ഹാക്കര്‍മാര്‍ ഗെയിം ഓഫ് ത്രോണ്‍സ് അവസാന എപ്പിസോഡും വെറുതെ വിട്ടില്ല; ആ സസ്‌പെന്‍സ് തങ്ങളുടെ കയ്യിലെന്ന് ഭീഷണി

August 26, 2017, 3:37 pm
ഹാക്കര്‍മാര്‍ ഗെയിം ഓഫ് ത്രോണ്‍സ് അവസാന എപ്പിസോഡും വെറുതെ വിട്ടില്ല;  ആ സസ്‌പെന്‍സ് തങ്ങളുടെ കയ്യിലെന്ന് ഭീഷണി
Television

ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് പ്രേക്ഷകരുടെ പ്രിയ പരമ്പരയായി മാറിയ ഗെയിം ഓഫ് ത്രോണ്‍സിന്റെ ഏഴാം സീസണിലെ അവസാന എപ്പിസോഡും ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്. അവസാന എപ്പിസോഡ് കളിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെയാണ് ഹാക്കര്‍മാര്‍ എപ്പിസോഡ് ചോര്‍ത്തിയത്.

മാഷബിളിന്റെ റിപ്പോര്‍ട്ട് പ്രകാരം എച്ച്ബിഒ ചാനലില്‍ നിന്ന് 1.5 ടെറാബൈറ്റ് ഡാറ്റയാണ് ഹാക്കര്‍മാര്‍ ചോര്‍ത്തിയത്. പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന എപ്പിസോഡിന്റെ വിശദവിവരങ്ങള്‍ പുറത്തു വിടുമെന്നാണ് റിപ്പോര്‍ട്ട്. ഹാക്കര്‍മാര്‍ മാധ്യമ ശ്രദ്ധ നേടാന്‍വേണ്ടി എപ്പിസോഡ് ഹാക്ക് ചെയ്തുവെന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയാണെന്നും ആ കളിയില്‍ തങ്ങള്‍ പങ്കെടിക്കില്ലെന്നും വാര്‍ത്തയോട് എച്ച്ബിഒ ചാനല്‍ പ്രതികരിച്ചു. ഹാക്കര്‍ ഗ്രൂപ്പ് എപ്പിസോഡ് സംബന്ധിച്ച് നിര്‍ണായക വിവരങ്ങളുടെ വീഡിയോയും പുറത്തുവിടാതിരിക്കാന്‍ എച്ച്ബിഒയില്‍ നിന്ന് 6.5മില്ല്യണ്‍ ബിറ്റ് കോയിനാണ് ആവശ്യപ്പെടുന്നത്.

എച്ച്ബിഒ ചാനലുമായി സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ തങ്ങളുടെ കൈവശമുണ്ടെന്നും ഈ വിവരങ്ങള്‍ പുറത്ത് വിട്ട് ചാനലിനെ പ്രതിരോധത്തിലാക്കാനും സാധിക്കുമെന്നാണ് ഹാക്കര്‍മാരുടെ ഭീഷണി.