും ആംസ്റ്റര്‍ഡാമിലുമായി ഒരു മാസം നീളുന്ന ഷെഡ്യൂളാണ് ചിത്രത്തിന് പ്ലാന്‍ ചെയ്തിരിക്കുന്നത്.

ഫസ്റ്റ് കോപ്പി അടിസ്ഥാനത്തില്‍ അരുണ്‍ പാണ്ഡ്യന്റെ എ ആന്റ് പി ഗ്രൂപ്പാണ് ചിത്രത്തിന്റെ വിതരണാവകാശം വാങ്ങിയിരിക്കുന്നത്. പാരീസ് ഷെഡ്യൂളിന് ശേഷം ചെന്നൈയിലും 'ജങ്ക'യ്ക്ക് ചിത്രീകരണമുണ്ട്. ആര്‍.പണ്ണീര്‍സെല്‍വം സംവിധാനം ചെയ്ത 'കറുപ്പനാ'ണ് വിജയ് സേതുപതിയുടേതായി ഇപ്പോള്‍ തീയേറ്ററുകളിലുള്ള ചിത്രം.