വിവേകം നൂറ് കോടി ക്ലബ്ബിലെത്തിയോ? അജിത്ത് ചിത്രം നാലാം ദിനം പിന്നിലാക്കിയ റെക്കോര്‍ഡുകള്‍ 

August 28, 2017, 6:10 pm
വിവേകം നൂറ് കോടി ക്ലബ്ബിലെത്തിയോ? അജിത്ത് ചിത്രം നാലാം ദിനം പിന്നിലാക്കിയ റെക്കോര്‍ഡുകള്‍ 
TAMIL MOVIE
TAMIL MOVIE
വിവേകം നൂറ് കോടി ക്ലബ്ബിലെത്തിയോ? അജിത്ത് ചിത്രം നാലാം ദിനം പിന്നിലാക്കിയ റെക്കോര്‍ഡുകള്‍ 

വിവേകം നൂറ് കോടി ക്ലബ്ബിലെത്തിയോ? അജിത്ത് ചിത്രം നാലാം ദിനം പിന്നിലാക്കിയ റെക്കോര്‍ഡുകള്‍ 

വിവേകം സമ്മിശ്രപ്രതികരണത്തിനിടെയിലും ആഗോള ബോക്‌സ് ഓഫീസില്‍ 100 കോടിയിലെത്തിയതായി അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. സിനിമയുടെ ഇതുവരെയുള്ള വേള്‍ഡ് വൈഡ് കളക്ഷന്‍ ഉടന്‍ തന്നെ നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി പുറത്തുവിടും. തെലുങ്ക് പതിപ്പടക്കം രണ്ടാം ദിവസം വിവേകം ആഗോള ബോക്‌സ് ഓഫീസില്‍ 66 കോടി പിന്നിട്ടിരുന്നു. ശനിയാഴ്ച 18 കോടി കൂടി സ്വന്തമാക്കിയതോടെ കളക്ഷന്‍ 84 കോടിയായി. ഞായറാഴ്ചത്തെ കളക്ഷന്‍ കൂടി പരിഗണിച്ചാല്‍ ചിത്രം നൂറ് കോടി ക്ലബ്ബില്‍ ഇടം പിടിച്ചെന്നാണ് വിവിധ ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

ലഭ്യമായ കണക്കുകള്‍ പ്രകാരം റിലീസ്ദിനമായ വ്യാഴാഴ്ച മാത്രം ഇന്ത്യയിലെ എല്ലാ സെന്ററുകളില്‍ നിന്നുമായി ചിത്രം നേടിയെടുത്തത് 25.83 കോടിയാണ്. അന്തര്‍ദേശീയ മാര്‍ക്കറ്റുകളില്‍ നിന്ന് 7.25 കോടിയും. എല്ലാം ചേര്‍ത്ത് 33.08 കോടി. അജിത്ത്കുമാറിന്റെ കരിയര്‍ ബെസ്റ്റ് ഓപ്പണിംഗാണ് ഇത്. നേരത്തേ ഒന്നാമതുണ്ടായിരുന്ന 'വേതാള'ത്തേക്കാള്‍ 7 കോടിയോളം അധികമാണ് 'വിവേകം' നേടിയത്. തമിഴ്സിനിമയുടെ ചരിത്രത്തിലെ രണ്ടാമത്തെ മികച്ച ആദ്യദിന കളക്ഷനുമാണ് ഇത്, രജനീകാന്തിന്റെ 'കബാലി'ക്ക് പിന്നില്‍.

അഞ്ച് തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലും അജിത്തിന്റെ കരിയര്‍ബെസ്റ്റ് ഓപണിംഗ് ആണ് 'വിവേകം' നേടിയത്.തമിഴ്നാട്- 16.95 കോടി, കര്‍ണാടക- 3.75 കോടി, കേരളം- 2.88 കോടി, ആന്ധ്ര/ തെലുങ്കാന- 1.75 കോടി, ഇന്ത്യയിലെ മറ്റ് സെന്ററുകള്‍- .50 കോടി

