ഓണത്തിന് മുന്‍പേ കേരളവും പിടിയ്ക്കാന്‍ അജിത്തിന്റെ ‘വിവേകം’; 300 തീയേറ്ററുകളില്‍ റെക്കോര്‍ഡ് റിലീസ് 

August 1, 2017, 12:31 pm
ഓണത്തിന് മുന്‍പേ കേരളവും പിടിയ്ക്കാന്‍ അജിത്തിന്റെ ‘വിവേകം’; 300 തീയേറ്ററുകളില്‍ റെക്കോര്‍ഡ് റിലീസ് 
TAMIL MOVIE
TAMIL MOVIE
ഓണത്തിന് മുന്‍പേ കേരളവും പിടിയ്ക്കാന്‍ അജിത്തിന്റെ ‘വിവേകം’; 300 തീയേറ്ററുകളില്‍ റെക്കോര്‍ഡ് റിലീസ് 

ഓണത്തിന് മുന്‍പേ കേരളവും പിടിയ്ക്കാന്‍ അജിത്തിന്റെ ‘വിവേകം’; 300 തീയേറ്ററുകളില്‍ റെക്കോര്‍ഡ് റിലീസ് 

കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള തമിഴ് താരങ്ങളിലൊരാളാണ് അജിത്ത്കുമാര്‍. 'തല'യുടെ സിനിമകള്‍ക്ക് ഇവിടെ ലഭിക്കുന്ന ഇനിഷ്യലും ഉയര്‍ന്നതാണ്. ഇപ്പോഴിതാ അജിത്തിന്റെ പുതിയ ചിത്രം തീയേറ്ററുകളിലെത്താന്‍ ഒരുങ്ങുന്നു. 'വീര'ത്തിനും 'വേതാള'ത്തിനും ശേഷം ശിവ സംവിധാനം ചെയ്യുന്ന 'വിവേകം' 24 ന് റിലീസ് ചെയ്യും. നേരത്തേ ഈ മാസം 10ന് തീയേറ്ററുകളിലെത്തുമെന്ന് അണിയറക്കാര്‍ അറിയിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് പിന്നീട് മാറ്റുകയായിരുന്നു. കേരളത്തില്‍ തീയേറ്ററുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡിടാനാണ് വിതരണക്കാരുടെ ശ്രമം.

മലയാളം ഓണം റിലീസുകള്‍ ഈ മാസം അവസാനദിവസങ്ങളില്‍ തീയേറ്ററുകളിലെത്തും എന്നതിനാല്‍ ഒരാഴ്ചയാണ് കേരള ബോക്‌സ്ഓഫീസില്‍ നേട്ടമുണ്ടാക്കാനായി 'വിവേക'ത്തിന് മുന്നില്‍ ഉള്ളത്. പുലിമുരുകന്റെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടമാണ് 'വിവേക'ത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. നാലേകാല്‍ കോടി രൂപയ്ക്കാണ് മുളകുപാടം ഫിലിംസ് വിതരണാവകാശം നേടിയത്. ചിത്രം എത്ര തീയേറ്ററുകളില്‍ എത്തുമെന്ന് ഈ ഘട്ടത്തില്‍ കൃത്യതയോടെ പറയാനാവില്ലെങ്കിലും പരമാവധി സെന്ററുകള്‍ നോക്കുന്നുണ്ടെന്ന് ടോമിച്ചന്‍ മുളകുപാടം സൗത്ത്‌ലൈവിനോട് പറഞ്ഞു.

ഓണത്തിന് മുന്‍പുള്ള ഒരാഴ്ചയാണ് ചിത്രത്തിന് തീയേറ്ററുകളില്‍ ലഭിക്കുന്നത് എന്നതിനാല്‍ പരമാവധി സ്‌ക്രീനുകള്‍ വിവേകത്തിനായി ലഭ്യമാക്കാനാണ് ശ്രമം. 250നും 300നുമിടയില്‍ തീയേറ്ററുകളുണ്ടാവും. പരമാവധി 300 വരെ. 
ടോമിച്ചന്‍ മുളകുപാടം 

ഒരു ഇന്റര്‍പോള്‍ ഓഫീസറായി അജിത്ത് എത്തുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക. വേതാളത്തിന് ശേഷം അനിരുദ്ധ് രവിചന്ദര്‍ സംഗീതം നിര്‍വഹിക്കുന്നു. ബോളിവുഡ് താരം വിവേക് ഒബ്‌റോയി ആണ് വില്ലന്‍ റോളില്‍. അജിത്തിന്റെ മുന്‍ചിത്രങ്ങളായ വേതാളവും യെന്നൈ അറിന്താലും നിര്‍മ്മിച്ചിരുന്നത് എ എം രത്നമായിരുന്നു. ഈ ചിത്രം നിര്‍മ്മിക്കുന്നത് സത്യജ്യോതി ഫിലിംസാണ്.

ശിവ സംവിധാനം ചെയ്യുന്നതായതിനാല്‍ 'തല 57' എന്ന അജിത്തിന്റെ കരിയറിലെ 57ാം ചിത്രം കഴിഞ്ഞ ചിത്രങ്ങളെപ്പോലെയോ അതിനേക്കാള്‍ മേലെയോ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. അജിത്ത് തുടര്‍ച്ചയായി ഒരു സംവിധായകന് ഡേറ്റ് നല്‍കിയെന്ന കൗതുകവും വിവേഗത്തിനൊപ്പം ഉണ്ട്. വേതാളം എന്ന സൂപ്പര്‍ഹിറ്റിന് പിന്നാലെയാണ് അടുത്ത ചിത്രത്തിനായി അജിത്തും ശിവയും കൈകോര്‍ത്തത്. ബള്‍ഗേറിയയിലെ ബൈക്ക് സ്റ്റണ്ട് രംഗങ്ങള്‍ അജിത്ത് ഡ്യൂപ്പിന്റെ സഹായമില്ലാതെ ചെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.