‘വിവേകം’ കണ്ട് അജിത്ത് ആരാധകര്‍ ഉറങ്ങിപ്പോയെന്ന് പറഞ്ഞ നിരൂപകനെച്ചൊല്ലി സോഷ്യല്‍ മീഡിയ രണ്ടുതട്ടില്‍; ആരാധകര്‍ക്കൊപ്പം രാഘവേന്ദ്ര ലോറന്‍സും 

August 26, 2017, 5:54 pm
‘വിവേകം’ കണ്ട് അജിത്ത് ആരാധകര്‍  ഉറങ്ങിപ്പോയെന്ന് പറഞ്ഞ നിരൂപകനെച്ചൊല്ലി സോഷ്യല്‍ മീഡിയ രണ്ടുതട്ടില്‍; ആരാധകര്‍ക്കൊപ്പം രാഘവേന്ദ്ര ലോറന്‍സും 
TAMIL MOVIE
TAMIL MOVIE
‘വിവേകം’ കണ്ട് അജിത്ത് ആരാധകര്‍  ഉറങ്ങിപ്പോയെന്ന് പറഞ്ഞ നിരൂപകനെച്ചൊല്ലി സോഷ്യല്‍ മീഡിയ രണ്ടുതട്ടില്‍; ആരാധകര്‍ക്കൊപ്പം രാഘവേന്ദ്ര ലോറന്‍സും 

‘വിവേകം’ കണ്ട് അജിത്ത് ആരാധകര്‍ ഉറങ്ങിപ്പോയെന്ന് പറഞ്ഞ നിരൂപകനെച്ചൊല്ലി സോഷ്യല്‍ മീഡിയ രണ്ടുതട്ടില്‍; ആരാധകര്‍ക്കൊപ്പം രാഘവേന്ദ്ര ലോറന്‍സും 

തമിഴ്‌നാട്ടില്‍ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളിലൊരാളാണ് അജിത്ത്കുമാര്‍. ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ ഈ വ്യാഴാഴ്ച തീയേറ്ററുകളിലെത്തിയ 'വിവേക'ത്തിലൂടെ അജിത്തിന് കരിയര്‍ ബെസ്റ്റ് ഓപണിംഗാണ് ലഭിച്ചത്. പക്ഷേ സിനിമയുടെ ഗുണനിലവാരത്തെക്കുറിച്ച് മിശ്രാഭിപ്രായമാണ് ആദ്യദിനങ്ങളിലെ കാണികളില്‍നിന്നും നിരൂപകരില്‍നിന്നും പ്രചരിച്ചത്. ജനശ്രദ്ധയിലുള്ള മിക്ക മാധ്യമങ്ങളിലും നെഗറ്റീവോ സമ്മിശ്രമേ ആയ അഭിപ്രായങ്ങളാണ് വന്നതെങ്കില്‍ ഒരു യുട്യൂബ് ചാനലിലെ ജനപ്രിയ നിരൂപകന്റെ അഭിപ്രായത്തെച്ചൊല്ലി തമിഴ് സിനിമാപ്രേമികള്‍ സോഷ്യല്‍ മീഡിയയില്‍ രണ്ടുതട്ടിലാണ്. തമിഴ് ടാക്കീസ് എന്ന യുട്യൂബ് ചാനലിലെ 'ബ്ലൂ സട്ടൈ മാരന്‍' എന്ന് വിളിക്കപ്പെടുന്ന നിരൂപകനാണ് 'വിവേകം' റിവ്യൂവിന്റെ പേരില്‍ കണക്കിലധികം തല്ലും തലോടലും വാങ്ങുന്നത്.

