‘കനിയന്‍ പൂങ്കുണ്ട്രന്‍’ മറ്റൊരു മിഷനുമായി വരുമോ? ‘തുപ്പരിവാലന്‍ 2’നെക്കുറിച്ച് വിശാല്‍ 

September 17, 2017, 5:27 pm
‘കനിയന്‍ പൂങ്കുണ്ട്രന്‍’ മറ്റൊരു മിഷനുമായി വരുമോ? ‘തുപ്പരിവാലന്‍ 2’നെക്കുറിച്ച് വിശാല്‍ 
TAMIL MOVIE
TAMIL MOVIE
‘കനിയന്‍ പൂങ്കുണ്ട്രന്‍’ മറ്റൊരു മിഷനുമായി വരുമോ? ‘തുപ്പരിവാലന്‍ 2’നെക്കുറിച്ച് വിശാല്‍ 

‘കനിയന്‍ പൂങ്കുണ്ട്രന്‍’ മറ്റൊരു മിഷനുമായി വരുമോ? ‘തുപ്പരിവാലന്‍ 2’നെക്കുറിച്ച് വിശാല്‍ 

'പിസാസ്' പുറത്തെത്തി മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തിയിരിക്കുന്ന മിഷ്‌കിന്റെ വിശാല്‍ ചിത്രം 'തുപ്പരിവാലന്' മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യ രണ്ട് ദിവസങ്ങളില്‍ നിന്ന് മാത്രം 5.2 കോടി രൂപയാണ് ചിത്രം തമിഴ്‌നാട്ടില്‍ നിന്ന് നേടിയത്. ബോക്‌സ്ഓഫീസിന് പുറമേ മികച്ച മൗത്ത് പബ്ലിസിറ്റിയുമുണ്ട് ചിത്രത്തിന്. കരിയറിലെ മികച്ച വേഷമാണ് ചിത്രത്തില്‍ വിശാലിന് ലഭിച്ചിരിക്കുന്നത്. ഷെര്‍ലക് ഹോംസിന്റെ തെന്നിന്ത്യന്‍ പതിപ്പ് എന്ന മട്ടിലുള്ള ഡിറ്റക്ടീവ് കഥാപാത്രത്തെയാണ് വിശാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 'കനിയന്‍ പൂങ്കുണ്ട്രന്‍' എന്നാണ് നായകന്റെ പേര്. ഇപ്പോള്‍ എല്ലാ വിജയചിത്രങ്ങളുടെ സംവിധായകര്‍ക്ക് നേരെയും ഉയരുന്നൊരു ചോദ്യമുണ്ട്. ഈ സിനിമയ്ക്ക് ഒരു രണ്ടാംഭാഗം വരുമോ? പക്ഷേ ഇവിടെ അതിന് മറുപടി പറയുന്നത് മിഷ്‌കിന്‍ അല്ല, മറിച്ച് വിശാല്‍ തന്നെയാണ്.

'തുപ്പരിവാലന്‍' രണ്ടാംഭാഗത്തിനുള്ള ആലോചന നടക്കുന്നുവെന്ന് വിശാല്‍ പറയുന്നു. ചിത്രത്തിന്റെ ഭാഗമായി മലേഷ്യയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞത്. പ്രോജക്ട് വൈകില്ലെന്നും വിശാല്‍. ചിത്രം തെലുങ്കിലേക്ക് പരിഭാഷപ്പെടുത്താനും അദ്ദേഹത്തിന് പദ്ധതിയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഡ്യൂപ്പുകളെ ഒഴിവാക്കിയാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങളില്‍ വിശാല്‍ അഭിനയിച്ചത്.

ചിത്രീകരണത്തിനിടെ മിഷ്‌കിന്‍, വിശാല്‍ 
ചിത്രീകരണത്തിനിടെ മിഷ്‌കിന്‍, വിശാല്‍ 

വിദേശ ത്രില്ലറുകളുടെ അവതരണം പിന്തുടരുന്ന മിഷ്‌കിന്‍ ശൈലിയില്‍ത്തന്നെയാണ് 'തുപ്പരിവാലനും'. ഇമോഷണല്‍ ത്രില്ലറുകളാണ് മിഷ്‌കിന്റെ മുന്‍ ചിത്രങ്ങളെങ്കില്‍ പുതിയ ചിത്രം പറയുന്നത് ഒരു കുറ്റാന്വേഷണകഥയാണ്. മോഹന്‍ലാലിന്റെ ബി.ഉണ്ണികൃഷ്ണന്‍ ചിത്രം 'വില്ലനി'നും വിശാല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.