‘കുര്‍ബ്ബാന നല്‍കുമ്പോള്‍ ആ വിശുദ്ധവസ്ത്രവുമിട്ട് ഇങ്ങനെ തുള്ളിച്ചാടുമാ?’; ചാനല്‍ പരിപാടിയില്‍ ഡാന്‍സ് ചെയ്ത വെെദികനെതിരെ ക്രിസ്ത്യന്‍ മതമൗലികവാദികള്‍

July 29, 2017, 1:59 pm
‘കുര്‍ബ്ബാന നല്‍കുമ്പോള്‍ ആ വിശുദ്ധവസ്ത്രവുമിട്ട് ഇങ്ങനെ തുള്ളിച്ചാടുമാ?’; ചാനല്‍ പരിപാടിയില്‍ ഡാന്‍സ് ചെയ്ത വെെദികനെതിരെ ക്രിസ്ത്യന്‍ മതമൗലികവാദികള്‍
Television

ഫ്‌ളവേഴ്‌സ് ടിവിയിലെ കോമഡി ഉത്സവം വേദിയെ ഇളക്കിമറിച്ച ഫാദര്‍ ക്രിസ്റ്റി ഡേവിഡ് പാത്തിയാലയെ വിമര്‍ശിച്ച് ക്രിസ്ത്യന്‍ മതമൗലികവാദികള്‍. കോമഡി ഉത്സവം പരിപാടിയില്‍ ഫാദര്‍ ഡേവിഡ് ക്രിസ്റ്റി നേരത്തെ വൈറലായ ഡാന്‍സ് ചെയ്തിരുന്നു. ഇതാണ് ക്രിസ്ത്യന്‍ മതമൗലികവാദികളെ പ്രകോപിച്ചത്.

വെെദികന്‍റെ ഡാന്‍സ് വീഡിയോ കാണാം

വൈദികന്‍ തിരുവസ്ത്രവും ധരിച്ചുകൊണ്ട് സ്റ്റേജില്‍ ഡാന്‍സ് ചെയ്തത് ശരിയായില്ലെന്നാണ് മതമൗലികവാദികളുടെ വാദം. വൈദികന്‍ ക്രിസ്റ്റ്യാനിറ്റിയെ പരിഹസിക്കുകയായിരുന്നു എന്ന് ഇത്തരക്കാര്‍ വാദിക്കുന്നു.

”മനസ്സില്‍ തോന്നിയ ഒരു കാര്യം പങ്കുവയ്ക്കുകയാണ്…ക്രിസ്ത്യന്‍ വിശ്യാസമാര്‍ഗ്ഗം പിന്തുടരുന്ന ഒരു വിശ്യാസിയെന്ന നിലയിലാണ് എന്റെ ചോദ്യം…ഇവിടെ ഈ’ വൈദീകന്‍’ എന്നു വിശേഷിപ്പിക്കപെടുന്നയാള്‍ പറയുന്നത്, ദൈവരാജ്യം പ്രഘോഷിക്കപ്പെടുന്നതിനുവേണ്ടിയാണ് ഇതെന്ന് പറയുന്നു…ഇതിലൂടെ എങ്ങനെയാണ് ദൈവരാജ്യം പ്രഘോഷിക്കപ്പെടുന്നതെന്ന് മനസിലാക്കിതന്നിരുന്നെങ്കില്‍ കൊള്ളായിരുന്നു.. ഒരു മനുഷ്യന്‍ എന്ന നിലയില്‍ വളരെ മനോഹരമായി തന്റെ കലാപരമായ കഴിവ് അദ്ദേഹം പുറത്തെടുത്തിട്ടുണ്ട്. പക്ഷേ, ആ തിരുവസ്ത്രം ഇട്ടുകൊണ്ട് പേക്കൂത്ത് കാട്ടേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു…പള്ളിയില്‍ കുര്‍ബ്ബാന നല്‍കുമ്പോള്‍ ആ വിശുദ്ധവസ്ത്രവുമിട്ട് ഇങ്ങനെ തുള്ളിച്ചാടുമായിരുന്നോ എന്നൊരു ചോദ്യവും പങ്കുവയ്ക്കുവാന്‍ ആഗ്രഹിക്കുകയാണ്….”-സിജോയ ഡാനിയേല്‍ എന്നയാള്‍ പ്രതികരിക്കുന്നു.

നേരത്തെ വെെറലായ വീഡിയോ

അതേസമയം വൈദികനെ പിന്തുണച്ചും സോഷ്യല്‍ മീഡിയയിലൂടെ നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. മികച്ച രീതിയില്‍ വേദിയില്‍ നൃത്തം ചെയ്ത വൈദികന് അഭിനന്ദനം അറിയിച്ചാണ് നവമാധ്യമങ്ങളിലൂടെ അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ രംഗത്തെത്തിയത്.