വീഡിയോ റിവ്യൂവിന്റെ തുടക്കത്തില്‍ തന്റെ അഭിപ്രായങ്ങള്‍ പകര്‍ത്താന്‍ നില്‍ക്കുന്ന ക്യാമറാമാനോട് ചിത്രത്തിന്റെ കഥ പറയാന്‍ ആവശ്യപ്പെടുകയാണ് മാരന്‍. പറ്റില്ലെന്ന് ക്യാമറാമാന്‍ പറയുമ്പോള്‍ വിവേകത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ ആരംഭിക്കുന്നു. ചിത്രം കണ്ടിറങ്ങുമ്പോള്‍ നിരൂപണം മോശമാക്കില്ലല്ലോ എന്ന അന്വേഷണവുമായി ഒരു ആരാധകന്റെ വിളി വന്നുവെന്ന് പറയുന്നു മാരന്‍. നിരൂപകരോടല്ല, ഇത്തരം സിനിമകള്‍ ചെയ്യരുതെന്ന് താരങ്ങളോട് പറയൂ എന്ന് ആരാധകന് മറുപടി കൊടുത്തെന്ന് പറഞ്ഞാണ് നിരൂപണം ആരംഭിക്കുന്നത്. തമിഴ് അറിയാത്തവര്‍ക്ക് അജിത്തിനെയും കാജല്‍ അഗര്‍വാളിനെയും അച്ഛനും മകളുമായി തോന്നിയാല്‍ കുറ്റം പറയാനാവില്ലെന്നും 'വിവേകം' കണ്ടിരിക്കെ പകുതി ആരാധകരും ഉറങ്ങുകയായിരുന്നുവെന്നുമൊക്കെ പറയുന്നു യുട്യൂബില്‍ ഏറെ ഫോളോവേഴ്‌സുള്ള മാരന്‍.

സമ്മിശ്ര പ്രതികരണമാണ് വിവേകം റിവ്യൂവിന്റെ പേരില്‍ മാരന് ലഭിച്ചത്. റിലീസ്ദിനത്തില്‍ത്തന്നെ പോസ്റ്റ് ചെയ്ത വീഡിയോ റിവ്യൂവിന് ഇതുവരെ ലഭിച്ച കാഴ്ചകള്‍ 14 ലക്ഷത്തിലേറെ. 41,000 ലൈക്കുകളും 38,000 ഡിസ്‌ലൈക്കുകളും. 17,000ത്തിലേറെ കമന്റുകളുമുണ്ട് യുട്യൂബില്‍. അഭിപ്രായപ്രകടനത്തെ പ്രശംസിക്കുന്നവരും എതിര്‍പ്പുയര്‍ത്തുന്നവരുമുണ്ട്. സിനിമയിലെ ഓള്‍റൗണ്ടറായ രാഘവേന്ദ്ര ലോറന്‍സാണ് ബ്ലൂ സട്ടൈ മാരനെതിരേ അഭിപ്രായപ്രകടനവുമായി അവസാനം രംഗത്തെത്തിയ ആള്‍.

വിവേകം കണ്ടുവെന്നും അജിത്തിന്റെ കഠിനാധ്വാനത്തിന് ആശംസകളെന്നും പറയുന്നു ലോറന്‍സ്. സിനിമയുടെ ഗുണങ്ങളും ദോഷങ്ങളും പരാമര്‍ശിക്കുന്ന ഒട്ടനവധി നിരൂപണങ്ങള്‍ കണ്ടുവെന്നും പക്ഷേ മാരന്റെ റിവ്യൂ തന്നെ വേദനിപ്പിച്ചുവെന്നും..

സിനിമയില്‍ എത്രയോ മികച്ച രംഗങ്ങളുണ്ട്. പക്ഷേ മാരന്‍ അതേക്കുറിച്ചൊന്നും ഒരക്ഷരം പറയുന്നില്ല. ഇതൊരു നിരൂപണമായി തോന്നിയില്ല. മറിച്ച് അജിത്തിനെതിരായ വ്യക്തിപരമായ ആക്രമണമാണ്. 
രാഘവേന്ദ്ര ലോറന്‍സ് 

നിരൂപണം നടത്താന്‍ യോഗ്യതയുള്ള വ്യക്തിയല്ല മാരനെന്നും അദ്ദേഹത്തിനെതിരേ നടപടിക്ക് ചലച്ചിത്രമേഖല തയ്യാറാവണമെന്നും ഫേസ്ബുക്കില്‍ കുറിച്ചു ലോറന്‍സ്.

മോശം മൗത്ത് പബ്ലിസിറ്റിക്കപ്പുറം അജിത്തിന് കരിയര്‍ ബെസ്റ്റ് ഓപണിംഗ് നല്‍കിയ ചിത്രം ആദ്യദിനം മാത്രം നേടിയത് 33.08 കോടി രൂപയാണ്. 3250 തീയേറ്ററുകളിലാണ് ലോകമെമ്പാടും ചിത്രം റിലീസായത്.