‘ഇരുമ്പ് തിരൈ’ അല്ല; ‘തുപ്പരിവാലന്’ ശേഷം വിശാലിന്റെ സര്‍പ്രൈസ് പ്രോജക്ട് 

September 20, 2017, 11:21 am
‘ഇരുമ്പ് തിരൈ’ അല്ല; ‘തുപ്പരിവാലന്’ ശേഷം വിശാലിന്റെ സര്‍പ്രൈസ് പ്രോജക്ട് 
TAMIL MOVIE
TAMIL MOVIE
‘ഇരുമ്പ് തിരൈ’ അല്ല; ‘തുപ്പരിവാലന്’ ശേഷം വിശാലിന്റെ സര്‍പ്രൈസ് പ്രോജക്ട് 

‘ഇരുമ്പ് തിരൈ’ അല്ല; ‘തുപ്പരിവാലന്’ ശേഷം വിശാലിന്റെ സര്‍പ്രൈസ് പ്രോജക്ട് 

വിശാലിന്റെ കരിയറിലെ മികച്ച ചിത്രമെന്ന അഭിപ്രായവുമായി തീയേറ്ററുകളില്‍ തുടരുകയാണ് മിഷ്‌കിന്റെ സംവിധാനത്തില്‍ എത്തിയ 'തുപ്പരിവാലന്‍'. കേരളത്തിലും മികച്ച പ്രതികരണമാണ് ചിത്രത്തിന്. മോഹന്‍ലാലിന്റെ ബി.ഉണ്ണികൃഷ്ണന്‍ ചിത്രം 'വില്ലനി'ലാവും മലയാളികള്‍ ഇനി വിശാലിനെ കാണുക. മോഹന്‍ലാലിനൊപ്പം പ്രധാന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അദ്ദേഹം അവതരിപ്പിക്കുന്നത്. എന്നാല്‍ 'വില്ലന്‍' തീയേറ്ററുകളിലെത്തുംമുന്‍പേ ഒരു സര്‍പ്രൈസ് പ്രോജക്ടിന്റെ ചിത്രീകരണത്തിന് ആരംഭം കുറിച്ചിരിക്കുകയാണ് അദ്ദേഹം. ഏറെക്കാലമായി പറഞ്ഞുകേള്‍ക്കുന്ന ലിംഗുസാമിയുടെ 'സണ്ടക്കോഴി 2'ന്റെ ചിത്രീകരണമാണ് ഇന്ന് ചെന്നൈയില്‍ ആരംഭിച്ചിരിക്കുന്നത്.

വിശാലിന്റെ കരിയറിലെ രണ്ടാംചിത്രമായിരുന്നു 2005ല്‍ പുറത്തെത്തിയ 'സണ്ടക്കോഴി'. വിശാലിന് ആക്ഷന്‍ ഹീറോ പരിവേഷം നല്‍കിയ ചിത്രം കോളിവുഡിലെ അദ്ദേഹത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് തുടക്കമിട്ടു. 'തുപ്പരിവാലന്' ശേഷം പി.എസ്.മിത്രന്റെ 'ഇരുമ്പ് തിരൈ', സുന്ദര്‍.സിയുടെ 'മദ ഗജ രാജ', പ്രഭുദേവ ചിത്രം എന്നിവയാണ് പറഞ്ഞുകേട്ടിരുന്നതെങ്കില്‍ 'സണ്ടക്കോഴി'യുടെ രണ്ടാംഭാഗം അദ്ദേഹം തെരഞ്ഞെടുക്കുകയായിരുന്നു.

വിശാലിന്റെ കരിയറിലെ 25-ാം ചിത്രമായി എത്തുന്ന 'സണ്ടക്കോഴി 2'ല്‍ രാജ്കിരണ്‍, കീര്‍ത്തി സുരേഷ്, മീര ജാസ്മിന്‍, വരലക്ഷ്മി ശരത്കുമാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. വിശാല്‍ ഫിലിം ഫാക്ടറിയും തിരുപ്പതി ബ്രദേഴ്‌സും സംയുക്തമായാണ് നിര്‍മ്മാണം. ആദ്യഭാഗത്തിന് സംഗീതം നിര്‍വ്വഹിച്ച യുവാന്‍ സങ്കര്‍ രാജ തന്നെയാണ് പുതിയ ചിത്രത്തിന്റെയും സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്, പാട്ടുകളും പശ്ചാത്തല സംഗീതവും.