100 കോടി മുടക്കുമുതല്‍ എത്രദിവസം കൊണ്ട് തിരികെപ്പിടിക്കും ‘വിവേകം’? ആഗോള ബോക്‌സ്ഓഫീസിലെ പ്രതികരണം ഇങ്ങനെ 

August 26, 2017, 12:13 pm
100 കോടി മുടക്കുമുതല്‍ എത്രദിവസം കൊണ്ട് തിരികെപ്പിടിക്കും ‘വിവേകം’? ആഗോള ബോക്‌സ്ഓഫീസിലെ പ്രതികരണം ഇങ്ങനെ 
TAMIL MOVIE
TAMIL MOVIE
100 കോടി മുടക്കുമുതല്‍ എത്രദിവസം കൊണ്ട് തിരികെപ്പിടിക്കും ‘വിവേകം’? ആഗോള ബോക്‌സ്ഓഫീസിലെ പ്രതികരണം ഇങ്ങനെ 

100 കോടി മുടക്കുമുതല്‍ എത്രദിവസം കൊണ്ട് തിരികെപ്പിടിക്കും ‘വിവേകം’? ആഗോള ബോക്‌സ്ഓഫീസിലെ പ്രതികരണം ഇങ്ങനെ 

സമ്മിശ്രപ്രതികരണങ്ങള്‍ക്കിടയിലും വമ്പന്‍ ഹൈപ്പുമായെത്തിയ അജിത്ത്കുമാര്‍ ചിത്രം 'വിവേക'ത്തിന് മികച്ച ഇനിഷ്യല്‍. ലഭ്യമായ കണക്കുകള്‍ പ്രകാരം റിലീസ്ദിനമായ വ്യാഴാഴ്ച മാത്രം ഇന്ത്യയിലെ എല്ലാ സെന്ററുകളില്‍ നിന്നുമായി ചിത്രം നേടിയെടുത്തത് 25.83 കോടിയാണ്. അന്തര്‍ദേശീയ മാര്‍ക്കറ്റുകളില്‍ നിന്ന് 7.25 കോടിയും. എല്ലാം ചേര്‍ത്ത് 33.08 കോടി. അജിത്ത്കുമാറിന്റെ കരിയര്‍ ബെസ്റ്റ് ഓപണിംഗാണ് ഇത്. നേരത്തേ ഒന്നാമതുണ്ടായിരുന്ന 'വേതാള'ത്തേക്കാള്‍ 7 കോടിയോളം അധികമാണ് 'വിവേകം' നേടിയത്. തമിഴ്‌സിനിമയുടെ ചരിത്രത്തിലെ രണ്ടാമത്തെ മികച്ച ആദ്യദിന കളക്ഷനുമാണ് ഇത്, രജനീകാന്തിന്റെ 'കബാലി'ക്ക് പിന്നില്‍.

വിവേകം 
വിവേകം 

അഞ്ച് തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലും അജിത്തിന്റെ കരിയര്‍ബെസ്റ്റ് ഓപണിംഗ് ആണ് 'വിവേകം' നേടിയത്.

തമിഴ്‌നാട്- 16.95 കോടി

കര്‍ണാടക- 3.75 കോടി

കേരളം- 2.88 കോടി

ആന്ധ്ര/ തെലുങ്കാന- 1.75 കോടി

ഇന്ത്യയിലെ മറ്റ് സെന്ററുകള്‍- .50 കോടി

ഇന്ത്യയില്‍ നിന്ന് ആകെ- 25.83 കോടി

അജിത്ത്കുമാര്‍, കാജല്‍ അഗര്‍വാള്‍ 
അജിത്ത്കുമാര്‍, കാജല്‍ അഗര്‍വാള്‍ 

ചെന്നൈ നഗരത്തില്‍ തമിഴ്‌സിനിമകളുടെ ചരിത്രത്തിലെ മികച്ച കളക്ഷനുമായി ബോക്‌സ്ഓഫീസ് റെക്കോര്‍ഡിട്ടു 'വിവേകം'. രജനീകാന്തിന്റെ 'കബാലി'യെ പിന്തള്ളി രണ്ടരക്കോടി എന്ന സംഖ്യ ഏറ്റവും വേഗത്തില്‍ പിന്നിടുന്ന ചിത്രമായി. വ്യാഴം, വെള്ളി ദിവസങ്ങളില്‍ അവിടെനിന്ന് ആകെ നേടിയത് 2.72 കോടി രൂപ.

