വില്ലന് മുമ്പേ തുപ്പറിവാളനായി വിശാല്‍ കേരളത്തില്‍, കുറ്റാന്വേഷണ ചിത്രവുമായി മിഷ്‌കിന്‍ 

September 8, 2017, 2:58 pm
വില്ലന് മുമ്പേ തുപ്പറിവാളനായി വിശാല്‍ കേരളത്തില്‍, കുറ്റാന്വേഷണ ചിത്രവുമായി മിഷ്‌കിന്‍ 
TAMIL MOVIE
TAMIL MOVIE
വില്ലന് മുമ്പേ തുപ്പറിവാളനായി വിശാല്‍ കേരളത്തില്‍, കുറ്റാന്വേഷണ ചിത്രവുമായി മിഷ്‌കിന്‍ 

വില്ലന് മുമ്പേ തുപ്പറിവാളനായി വിശാല്‍ കേരളത്തില്‍, കുറ്റാന്വേഷണ ചിത്രവുമായി മിഷ്‌കിന്‍ 

തമിഴ് ഇമോഷണല്‍ ത്രില്ലറുകളുടെ കാര്യത്തില്‍ മിഷ്‌കിന്‍ എന്ന സംവിധായകനെ മാറ്റി നിര്‍ത്താനാകില്ല. വിദേശ ത്രില്ലറുകളുടെ ശൈലിയെയും അവതരണത്തെയും പിന്തുടരുന്നതാണ് മിഷ്‌കിന്‍ സിനിമകള്‍. വിശാലിനെ നായകനാക്കി മിഷ്‌കിന്‍ രചനയും സംവിധാനവും നിര്‍വഹിച്ച തുപ്പറിവാളന്‍ ഇമോഷണല്‍ ത്രില്ലര്‍ എന്നതിനേക്കാള്‍ കുറ്റാന്വേഷണ ചിത്രമാണ്. കണിയന്‍ പൂങ്കുന്റന്‍ എന്ന ഡിറ്റക്ടീവിന്റെ റോളിലാണ് വിശാല്‍. മോഹന്‍ലാല്‍ ചിത്രമായി വില്ലനിലും വിശാല്‍ അഭിനയിച്ചിട്ടുണ്ട്. വില്ലന് മുമ്പേ മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന വിശാല്‍ ചിത്രമാണ് തുപ്പറിവാളന്‍. സെപ്തംബര്‍ 14ന് ചിത്രം തിയറ്ററുകളിലെത്തും.

ജിജ്ഞാസാഭരിതവും ഉദ്വേഗപൂര്‍ണവുമായ ഒരു കുറ്റാന്വേഷണ കഥയുടെ ചലച്ചിത്രാവിഷ്‌ക്കാരമാണ് ആക്ഷന്‍ പശ്ചാത്തലത്തിലുള്ള തുപ്പറിവാളന്‍. ഇക്കുറി മിഷ്‌കിനും വിഷാലും ഒന്നിയ്ക്കുന്നുവെന്നത് തന്നെ പ്രേക്ഷകരില്‍ ആകാംക്ഷയും പ്രതീക്ഷയും വര്‍ദ്ധിപ്പിക്കുന്നു. പതിവ് തട്ടുപൊളിപ്പന്‍ സിനിമകളില്‍ നിന്നുള്ള വിശാലിന്റെ മാറി നടത്തവുമാണ് തുപ്പറിവാളന്‍.

ഞാന്‍ ഇതു വരെ അഭിനയിച്ചിട്ടുള്ള സിനിമകളില്‍ നിന്നും വളരെ വ്യത്യസ്തമായ ചടുലവും ഉദ്വേഗഭരിതവുമായ ഒരു ഇതിവൃത്തമാണ് തുപ്പറിവാളന്റേത്. ഒരു ഇംഗ്ലീഷ് സിനിമ കാണുന്ന ത്രില്ലിങ്ങ് ഈ സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടും. ഇതില്‍ സാഹസികമായ ആക്ഷന്‍ രംഗങ്ങളില്‍ ഡ്യൂപ്പില്ലാതെയാണ് ഞാന്‍ അഭിനയിച്ചത്. അതു കൊണ്ട് തന്നെ ശാരീരികമായി ഒട്ടേറെ പരിക്കുകളും പറ്റി.

കഥയും,കഥാപാത്രവും, ആക്ഷന്‍ രംഗങ്ങളും എന്നെ അത്രയധികം സ്വാധീനിച്ചും.അതു കൊണ്ടാണ് ഡ്യൂപ്പില്ലാതെ തന്നെ റിസ്‌ക്കെടുത്ത് അഭിനയിയ്ക്കാന്‍ നിശ്ചയിച്ചത്. ചിത്രത്തിലെ ഒരു ചൈനീസ് സംഘട്ടനം രംഗം നമ്മുടെ സിനിമയ്ക്ക് തന്നെ പുതിയ അനുഭവമായിരിയ്ക്കും . വളരെ നാളുകള്‍ക്കു ശേഷം വരുന്ന ഒരു ഡിറ്റക്ടീവ് സിനിമയായതു കൊണ്ട് തുപ്പറിവാളന്‍ എല്ലാം കൊണ്ടും പുതുമയുളളതായിരിയ്ക്കാന്‍ ഞങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.മാത്രമല്ല മാസ്മരികമായ ഒരു 'മിഷ്‌കിന്‍ ടച്ച് 'ചിത്രത്തിനുണ്ടാവും.എല്ലാ ആരാധകരേയും തൃപ്തിപ്പെടുത്തുന്ന ഒരു ആക്ഷന്‍ ത്രില്ലറായിരിയ്ക്കും തുപ്പറിവാളന്‍.'വിശാല്‍ പറയുന്നു.

മലയാളിയായ അനു ഇമ്മാനുവലാണ് തുപ്പറിവാളനിലെ നായിക. വളരെ നാളുകള്‍ക്കു ശേഷം സിമ്രാന്‍ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു. ആന്‍ഡ്രിയാ,പ്രസന്ന, വിനയ്,കെ.ഭാഗ്യരാജ്,'തലൈവാസല്‍'വിജയ്,ജയപ്രകാശ്, ജോണ്‍ വിജയ്, അജയ് രത്‌നം,ധീരജ് രത്‌നം എന്നിങ്ങനെ വലിയൊരു താര നിര മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ആരോള്‍ കൊറേല്ലി സംഗീത സംവിധാനവും കാര്‍ത്തിക്ക് വെങ്കിട്ട് റാം ഛായാഗ്രഹണവും നിര്‍വഹിച്ചിരിയ്ക്കുന്നു.വിഷാല്‍ ഫിലിം ഫാക്ടറി നിര്‍മ്മിച്ച തുപ്പറിവാളന്‍ വിശാല്‍ തന്നെയാണ് തിയറ്ററുകളിലെത്തിക്കുന്നത്.