‘നീറ്റി’നെതിരായ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യവുമായി വിജയ്; സമാശ്വാസവുമായി അനിതയുടെ വീട്ടില്‍

September 11, 2017, 11:49 am
‘നീറ്റി’നെതിരായ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യവുമായി വിജയ്; സമാശ്വാസവുമായി അനിതയുടെ വീട്ടില്‍
TAMIL MOVIE

പ്ലസ് ടുവിന് ഉയര്‍ന്ന മാര്‍ക്ക് നേടിയിട്ടും മെഡിക്കല്‍ പ്രവേശനം നിഷേധിക്കപ്പെട്ട്, ആത്മഹത്യ ചെയ്ത തമിഴ്‌നാട് സ്വദേശിനിയായ വിദ്യാര്‍ഥിനി അനിതയുടെ വീട് സന്ദര്‍ശിച്ച് ചലച്ചിത്രതാരം വിജയ്. 'നീറ്റി' (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) നെതിരായ വിദ്യാര്‍ഥി പ്രക്ഷോഭം കനക്കുന്നതിനിടെയാണ് വിജയ്‌യുടെ സന്ദര്‍ശനം. തമിഴ്‌നാട്ടില്‍ എമ്പാടുമുള്ള നിരവധി സ്‌കൂള്‍, കോളെജ് വിദ്യാര്‍ഥികള്‍ 'നീറ്റി'നെതിരായി ക്ലാസുകള്‍ ഉപേക്ഷിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ തെരുവിലിറങ്ങിയിരുന്നു. തമിഴ്‌സിനിമാരംഗത്തുനിന്നും ഒട്ടേറെ പ്രമുഖര്‍ വിഷയത്തില്‍ മുന്‍പ് പ്രതികരിച്ചിരുന്നു.

അനിതയുടെ മരണത്തിലുള്ള ദു:ഖം പ്രകടിപ്പിച്ച് രജനീകാന്തും കമല്‍ഹാസനും നേരത്തേ രംഗത്തെത്തിയിരുന്നു. നടനും സംഗീതസംവിധായകനുമായ ജി.വി.പ്രകാശ്, സംവിധായകന്‍ പാ.രഞ്ജിത്ത് എന്നിവര്‍ അരിയലൂര്‍ ജില്ലയിലെ കുഴുമൂര്‍ ഗ്രാമത്തിലുള്ള അനിതയുടെ വീട്ടില്‍ സംസ്‌കാരച്ചടങ്ങിന് എത്തിയിരുന്നു. നടന്‍ സൂര്യ പ്രമുഖ തമിഴ് പത്രത്തില്‍ 'നീറ്റി'നെതിരേ ലേഖനമെഴുതിയിരുന്നു.

തമിഴ്‌നാട്ടില്‍ പ്ലസ് ടു വരെ തമിഴ് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നീറ്റ് പരീക്ഷയിലെ ചോദ്യങ്ങള്‍ മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കാട്ടി അനിത നേരത്തേ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. മെഡിക്കല്‍ പ്രവേശനം പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ വേണമെന്നും ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ ഹര്‍ജി കോടതി തള്ളി. പ്ലട് ടുവിന് 98 ശതമാനം മാര്‍ക്ക് നേടിയിരുന്നു അനിത.