മൗത്ത് പബ്ലിസിറ്റി ബോക്‌സ്ഓഫീസിലും പ്രതിഫലിച്ചു; ‘വിക്രം വേദ’യുടെ ആദ്യയാഴ്ചത്തെ ആഗോള കളക്ഷന്‍ 

July 29, 2017, 4:32 pm
മൗത്ത് പബ്ലിസിറ്റി ബോക്‌സ്ഓഫീസിലും പ്രതിഫലിച്ചു; ‘വിക്രം വേദ’യുടെ ആദ്യയാഴ്ചത്തെ ആഗോള കളക്ഷന്‍ 
TAMIL MOVIE
TAMIL MOVIE
മൗത്ത് പബ്ലിസിറ്റി ബോക്‌സ്ഓഫീസിലും പ്രതിഫലിച്ചു; ‘വിക്രം വേദ’യുടെ ആദ്യയാഴ്ചത്തെ ആഗോള കളക്ഷന്‍ 

മൗത്ത് പബ്ലിസിറ്റി ബോക്‌സ്ഓഫീസിലും പ്രതിഫലിച്ചു; ‘വിക്രം വേദ’യുടെ ആദ്യയാഴ്ചത്തെ ആഗോള കളക്ഷന്‍ 

പ്രേക്ഷകപ്രീതിയും നിരൂപകശ്രദ്ധയും ഒരുപോടെ നേടി ബോക്‌സ്ഓഫീസില്‍ കുതിപ്പ് തുടരുകയാണ് വിജയ് സേതുപതിയും മാധവനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'വിക്രം വേദാ'. സംവിധായക ദമ്പതികളായ പുഷ്‌കര്‍-ഗായത്രി സംവിധാനം ചെയ്ത ചിത്രം മാസ്-ക്ലാസ് വ്യത്യാസമില്ലാതെ എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കുന്നുണ്ടെന്നാണ് തീയേറ്റര്‍ റിപ്പോര്‍ട്ടുകള്‍. എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റായ 'വിക്രം' എന്ന പൊലീസ് ഓഫീസറെ മാധവന്‍ അവതരിപ്പിക്കുമ്പോള്‍ 'വേദ'യെന്ന വടക്കന്‍ മദ്രാസുകാരനായ ഗുണ്ടാനേതാവിനെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്.

വിക്രം വേദാ 
വിക്രം വേദാ 

കഴിഞ്ഞ വെള്ളിയാഴ്ച തീയേറ്ററുകളിലെത്തിയ ചിത്രത്തിന്റെ ഇതുവരെയുള്ള ബോക്‌സ്ഓഫീസ് കളക്ഷന്‍ പുറത്തുവന്നിരിക്കുന്നു. മൗത്ത് പബ്ലിസിറ്റിക്ക് സമാനമായ കളക്ഷന്‍ ചിത്രം നേടിയിട്ടുണ്ടോ? ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആഗോള ബോക്‌സ്ഓഫീസില്‍ നിന്ന് ഒരാഴ്ചകൊണ്ട് ചിത്രം 26.5 കോടി നേടിയെന്നാണ് റിപ്പോര്‍ട്ട്. പ്രമുഖ ട്രേഡ് അനലിസ്റ്റായ ശ്രീധര്‍ പിള്ള നല്‍കുന്ന കണക്കാണ് ഇത്. വിജയ് സേതുപതിക്ക് ഏറെ ആരാധകരുള്ള കേരള മാര്‍ക്കറ്റിലും ചിത്രത്തിന് മികച്ച പ്രതികരണമുണ്ട്. ഒരാഴ്ച കൊണ്ട് ഇവിടെനിന്ന് നേടിയത് മൂന്ന് കോടി.

വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്.ശശികാന്ത് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പി.എസ്.വിനോദ് ആണ്. സാം സി.എസിന്റെ സംഗീതം. ട്രിഡെന്റ് ആര്‍ട്സാണ് വിതരണം. കതിര്‍, വരലക്ഷ്മി ശരത്കുമാര്‍, ശ്രദ്ധ ശ്രീനാഥ് എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ക്രൈം ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തിലുള്ളതാണ് ചിത്രം.