കാമുകിയുടെ സന്തോഷത്തിന് വേണ്ടി എന്തും; ഗെയിം ഓഫ് ത്രോണ്‍സ് ചോര്‍ത്തിയത് പ്രണയിനിക്ക് വേണ്ടിയെന്ന് കണ്ടെത്തല്‍  

August 24, 2017, 6:08 pm
കാമുകിയുടെ സന്തോഷത്തിന് വേണ്ടി എന്തും;  ഗെയിം ഓഫ് ത്രോണ്‍സ് ചോര്‍ത്തിയത് പ്രണയിനിക്ക് വേണ്ടിയെന്ന് കണ്ടെത്തല്‍  
Television

ബെംഗളുരു: ഗെയിം ഓഫ് ത്രോണ്‍സ് ടെലിവിഷന്‍ സീരിസിന്റെ ഓരോ സീസണുകള്‍ക്കും എപ്പിസോഡുകള്‍ക്കും വേണ്ടിയുള്ള കാത്തിരിപ്പ് എത്ര വിഷമം പിടിച്ചതാണെന്ന് ആരാധകര്‍ക്ക് മാത്രമേ മനസ്സിലാകൂ. ഒരു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമെത്തിയ ജിഒടി ഏഴാം സീസണിന്റെ എപ്പിസോഡുകള്‍ ഇടവേളകളിട്ടാണ് പ്രക്ഷേപണം ചെയ്യുന്നത്. അടുത്ത എപ്പിസോഡ് വരെ കാത്തിരിക്കാന്‍ ക്ഷമയില്ലല്ലാതിരുന്ന പ്രേക്ഷകര്‍ ജിഒടി നാലാം എപ്പിസോഡ് ചോര്‍ന്ന വിവരം സന്തോഷത്തോടെയാണ് കേട്ടത്. പക്ഷെ വന്‍തുകയ്ക്ക് എച്ച്ബിഒയില്‍ നിന്ന് പ്രക്ഷേപണാവകാശം വാങ്ങിയ ഹോട്‌സ്റ്റാറിന് ചോര്‍ത്തല്‍ നഷ്ടമുണ്ടാക്കി.

ചോര്‍ത്തലിനെ തുടര്‍ന്ന് ഐടി രംഗത്തുള്ള നാല് ജീവനക്കാരെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ടവര്‍ സാമ്പത്തിക നേട്ടത്തിന് വേണ്ടിയല്ല ജിജ്ഞാസയാണ് ചോര്‍ത്തലിന് കാരണമെന്നാണ് അന്വേഷണ സംഘത്തോട് പറഞ്ഞത്. അറസ്റ്റ് ചെയ്യപ്പെടവരില്‍ ഒരാളായ അലോക് ശര്‍മ തന്റെ കാമുകിക്ക് വേണ്ടിയാണ് ചോര്‍ത്തിയതെന്നാണ് പൊലീസിന്റെ അനുമാനം.

പ്രതികളിലൊരാള്‍ എപ്പിസോഡ് ചോര്‍ത്തിയത് കാമുകിക്ക് കാണാന്‍ വേണ്ടിയാണെന്നാണ് അനുമാനം. കാമുകി ഇത് മറ്റുള്ളവര്‍ക്ക് നല്‍കി. അവരില്‍ ഒരാള്‍ ഇത് ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തു.  
പൊലീസ്  

പ്രഖ്യാപിത റിലീസിംഗ് തീയതി ആഗസ്റ്റ് ഏഴ് ആയിരിക്കെ നാലാം തീയതിയാണ് ജിഒടി നാലാം എപ്പിസോഡ് ചോര്‍ന്നത്. എഫ്‌ഐആര്‍ രേഖപ്പെടുത്തിയതിന് പിന്നാലെ പൊലീസ് അന്വേഷണം ഹോട്‌സ്റ്റാറിന് വേണ്ടി ഡേറ്റാ കൈകാര്യം ചെയ്യുന്ന പ്രൈം ഫോക്കസ് ടെക്‌നോളജീസില്‍ കേന്ദ്രീകരിക്കുകയായിരുന്നു. സ്ഥാപനത്തിലെ ഒരു ജീവനക്കാരനാണ് ചോര്‍ത്തലിന് നേതൃത്വം കൊടുത്തതെന്ന് കണ്ടെത്തുകയായിരുന്നു.

ചോര്‍ത്തിയ എപ്പിസോഡുകള്‍ കാണില്ലെന്ന നിലപാടെടുത്ത് ഒരു വിഭാഗം പ്രേക്ഷകരും രംഗത്തെത്തിയിരുന്നു. ഇതിനായി സമൂഹമാധ്യമങ്ങളില്‍ ക്യാംപെയ്‌നും നടന്നു. 'ടൊറന്റ് മൊഗുലിസ്' (ടൊറന്റുകള്‍ ഇല്ലാതാകണം) എന്ന പേരില്‍ ഹോട് സ്റ്റാറും പരസ്യപ്രചരണം നടത്തുന്നുണ്ട്.