18കാരിയെ പ്രണയിക്കുന്ന 10 വയസുകാരന്‍, സീരിയല്‍ നിരോധിക്കണമെന്ന ആവശ്യത്തെ എതിര്‍ത്ത് നായിക

August 11, 2017, 1:55 pm
18കാരിയെ പ്രണയിക്കുന്ന 10 വയസുകാരന്‍, സീരിയല്‍ നിരോധിക്കണമെന്ന ആവശ്യത്തെ എതിര്‍ത്ത് നായിക
Television
Television
18കാരിയെ പ്രണയിക്കുന്ന 10 വയസുകാരന്‍, സീരിയല്‍ നിരോധിക്കണമെന്ന ആവശ്യത്തെ എതിര്‍ത്ത് നായിക

18കാരിയെ പ്രണയിക്കുന്ന 10 വയസുകാരന്‍, സീരിയല്‍ നിരോധിക്കണമെന്ന ആവശ്യത്തെ എതിര്‍ത്ത് നായിക

18 വയസുകാരിയെ പ്രണയിക്കുന്ന 10 വയസുകാരന്റെ കഥ പറയുന്ന വിവാദ ടെലിവിഷന്‍ സിരീയല്‍ നിരോധിക്കണമെന്ന ആവശ്യത്തെ എതിര്‍ത്ത് നായിക രംഗത്ത്. പഹരെദാര്‍ പിയ കി എന്ന ഹിന്ദി സീരിയലിനെതിരെയായി വ്യാപക പ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെയാണ് പ്രതിവാദവുമായി നായിക രംഗത്തെത്തിയത്.

തങ്ങള്‍ ഈ സീരിയലിലൂടെ ഉയര്‍ത്തുന്നത് പുരോഗമന ആശയമാണെന്നാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന തേജസ്വി പ്രകാശിന്റെ വാദം. സീരിയലിന്റെ കുറച്ച് ഭാഗങ്ങള്‍ മാത്രം കണ്ടുകൊണ്ട് ആശയത്തെ തെറ്റിദ്ധരിക്കുകയാണ്. ഇതേ വിമര്‍ശനങ്ങള്‍ സീരിയല്‍ കണ്ട ശേഷം എന്തു പറയുമെന്ന് കേള്‍ക്കാന്‍ കാത്തിരിക്കുയാണെന്നും തേജസ്വി പ്രകാശ് പറഞ്ഞു.

സീരിയലിലെ ആശയം വളരെ പുരോഗമനപരമായിട്ടാണ് ഞാന്‍ കരുതുന്നത്. എന്നാല്‍, കുറെ ആളുകള്‍ പുറംമോടി കണ്ടുകൊണ്ട് മാത്രം പുസ്തകത്തെ വിലയിരുത്തുന്നതു പോലെയാണ് സീരിയലിന്റെ കുറച്ചു ഭാഗങ്ങള്‍ കണ്ടുകൊണ്ട് ഇപ്പോള്‍ വിമര്‍ശിക്കുന്നത്. അവര്‍ വെറുതെ വിമര്‍ശനം ഉന്നയിക്കുക അല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല.
തേജസ്വി പ്രകാശ്, പഹരെദാര്‍ പിയ കി എന്ന സീരിയലിലെ നായിക

പെറ്റീഷന്‍ ഓണ്‍ ചാര്‍ജ് ഡോട്ട് കോമിലാണ് സീരിയലിനെതിരെ പരാതികള്‍ ഉയര്‍ന്നത്. സൃമ്തി ഇറാനിയോടാണ് ജനങ്ങള്‍ ഈ സീരിയല്‍ നിരോധിക്കണമെന്ന് ആവശ്യപ്പട്ടത്. 18 വയസ്സായ പെണ്‍കുട്ടിയും 10 വയസ്സുകാരനായ ബാലനും തമ്മില്‍ വിവാഹിതരാകുന്നതും അവരുടെ ഹണിമൂണുമൊക്കെയാണ് സീരിയലില്‍ കാണിച്ചത്. കുട്ടികളെ വഴി തെറ്റിക്കുന്ന തരത്തിലുള്ള ആശയങ്ങളാണ് ഇതിലൂടെ പുറത്ത് വരുന്നതെന്നാണ് വിര്‍ശകരുടെ ആരോപണം.