ഇളയദളപതിയുടെ ‘മെർസൽ’ ദീപാവലിക്കെത്തും

October 11, 2017, 5:28 pm
ഇളയദളപതിയുടെ ‘മെർസൽ’ ദീപാവലിക്കെത്തും
TAMIL MOVIE
TAMIL MOVIE
ഇളയദളപതിയുടെ ‘മെർസൽ’ ദീപാവലിക്കെത്തും

ഇളയദളപതിയുടെ ‘മെർസൽ’ ദീപാവലിക്കെത്തും

കലക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിക്കാന്‍ വിജയ്‌യുടെ ബിഗ് ബഡ്ജറ്റ് ചിത്രം മെർസൽ ദീപാവലി റിലീസായെത്തുന്നു .തമിഴ്‌നാട്ടില്‍ തുടരുന്ന സിനിമാ പ്രതിസന്ധി കാരണം മെരസലിന്റെ റിലീസിംഗ് തിയ്യതി നിശ്ചയിച്ചിരുന്നില്ല,എന്നാല്‍ ഇന്നാണ് ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ ഹേമാ രുക്മിണി മെർസൽ ദീപാവലിക്കെത്തുമെന്ന് ട്വീറ്ററില്‍ കുറിച്ചത്.

ലോകമെമ്പാടുമുള്ള 3292 തിയ്യറ്ററുകളിലാണ് മെർസൽ പ്രദര്‍ശനത്തിനെത്തുന്നത്. കേരളത്തില്‍ 350 കേന്ദ്രങ്ങളില്‍ പ്രദര്‍ശനത്തിനെത്തുന്ന മെരസല്‍ ബാഹുബലി 2 വിന്റെ റെക്കാര്‍ഡാണ് തകര്‍ത്തത്. മലേഷ്യയില്‍ മാത്രം 800 കേന്ദ്രങ്ങളില്‍ റിലീസിനെത്തുന്നുവെന്ന പ്രത്യേകതയും മെരസലിനുണ്ട്. റെക്കോഡ് നമ്പര്‍ റിലീസിംഗ് കേന്ദ്രങ്ങളിലെത്തുന്ന മെർസൽ വമ്പന്‍ വിജയം നേടുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.

സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ആറ്റ്‌ലിയും ഇളയദളപതി വിജയുമെത്തുള്ള രണ്ടാമത്തെ സിനിമയാണ് മെർസൽ . ആദ്യ ചിത്രമായ തെരി വന്‍വിജയമായിരുന്നു.

വിജയ് മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍,നിത്യ മേനന്‍, സാമന്ത രൂഥ് പ്രഭു എന്നിവരാണ് നായികമാര്‍. നടനും സംവിധായകനുമായ ആര്‍ ജെ സൂര്യയാണ് ചിത്രത്തില്‍ വില്ലനായെത്തുന്നത്‌.