യുവജനങ്ങളെ ഭജന പഠിപ്പിക്കാന്‍ ഇനി റിയാലിറ്റി ഷോയും; മാര്‍ക്കിടുന്നത് ബാബാ രാംദേവും സോനാക്ഷി സിന്‍ഹയും 

August 2, 2017, 6:47 pm
 യുവജനങ്ങളെ ഭജന പഠിപ്പിക്കാന്‍ ഇനി റിയാലിറ്റി ഷോയും; മാര്‍ക്കിടുന്നത് ബാബാ രാംദേവും സോനാക്ഷി സിന്‍ഹയും 
Television

യുവജനങ്ങളെ ഭജന പഠിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ഇനി റിയാലിറ്റി ഷോയും വരുന്നു. ഇപ്പോള്‍ ലൈഫ് ഓകെ എന്ന പേരില്‍ അറിയപ്പെടുന്ന ടിവി ചാനല്‍ സ്റ്റാര്‍ ഭാരത് എന്ന പേരില്‍ മാറുന്നതിന്റെ ഭാഗമായാണ് പുതിയ റിയാലിറ്റി ഷോ വരുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഷോയുടെ വിധി കര്‍ത്താക്കളായി എത്തുന്ന യോഗ ഗുരു ബാബാ രാംദേവും നടി സോനാക്ഷി സിന്‍ഹയും ഗായകന്‍ കനികാ കപൂറുമാണ്. ഓം ശാന്തി ഓം എന്നാണ് ഷോയുടെ പേര്.

കോളോസിയം മീഡിയ ആണ് ഷോ നിര്‍മ്മിക്കുന്നത്. യുവജനങ്ങള്‍ക്ക് ഭജനയെ കുറിച്ച് ഒന്നുമറിയില്ലെന്നും അവരെ പഠിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ പരിപാടി. ആത്മിയതക്ക് ഈ പരിപാടി വലിയ പ്രാധ്യാനം നല്‍കുന്നു. ബാബാ രാംദേവ് തന്റെ ആശയങ്ങളും വെളിപാടുകളും പ്രേക്ഷകരുമായി പങ്ക് വെക്കുമെന്ന് ഷോയുമായി ബന്ധപ്പെട്ടൊരാള്‍ പ്രതികരിച്ചു.