എങ്ങനെയുണ്ട് ‘വിവേകം’? 3250 സ്‌ക്രീനുകളില്‍ മാസ് റിലീസുമായെത്തിയ ‘തല’ ചിത്രത്തോടുള്ള പ്രേക്ഷക പ്രതികരണം ഇങ്ങനെ 

August 24, 2017, 12:53 pm
എങ്ങനെയുണ്ട് ‘വിവേകം’? 3250 സ്‌ക്രീനുകളില്‍ മാസ് റിലീസുമായെത്തിയ ‘തല’ ചിത്രത്തോടുള്ള പ്രേക്ഷക പ്രതികരണം ഇങ്ങനെ 
TAMIL MOVIE

റെക്കോര്‍ഡ് തീയേറ്റര്‍ കൗണ്ടും പുലര്‍ച്ചെ മുതലുള്ള സ്‌പെഷ്യല്‍ ഫാന്‍സ് ഷോകളും വമ്പന്‍ ഇനിഷ്യലുമൊന്നും അജിത്ത്കുമാര്‍ ചിത്രങ്ങള്‍ക്ക് പുതുമയുള്ള കാര്യങ്ങളല്ല. എങ്കിലും 'വേതാള'മിറങ്ങി ഒന്നരവര്‍ഷത്തിന് ശേഷം അതേസംവിധായകനൊപ്പം 'തല' എത്തുമ്പോള്‍ കാത്തിരിപ്പ് ഏറെയായിരുന്നു. ലോകമെമ്പാടുമുള്ള തമിഴ്‌സിനിമാ മാര്‍ക്കറ്റുകളിലെല്ലാമായി 3250 സ്‌ക്രീനുകളിലാണ് ശിവ ചിത്രം റിലീസ് ചെയ്തത്. തമിഴ്‌നാട്ടില്‍ മാത്രം 700 സ്‌ക്രീനുകള്‍. കേരളത്തില്‍ 309 സ്‌ക്രീനുകളിലായി ഇന്ന് 1650 പ്രദര്‍ശനങ്ങള്‍. തമിഴ്‌നാട്ടില്‍ ഇ-ടിക്കറ്റിംഗ് നടപ്പാക്കാത്ത തീയേറ്ററുകളില്‍ തോന്നിയ വിലയ്ക്കാണ് 'വിവേകം' ടിക്കറ്റുകള്‍ വില്‍ക്കുന്നതെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ചെന്നൈയിലും പ്രാന്തപ്രദേശങ്ങളിലുമുള്ള ചില തീയേറ്ററുകളില്‍ ആദ്യ പ്രദര്‍ശനങ്ങള്‍ക്ക് ടിക്കറ്റൊന്നിന് 500 രൂപയും അതിനുമേലെയുമൊക്കെ ഈടാക്കിയിട്ടുണ്ട്.

ഇത്തരത്തില്‍ വമ്പന്‍ ഹൈപ്പുമായെത്തിയ ഒരു ചിത്രത്തിന് ആദ്യപ്രദര്‍ശനങ്ങളില്‍നിന്ന് ലഭിക്കുന്ന പ്രേക്ഷകപ്രതികരണം എന്താണ്? ആക്ഷനിലും സാങ്കേതികത്തികവിലും മികച്ചുനില്‍ക്കുന്നെന്ന് പൊതുഅഭിപ്രായമുള്ളപ്പോഴും സിനിമയുടെ ടോട്ടാലിറ്റിയെക്കുറിച്ച് സമ്മിശ്ര അഭിപ്രായമാണുള്ളത്. ആദ്യ പ്രദര്‍ശനം കാണാനെത്തിയവരില്‍ കമല്‍ഹാസന്‍ വരെയുണ്ട്. മകള്‍ അക്ഷരയോടൊപ്പമാണ് കമല്‍ 'വിവേക'ത്തിന്റെ ആദ്യപ്രദര്‍ശനത്തിനെത്തിയത്.