ബംഗ്ലാദേശില്‍ ‘കലഹ’മുണ്ടാക്കി ഇന്ത്യന്‍ സീരിയല്‍; കഥയെ ചൊല്ലി ഗ്രാമീണര്‍ തമ്മില്‍ കൂട്ടത്തല്ല്; 100 പേര്‍ക്ക് പരുക്ക്

August 19, 2016, 4:23 pm

ബംഗ്ലാദേശില്‍ ‘കലഹ’മുണ്ടാക്കി ഇന്ത്യന്‍ സീരിയല്‍; കഥയെ ചൊല്ലി ഗ്രാമീണര്‍ തമ്മില്‍ കൂട്ടത്തല്ല്; 100 പേര്‍ക്ക് പരുക്ക്
Television

ധാക്ക: ഇന്ത്യന്‍ ഫാന്റസി ടെലിവിഷന്‍ സീരിയലിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കിഴക്കന്‍ ബംഗ്ലാദേശിലെ ഗ്രാമീണര്‍ പരസ്പരം ഏറ്റുമുട്ടി. ഗ്രാമീണര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നൂറോളം പേര്‍ക്ക് പരുക്കേറ്റെന്നും പൊലീസ് പറയുന്നു.

‘കിരണ്‍മാല’ എന്ന ബംഗാളി സീരിയല്‍ കാണാന്‍ ഹാബിഗഞ്ച് ജില്ലയിലെ റസ്റ്ററന്റില്‍ ബുധനാഴ്ച്ച രാത്രി ഒത്തുകൂടിയവര്‍ തമ്മിലുള്ള തര്‍ക്കമാണ് ജനങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചത്. യോദ്ധാവായ രാജകുമാരി ദുഷ്ടശക്തികളില്‍ നിന്നും ജനത്തെ രക്ഷിക്കുന്നതാണ് സീരിയലിന്റെ ഇതിവൃത്തം.

ഏറ്റുമുട്ടല്‍ രാത്രിയേറെ നീണ്ടിട്ടും അവസാനിക്കാത്തതിനെ തുടര്‍ന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസിന് കണ്ണീര്‍ വാതകവും റബര്‍ ബുള്ളറ്റും പ്രയോഗിക്കേണ്ടി വന്നു. രോഷാകുലരായ ജനക്കൂട്ടം ദോല്‍ ഗ്രാമത്തിലെ റസ്റ്ററന്റ് അടിച്ചുതകര്‍ത്തു. വടികളും കത്തികളും ഉപയോഗിച്ചാണ് ഗ്രാമീണര്‍ പരസ്പരം ആക്രമിച്ചത്.

സീരിയല്‍ എപിസോഡിന്റെ കഥയെ ചൊല്ലി രണ്ട് പേര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് 100 പേര്‍ക്ക് പരുക്കേല്‍പ്പിച്ച സംഘര്‍ഷത്തിന് കാരണമമെന്ന് പൊലീസ് പറഞ്ഞു. ധാക്കയ്ക്ക് വടക്കുകിഴക്കായി 179 കിലോമീറ്റര്‍ അകലെയാണ് ദോല്‍ ഗ്രാമം. പരുക്കേറ്റവരില്‍ 15 പേരെ ആശുപത്രിയില്‍ ചികിത്സക്കായി അഡ്മിറ്റ് ചെയ്തു.

ഇന്ത്യന്‍ ടിവി ചാനലുകളിലെ സീരിയലുകള്‍ രാജ്യത്ത് സംപ്രേഷണം ചെയ്യുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ബംഗ്ലാദേശികള്‍ നവമാധ്യമങ്ങളിലൂടെ രംഗത്തെത്തി. ഇന്ത്യന്‍ സീരിയലുകള്‍ വഷളന്‍ സംസ്‌കാരം പരുത്തുന്നുവെന്നാണ് ഇവരുടെ ആരോപണം.

സീരിയലിന്റെ പേരില്‍ ജനങ്ങള്‍ തമ്മിലടിക്കുന്ന ഖേദകരമാണ്. ചാനലുകളിലൂടെ പരിപാടികള്‍ പരിശോധനയ്ക്ക് വിധേയമാക്കണം.  
അമിനുര്‍ റഹ്മാന്‍ എന്ന ഫെയ്‌സ്ബുക്ക് യൂസര്‍.