ചെന്നൈ നഗരത്തില്‍ തമിഴ്സിനിമകളുടെ ചരിത്രത്തിലെ മികച്ച കളക്ഷനുമായി ബോക്സ്ഓഫീസ് റെക്കോര്‍ഡിട്ടു 'വിവേകം'. രജനീകാന്തിന്റെ 'കബാലി'യെ പിന്തള്ളി രണ്ടരക്കോടി എന്ന സംഖ്യ ഏറ്റവും വേഗത്തില്‍ പിന്നിടുന്ന ചിത്രമായി. വ്യാഴം, വെള്ളി ദിവസങ്ങളില്‍ അവിടെനിന്ന് ആകെ നേടിയത് 2.72 കോടി രൂപ. തമിഴ്സിനിമയ്ക്ക് സ്വാധീനമുള്ള അന്തര്‍ദേശീയ മാര്‍ക്കറ്റുകളില്‍ യുഎസിലും ഓസ്ട്രേലിയയിലും ചിത്രം മികച്ച പ്രതികരണം നേടി. ഓസ്ടേലിയന്‍ ബോക്സ്ഓഫീസില്‍ അജിത്ത്കുമാറിന്റെ കരിയര്‍ ബെസ്റ്റ് ഓപണിംഗ് 'യെന്നൈ അറിന്താലി'ന് പിന്നില്‍ രണ്ടാമത്തെ മികച്ച ഇനിഷ്യല്‍ 'വിവേകം' സ്വന്തമാക്കി. വ്യാഴം, വെള്ളി ദിവസങ്ങളിലായി ചിത്രം അവിടെ നേടിയത് ഒരു ലക്ഷം ഓസ്ട്രേലിയന്‍ ഡോളറാണ്. 'യെന്നൈ അറിന്താലി'ന്റേത് 1.53 ലക്ഷമായിരുന്നു. യുഎസില്‍ റിലീസ്ദിനം 2.6 ലക്ഷം ഡോളറാണ് ചിത്രം നേടിയത്. വിജയ്യുടെ 'ഭൈരവാ'യുടെ ആജീവനാന്ത യുഎസ് കളക്ഷനാണ് ചിത്രം ആദ്യദിനം പിന്നിട്ടത്. ഭൈരവയുടെ ആജീവനാന്ത യുഎസ് കളക്ഷന്‍ 2.59 ലക്ഷം ഡോളറാണ്. യുഎസില്‍ രണ്ടാംദിനമായ വെള്ളിയാഴ്ചത്തെ ലഭ്യമായ കണക്കുകളുംകൂടെ ചേര്‍ത്ത് ചിത്രം 'വേതാള'ത്തിന്റെ യുഎസിലെ ആജീവനാന്ത കളക്ഷനെ മറികടന്നു. വേതാളം അവിടെ ആകെ നേടിയത് 2.88 ലക്ഷം ഡോളറാണെങ്കില്‍ വിവേകത്തിന്റെ രണ്ട് ദിവസത്തെ കളക്ഷന്‍ 3.12 ലക്ഷം ഡോളറാണ്.

ആദ്യദിനം ഹൗസ്ഫുള്‍ ഷോകളോടെയായിരുന്നു തുടക്കമെങ്കില്‍ ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് രണ്ടാംദിനം പ്രധാന സെന്ററുകളിലെല്ലാം 95 ശതമാനത്തോളം തീയേറ്റര്‍ ഒക്കുപ്പന്‍സിയുണ്ട്. ലോകമെമ്പാടുമുള്ള സ്‌ക്രീനുകളില്‍ നിന്ന് രണ്ടാംദിനം 15 കോടിയോളം നേടിയെന്നാണ് ലഭ്യമായ വിവരം. എന്നാല്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. 100 കോടി മുതല്‍മുടക്കിലാണ് ചിത്രം ഒരുക്കിയതെന്നാണ് അനൗദ്യോഗികമായി അറിയുന്നത്. തുടര്‍ദിവസങ്ങളില്‍ കൂടി സ്ഥിരതയുള്ള കളക്ഷന്‍ ലഭിച്ചാല്‍ മാത്രമേ ചിത്രം മികച്ച വിജയമാകൂ. വേതാളം എന്ന ഹിറ്റ് ചിത്രത്തിന് പിന്നാലെ ശിവയുടെ സംവിധാനത്തില്‍ അജിത് നായകനായ ചിത്രമാണ് വിവേകം. അജിത്തിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലുള്ള ചിത്രവുമാണ് വിവേകം.

അജിത്തിന് ഇതിനോടകം അഞ്ച് നൂറ് കോടി ചിത്രങ്ങളുണ്ട്. മങ്കാത്ത, ആരംഭം, യെന്നൈ അറിന്താല്‍, വീരം, വേതാളം എന്നീ സിനിമകള്‍.അജിത്തിന് ഇതിനോടകം അഞ്ച് നൂറ് കോടി ചിത്രങ്ങളുണ്ട്. മങ്കാത്ത, ആരംഭം, യെന്നൈ അറിന്താല്‍, വീരം, വേതാളം എന്നീ സിനിമകള്‍. ചെന്നയില്‍ നിന്ന് മാത്രമായി നാല് ദിവസം കൊണ്ട് 5 കോടി 75 ലക്ഷമാണ് വിവേകം സ്വന്തമാക്കിയത്. തലയുടെ കരിയറിലെ ഏറ്റവും ഉയര്‍ന്ന കളക്ഷനാണ് ഇത്. ചെന്നൈ ബോക്‌സ് ഓഫീസിലെ ഏറ്റവും ഉയര്‍ന്ന ആദ്യവാര കളക്ഷനുമാണ് വിവേകം സ്വന്തമാക്കിയത്.