നെറ്റ്ഫ്ളിക്സിലൂടെ 200 രാജ്യങ്ങളില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹാസ്യപരമ്പരക്ക് മലയാളി സംവിധായകന്‍ 

November 20, 2016, 12:20 pm
നെറ്റ്ഫ്ളിക്സിലൂടെ 200 രാജ്യങ്ങളില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹാസ്യപരമ്പരക്ക് മലയാളി സംവിധായകന്‍ 
Television
Television
നെറ്റ്ഫ്ളിക്സിലൂടെ 200 രാജ്യങ്ങളില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹാസ്യപരമ്പരക്ക് മലയാളി സംവിധായകന്‍ 

നെറ്റ്ഫ്ളിക്സിലൂടെ 200 രാജ്യങ്ങളില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹാസ്യപരമ്പരക്ക് മലയാളി സംവിധായകന്‍ 

ലോകത്തിലെ പ്രമുഖ സ്ട്രീമിംഗ്, വീഡിയോ ഓണ്‍ ഡിമാന്റ് കമ്പനിയായ 'നെറ്റ്ഫഌക്‌സ്' പുതുതായി സംപ്രേക്ഷണമാരംഭിച്ച ഹാസ്യപരമ്പരയ്ക്ക് മലയാളി സംവിധായകന്‍. വടക്കേ അമേരിക്കന്‍ രാജ്യങ്ങളും ഇന്ത്യയുമുള്‍പ്പെടെ ഇരുനൂറോളം രാജ്യങ്ങളില്‍ സംപ്രേക്ഷണം ചെയ്യുന്ന ഇംഗ്ലീഷ് ടെലിവിഷന്‍ സിരീസിന്റെ പേര് 'ബ്രൗണ്‍ നേഷന്‍' എന്നാണ്. കൈരളി ടിവിയിലെ ജനപ്രിയ പരമ്പരയായിരുന്ന 'അക്കരക്കാഴ്ചകളി'ലൂടെ മലയാളിക്ക് പരിചിതനായി പിന്നീട് ഈ വര്‍ഷാദ്യത്തില്‍ ഫഹദ് ഫാസിലിനെ നായകനാക്കി 'മണ്‍സൂണ്‍ മാംഗോസ്' എന്ന ചിത്രത്തിലൂടെ മലയാളസിനിമയില്‍ അരങ്ങേറിയ അബി വര്‍ഗീസാണ്' ബ്രൗണ്‍ നേഷന്റെ' സംവിധായകന്‍.

ബ്രൗണ്‍നേഷന്‍ 
ബ്രൗണ്‍നേഷന്‍ 

ന്യൂയോര്‍ക്കില്‍ വസിക്കുന്ന ഒരു ഇന്ത്യന്‍ കുടുംബത്തിന്റെ ജീവിതത്തിലൂടെയാണ് 'ബ്രൗണ്‍ നേഷന്‍' കഥ പറയുന്നത്. പ്രകാശ് ബാരെ, നവീന്‍ ചാത്തപ്പുറം എന്നിവര്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാരും തമ്പി ആന്റണി കോ-എസ്‌കിക്യൂട്ടീവ് പ്രൊഡ്യൂസറുമായ ഹോളിവുഡ് പ്രൊഡക്ഷനാണ് 'ബ്രൗണ്‍ നേഷന്‍'. എ.ആര്‍.റഹ്മാന്റെ ചെന്നൈയിലുള്ള എഎം സ്റ്റുഡിയോസിലാണ് ഇതിന്റെ സൗണ്‍് മിക്‌സിംഗും മറ്റും നടന്നത്. കാനഡയിലെ ഹാമില്‍ട്ടണിലുള്ള ഷാന്റോ ഉറുവത്താണ് എഡിറ്റര്‍. ജേക്‌സ് ബിജോയ് പശ്ചാത്തലസംഗീതം.

ബ്രൗണ്‍നേഷന്‍ ചിത്രീകരണത്തിനിടെ അബി വര്‍ഗീസ്‌ 
ബ്രൗണ്‍നേഷന്‍ ചിത്രീകരണത്തിനിടെ അബി വര്‍ഗീസ്‌ 

രാജീവ് വര്‍മ്മ, ഷെനാസ് ട്രഷറിവാല, റെമി മുനാസിഫി, ഒമി വൈദ്യ, മെലനി ചന്ദ്ര, ഡഗ് ഇ.ഡഗ്, സനാ സെറായ്, ജോനാഥന്‍ ഹോര്‍വത്, കപില്‍ ബാവ എന്നിവര്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അബി വര്‍ഗീസിനൊപ്പം ജോര്‍ജ് കാനത്ത്, മാറ്റ് ഗ്രബ് എന്നിവരാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. എപ്പിസോഡിന് 20-25 മിനിറ്റ് ദൈര്‍ഘ്യമുള്ള പരമ്പര ഈ മാസം 15നാണ് സംപ്രേക്ഷണം ആരംഭിച്ചത്. ആദ്യ സീസണില്‍ 10 എപ്പിസോഡുകളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ന്യൂയോര്‍ക്ക് നഗരത്തിലായിരുന്നു ചിത്രീകരണം.