ഹോട്ടല്‍ ബില്ലില്‍ വരെ ‘ഓവിയ തരംഗം’; ബിഗ് ബോസ് തമിഴിന്റെ ടിആര്‍പി കൂട്ടുന്നത് ഈ മലയാളി താരം 

August 4, 2017, 12:17 pm
ഹോട്ടല്‍ ബില്ലില്‍ വരെ ‘ഓവിയ തരംഗം’; ബിഗ് ബോസ് തമിഴിന്റെ ടിആര്‍പി കൂട്ടുന്നത് ഈ മലയാളി താരം 
Television
Television
ഹോട്ടല്‍ ബില്ലില്‍ വരെ ‘ഓവിയ തരംഗം’; ബിഗ് ബോസ് തമിഴിന്റെ ടിആര്‍പി കൂട്ടുന്നത് ഈ മലയാളി താരം 

ഹോട്ടല്‍ ബില്ലില്‍ വരെ ‘ഓവിയ തരംഗം’; ബിഗ് ബോസ് തമിഴിന്റെ ടിആര്‍പി കൂട്ടുന്നത് ഈ മലയാളി താരം 

കമല്‍ഹാസന്‍ അവതാരകനായെത്തിയതിനാലാണ് 'ബിഗ് ബോസ് തമിഴ്' റിയാലിറ്റി ഷോ തുടക്കത്തില്‍ ടെലിവിഷന്‍ ആസ്വാദകരുടെ ശ്രദ്ധ പിടിച്ചതെങ്കില്‍ ഇപ്പോള്‍ പരിപാടിയുടെ ടിആര്‍പി കൂട്ടുന്നത് ഒരു മലയാളി യുവതാരമാണ്. 2007ല്‍ പുറത്തെത്തിയ പൃഥ്വിരാജ് ചിത്രം 'കങ്കാരു'വിലൂടെ സിനിമയില്‍ അരങ്ങേറിയ ഓവിയ ഹെലന്‍ എന്ന മലയാളി താരമാണ് തമിഴ് ടെലിവിഷനില്‍ കണക്കില്ലാത്ത ആരാധകരെ നേടുന്നത്. അഞ്ചോളം മലയാളസിനിമകളിലാണ് ഓവിയ ഇതുവരെ അഭിനയിച്ചിട്ടുള്ളതെങ്കില്‍ തമിഴില്‍ അവര്‍ അഭിനയിച്ചിട്ടുള്ളത് പതിനാലോളം സിനിമകളാണ്. പുതിയ പല തമിഴ് സിനിമകളുടെയും ചിത്രീകരണം നടക്കുന്നു. പക്ഷേ പത്ത് വര്‍ഷത്തെ സിനിമാജീവിതത്തില്‍ ലഭിക്കാതിരുന്ന പ്രേക്ഷകപ്രീതിയാണ് അഞ്ച് ആഴ്ചകള്‍ കൊണ്ട് വിജയ് ടിവിയിലെ റിയാലിറ്റി ഷോ ആയ 'ബിഗ് ബോസി'ലൂടെ ഓവിയ ഹെലന്‍ നേടിയത്.

'നീങ്ക ഷട്ടപ്പ് പണ്ണുങ്ക' (നിങ്ങള്‍ ദയവായി വായടയ്ക്കൂ) എന്നൊരു ഡയലോഗോടെയാണ് ബിഗ് ബോസില്‍ ഓവിയ ശ്രദ്ധിക്കപ്പെടുന്നത്. ഗഞ്ച കറുപ്പ് എന്ന മത്സരാര്‍ഥി തനിക്കിഷ്ടമില്ലാത്തത് എന്തോ പറഞ്ഞപ്പോഴായിരുന്നു ഓവിയയുടെ മറുപടി. തുടര്‍ന്ന് പ്രേക്ഷകരില്‍ ഭൂരിഭാഗത്തിന്റെയും ശ്രദ്ധ ഈ താരത്തിലേക്ക് കേന്ദ്രീകരിച്ചു. തുടര്‍ന്നും തുറന്ന അഭിപ്രായപ്രകടനങ്ങളുമായി പരിപാടിയില്‍ പ്രത്യക്ഷപ്പെട്ട ഓവിയയ്ക്ക് ആരാധകര്‍ കൂടി. ബിഗ് ബോസില്‍ ഓവിയ പറഞ്ഞ പഞ്ച് ഡയലോഗുകള്‍ പലതും ടീ ഷര്‍ട്ടുകളില്‍ ആലേഖനം ചെയ്യപ്പെട്ടു. ആരാധന സോഷ്യല്‍ മീഡിയയിലേക്കും പ്രതിഫലിച്ചു. ഓവിയ ആര്‍മി (#OviyaArmy) എന്ന ഹാഷ് ടാഗില്‍ ആരാധകര്‍ സംഘടിച്ചു. ഫേസ്ബുക്ക് പേജുകളും ട്വിറ്റര്‍ ഹാന്‍ഡിലുകളുമുണ്ടായി. ഓവിയയെ വാഴ്ത്തി ട്രോളുകള്‍ പലത് പ്രചരിച്ചു. എന്തിനേറെ ചില ഹോട്ടലുകളും ബേക്കറികളുമൊക്കെ തങ്ങളുടെ ബില്ലില്‍ വരെ 'വോട്ട് ഫോര്‍ ഓവിയ' എന്ന് അടിച്ചുവച്ചു.

ഓവിയ തരംഗത്തില്‍ മുന്നോട്ടുപോകുന്ന വിജയ് ടിവിയുടെ ബിഗ് ബോസില്‍ ആറാം വാരാന്ത്യമാണ് ഈയാഴ്ച. വിജയ് ടിവിയുടെ അനുമാനത്തില്‍ ടിആര്‍പി കൂട്ടുന്ന എപ്പിസോഡായിരിക്കും ഇത്തവണ വാരാന്ത്യത്തിലേത്. കാരണം ഇത്തവണത്തെ എലിമിനേഷന്‍ ലിസ്റ്റില്‍ ഓവിയയുമുണ്ട്. ജൂലിയാന, വയ്യാപുരി എന്നിവരാണ് എലിമിനേഷന്‍ ലിസ്റ്റിലുള്ള മറ്റ് രണ്ടുപേര്‍.