തമിഴ്‌സിനിമയ്ക്ക് സ്വാധീനമുള്ള അന്തര്‍ദേശീയ മാര്‍ക്കറ്റുകളില്‍ യുഎസിലും ഓസ്‌ട്രേലിയയിലും ചിത്രം മികച്ച പ്രതികരണം നേടി. ഓസ്‌ടേലിയന്‍ ബോക്‌സ്ഓഫീസില്‍ അജിത്ത്കുമാറിന്റെ കരിയര്‍ ബെസ്റ്റ് ഓപണിംഗ് 'യെന്നൈ അറിന്താലി'ന് പിന്നില്‍ രണ്ടാമത്തെ മികച്ച ഇനിഷ്യല്‍ 'വിവേകം' സ്വന്തമാക്കി. വ്യാഴം, വെള്ളി ദിവസങ്ങളിലായി ചിത്രം അവിടെ നേടിയത് ഒരു ലക്ഷം ഓസ്‌ട്രേലിയന്‍ ഡോളറാണ്. 'യെന്നൈ അറിന്താലി'ന്റേത് 1.53 ലക്ഷമായിരുന്നു.

ശിവ, അജിത്ത്കുമാര്‍ 
ശിവ, അജിത്ത്കുമാര്‍ 

യുഎസില്‍ റിലീസ്ദിനം 2.6 ലക്ഷം ഡോളറാണ് ചിത്രം നേടിയത്. വിജയ്‌യുടെ 'ഭൈരവാ'യുടെ ആജീവനാന്ത യുഎസ് കളക്ഷനാണ് ചിത്രം ആദ്യദിനം പിന്നിട്ടത്. ഭൈരവയുടെ ആജീവനാന്ത യുഎസ് കളക്ഷന്‍ 2.59 ലക്ഷം ഡോളറാണ്. യുഎസില്‍ രണ്ടാംദിനമായ വെള്ളിയാഴ്ചത്തെ ലഭ്യമായ കണക്കുകളുംകൂടെ ചേര്‍ത്ത് ചിത്രം 'വേതാള'ത്തിന്റെ യുഎസിലെ ആജീവനാന്ത കളക്ഷനെ മറികടന്നു. വേതാളം അവിടെ ആകെ നേടിയത് 2.88 ലക്ഷം ഡോളറാണെങ്കില്‍ വിവേകത്തിന്റെ രണ്ട് ദിവസത്തെ കളക്ഷന്‍ 3.12 ലക്ഷം ഡോളറാണ്.

ആദ്യദിനം ഹൗസ്ഫുള്‍ ഷോകളോടെയായിരുന്നു തുടക്കമെങ്കില്‍ ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് രണ്ടാംദിനം പ്രധാന സെന്ററുകളിലെല്ലാം 95 ശതമാനത്തോളം തീയേറ്റര്‍ ഒക്കുപ്പന്‍സിയുണ്ട്. ലോകമെമ്പാടുമുള്ള സ്‌ക്രീനുകളില്‍ നിന്ന് രണ്ടാംദിനം 15 കോടിയോളം നേടിയെന്നാണ് ലഭ്യമായ വിവരം. എന്നാല്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. 100 കോടി മുടക്കുമുതലുള്ള ചിത്രം ഞായറാഴ്ച വരെ നീളുന്ന ആദ്യ വാരാന്ത്യത്തില്‍ത്തന്നെ അത് തിരികെപ്പിടിക്കുമോ എന്നാണ് ട്രേഡ് അനലിസ്റ്റുകളും കോളിവുഡും ഉറ്റുനോക്കുന്നത്.