എച്ച്ബിഒയ്ക്ക് പറ്റിയ പറ്റ് അഥവാ ‘ഗെയിം ഓഫ് ത്രോണ്‍സി’ന്റെ ഓര്‍ക്കാപ്പുറത്തെ സംപ്രേഷണം; അവസരം മുതലെടുത്ത് ആരാധകര്‍ 

August 18, 2017, 11:47 am
എച്ച്ബിഒയ്ക്ക് പറ്റിയ പറ്റ് അഥവാ ‘ഗെയിം ഓഫ് ത്രോണ്‍സി’ന്റെ ഓര്‍ക്കാപ്പുറത്തെ സംപ്രേഷണം; അവസരം മുതലെടുത്ത് ആരാധകര്‍ 
Television

ജനപ്രീതിയില്‍ 'ഗെയിം ഓഫ് ത്രോണ്‍സി'നെ വെല്ലുന്ന ഒരു ടെലിവിഷന്‍ സിരീസ് ഇന്ന് ആഗോളപ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നുണ്ടോ എന്ന് സംശയമാണ്. ഏഴാം സീസണില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്താന്‍ രണ്ട് എപ്പിസോഡുകള്‍ മാത്രം അവശേഷിക്കെ സിരീസ് സംപ്രേക്ഷണം ചെയ്യുന്ന എച്ച്ബിഒയ്ക്ക് പറ്റിയ പറ്റാണ് 'ത്രോണ്‍സ്' ആരാധകര്‍ക്കിടയില്‍ ഇപ്പോഴത്തെ സജീവ ചര്‍ച്ച. മുന്‍കൂട്ടി തയ്യാറാക്കിയിരുന്ന ഷെഡ്യൂളില്‍ നിന്ന് വേറിട്ട് 'അപ്രതീക്ഷിതമായി' പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തി ഏഴാം സീസണിലെ ആറാം എപ്പിസോഡ്. എച്ച്ബിഒയുടെ നോര്‍ദിക്, സ്‌പെയിന്‍ മേഖലകളിലാണ് ആരാധകരില്‍ കാത്തിരിപ്പേറ്റിയ എപ്പിസോഡിന്റെ 'ചോര്‍ച്ച' സംഭവിച്ചത്.

എന്നാല്‍ കുറ്റം ഏറ്റുപറയാന്‍ എച്ച്ബിഒ തയ്യാറായി. ആകസ്മികമായി സംഭവിച്ചതാണെന്നും പക്ഷേ നോര്‍ദിക്, സ്പയിന്‍ മേഖലകളിലെ തങ്ങളുടെ സഹ സംപ്രേക്ഷകര്‍ക്ക് സംഭവിച്ച കൈയ്യബദ്ധമാണിതെന്നും എച്ച്ബിഒ വക്താവ് പറഞ്ഞു. അബദ്ധം മനസ്സിലാക്കിയ ഉടന്‍ ആറാം എപ്പിസോഡിന്റെ സംപ്രേക്ഷണം നിര്‍ത്തിവച്ചെന്നും.

സംഭവം ശരിയാണ്. എപ്പിസോഡ് ഓര്‍ക്കാപ്പുറത്ത് സംപ്രേക്ഷണം ചെയ്യപ്പെട്ടതായി അറിഞ്ഞയുടന്‍ എച്ച്ബിഒ അത് നിര്‍ത്തിവച്ചു. പക്ഷേ കിട്ടിയ തക്കത്തിന് ഒട്ടേറെപ്പേര്‍ കാത്തിരുന്ന എപ്പിസോഡ് ഡൗണ്‍ലോഡ് ചെയ്തു. അതില്‍ പലരും ഓണ്‍ലൈനില്‍ അത് ഷെയര്‍ ചെയ്തതോടെ ആറാം എപ്പിസോഡിനെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകളൊന്നും ഇനി അവശേഷിക്കുന്നില്ല.

'ഗെയിം ഓഫ് ത്രോണ്‍സി'ന്റെ കാര്യത്തില്‍ എച്ച്ബിഒയ്ക്ക് ഇത്തരമൊരു അബദ്ധം സംഭവിക്കുന്നത് ആദ്യമല്ല. ഈ സീസണിലെ തന്നെ നാലാം എപ്പിസോഡും ഷെഡ്യൂളിന് മുന്‍പേ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നു. സ്റ്റാര്‍ ഇന്ത്യയെയാണ് എച്ച്ബിഒ അന്ന് കുറ്റപ്പെടുത്തിയത്.