ഫ്ളവേഴ്സ് ടെലിവിഷന്‍ അവാര്‍ഡ് ഞായറാഴ്ച അങ്കമാലിയില്‍ 

March 4, 2017, 6:34 pm
ഫ്ളവേഴ്സ് ടെലിവിഷന്‍ അവാര്‍ഡ് ഞായറാഴ്ച അങ്കമാലിയില്‍ 
Television
Television
ഫ്ളവേഴ്സ് ടെലിവിഷന്‍ അവാര്‍ഡ് ഞായറാഴ്ച അങ്കമാലിയില്‍ 

ഫ്ളവേഴ്സ് ടെലിവിഷന്‍ അവാര്‍ഡ് ഞായറാഴ്ച അങ്കമാലിയില്‍ 

രണ്ടാമത് ഫ്‌ളവേഴ്‌സ് ടെലിവിഷന്‍ പുരസ്‌കാര നിശ നാളെ വൈകുന്നേരം 6.30ന് അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍സെന്റര്‍ മൈതാനത്ത് നടക്കും. അമൃത ടിവിയിലെ 'നിലാവും നക്ഷത്രങ്ങളു'മാണ് മികച്ച സീരിയല്‍. മികച്ച നടനായി ബിജു സോപാനത്തെയും മികച്ച നടിയായി സ്വാസികയേയും തെരഞ്ഞെടുത്തു. നിലാവും നക്ഷത്രങ്ങളും സീരിയലിന്റെ സംവിധായകന്‍ ജി ആര്‍ കൃഷ്ണനാണ് മികച്ച സംവിധായകന്‍.

അവാര്‍ഡുകള്‍

മികച്ച പരമ്പര- നിലാവും നക്ഷത്രങ്ങളും (അമൃത ടി.വി)

സംവിധായകന്‍- ജി.ആര്‍.കൃഷ്ണന്‍ (നിലാവുംനക്ഷത്രങ്ങളും)

നടന്‍- ബിജു സോപാനം (ഉപ്പും മുളകും, ഫ്‌ളവേഴ്‌സ് )

മികച്ച ഡോക്യുമെന്ററി
മികച്ച ഡോക്യുമെന്ററി

നടി- സ്വാസിക (ചിന്താവിഷ്ടയായ സീത, ഏഷ്യാനെറ്റ്)

സഹനടന്‍- അജി ജോണ്‍ (പോക്കുവെയില്‍, ഫ്‌ളവേഴ്‌സ്)

സഹനടി- ശാരി (നിലാവും നക്ഷത്രങ്ങളും, അമൃത)

സഹനടി (ജൂറി പരാമര്‍ശം)- ദേവി അജിത് (ഈറന്‍ നിലാവ്, ഫ്‌ളവേഴ്‌സ്)

ഹാസ്യതാരം- മഞ്ജു പിള്ള (വിവിധ പരിപാടികള്‍)

ഹാസ്യ താരം (ജൂറി പരാമര്‍ശം)- മഞ്ജു സുനിച്ചന്‍ (വിവിധ സീരിയലുകള്‍)

അവതാരക- നൈല ഉഷ (മിനിറ്റ് ടു വിന്‍ ഇറ്റ്, മഴവില്‍ മനോരമ)

വാര്‍ത്താ അവതാരകന്‍- അഭിലാഷ് മോഹന്‍ (റിപ്പോര്‍ട്ടര്‍ ടിവി)

ന്യൂസ് റിപ്പോര്‍ട്ടര്‍- സുബിത സുകുമാരന്‍ (ജീവന്‍ ടിവി)വാവ സുരേഷ്
വാവ സുരേഷ്

ഡോക്യുമെന്ററി- മലമുഴക്കിയുടെ ജീവന സംഗീതം (മാതൃഭൂമി ടിവി)

പുതുമയുള്ള ടെലിവിഷന്‍ പ്രോഗ്രാം- നമ്മള്‍ (ഏഷ്യാനെറ്റ് ന്യൂസ്)

പരിസ്ഥിതി സൗഹൃദ പരിപാടി- സ്‌നേക്ക് മാസ്റ്റര്‍ (കൗമുദി ടിവി)

അവതാരകന്‍- വാവ സുരേഷ്

ദൃശ്യ മാധ്യമരംഗത്തെ ബഹുമുഖ പ്രതിഭയ്ക്കുള്ള പുരസ്‌കാരം- വി.കെ.ശ്രീരാമന്‍, എം.വി.നികേഷ് കുമാര്‍, സി.ആര്‍.ചന്ദ്രന്‍, സന്തോഷ് ജോര്‍ജ് കുളങ്ങര, സിബി ചാവറ, ജി. സാജന്‍

ജനപ്രിയ സീരിയല്‍- ഉപ്പും മുളകും (ഫ്‌ളവേഴ്‌സ് )

ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്- ശ്യാമപ്രസാദ്

ശ്യാമപ്രസാദ് 
ശ്യാമപ്രസാദ് 

തിരക്കഥാകൃത്ത് ജോണ്‍ പോള്‍ ചെയര്‍മാനും ഛായാഗ്രാഹകനും സംവിധായകനുമായ അഴകപ്പന്‍, നടനും സംവിധായകനുമായ മധുപാല്‍, വാര്‍ത്താ അവതാരക മായ ശ്രീകുമാര്‍, ടെലിവിഷന്‍ നിരൂപക ഉഷ്.എസ്.നായര്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ നിശ്ചയിച്ചത്. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. ഇതോടനുബന്ധിച്ച് സിനിമാ, സീരിയല്‍ രംഗത്തെ പ്രമുഖര്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും. പൊതുജനങ്ങള്‍ക്കും പ്രവേശനമുണ്ട്.