മരണദേവന്റെ പേരുള്ള ഗോത്ര നേതാവ്; മാസ് എന്റര്‍ടെയ്‌നറുമായി വിജയ് സേതുപതി 

September 24, 2017, 7:19 pm
മരണദേവന്റെ പേരുള്ള ഗോത്ര നേതാവ്; മാസ് എന്റര്‍ടെയ്‌നറുമായി വിജയ് സേതുപതി 
TAMIL MOVIE
TAMIL MOVIE
മരണദേവന്റെ പേരുള്ള ഗോത്ര നേതാവ്; മാസ് എന്റര്‍ടെയ്‌നറുമായി വിജയ് സേതുപതി 

മരണദേവന്റെ പേരുള്ള ഗോത്ര നേതാവ്; മാസ് എന്റര്‍ടെയ്‌നറുമായി വിജയ് സേതുപതി 

സിനിമകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ കഴിഞ്ഞ വര്‍ഷത്തെ കടത്തിവെട്ടിയേക്കും വിജയ് സേതുപതി. കെ.വി.ആനന്ദിന്റെ 'കവന്‍', രഞ്ജിത്ത് ജയകോടിയുടെ 'പുരിയാത പുതിര്‍', എന്നിവ കൂടാതെ കരിയറിലെ മികച്ച വിജയങ്ങളിലൊന്ന് നേടിക്കൊടുത്ത പുഷ്‌കര്‍-ഗായത്രിയുടെ 'വിക്രം വേദ'യുമാണ് ഈ വര്‍ഷം വിജയ് സേതുപതിയുടേതായി തീയേറ്ററുകളിലെത്തിയത്. ആര്‍.പണ്ണീര്‍സെല്‍വത്തിന്റെ 'കറുപ്പന്‍', ത്യാഗരാജന്‍ കുമാരരാജയുടെ 'സൂപ്പര്‍ ഡീലക്‌സ്', ബാലാജി തരണീധരന്റെ 'സീതകത്തി', സീനു രാമസാമിയുടെ 'ഇടം പൊരുള്‍ യേവല്‍' തുടങ്ങി എട്ടോളം ചിത്രങ്ങളാണ് നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ളത്.

അക്കൂട്ടത്തില്‍ അറുമുഖ കുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'ഒരു നല്ല നാള്‍ പാത്ത് സൊല്‍റേന്‍' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. മരണദേവനായ 'യമന്റെ' പേരുള്ള ഒരു ഗോത്രനേതാവിന്റെ വേഷത്തിലാണ് വിജയ് സേതുപതി ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ കൗതുകം വിളിച്ചറിയിക്കുന്നതാണ് പുറത്തെത്തിയ പോസ്റ്ററുകളും.

പോസ്റ്ററിലുള്ളത് കൂടാതെ ഏഴ് വ്യത്യസ്ത മേക്കോവറുകളിലും സേതുപതി ചിത്രത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗൗതം കാര്‍ത്തിക് ഒരു കോളെജ് വിദ്യാര്‍ഥിയുടെ വേഷത്തിലാണ് എത്തുന്നത്. തെലുങ്ക് താരം നിഹാരിക കൊനിഡെല, രമേഷ് തിലക് എന്നിവരും കഥാപാത്രങ്ങളാവും. 7സി എന്റര്‍ടെയ്ന്‍മെന്റും അമ്മ നാരായണ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. ജസ്റ്റിന്‍ പ്രഭാകരനാണ് സംഗീതം.