‘കബാലി’ ടെലിവിഷനില്‍ കാണാം; പ്രീമിയര്‍ ഷോ ഏഷ്യാനെറ്റില്‍ 

October 15, 2016, 6:41 pm
‘കബാലി’ ടെലിവിഷനില്‍ കാണാം; പ്രീമിയര്‍ ഷോ ഏഷ്യാനെറ്റില്‍ 
Television
Television
‘കബാലി’ ടെലിവിഷനില്‍ കാണാം; പ്രീമിയര്‍ ഷോ ഏഷ്യാനെറ്റില്‍ 

‘കബാലി’ ടെലിവിഷനില്‍ കാണാം; പ്രീമിയര്‍ ഷോ ഏഷ്യാനെറ്റില്‍ 

തീയേറ്ററുകളില്‍ വന്‍ ആരവവുമായെത്തിയ രജനീകാന്ത് ചിത്രം കബാലി ടെലിവിഷന്‍ പ്രീമിയറിന് ഒരുങ്ങുന്നു. ഏഷ്യാനെറ്റില്‍ ദീപാവലിക്കാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. പ്രദര്‍ശിപ്പിക്കുന്ന ദിവസവും സമയവും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും ദീപാവലി ദിവസമായ ഒക്ടോബര്‍ 30ന് തന്നെയാവും ചിത്രം പ്രദര്‍ശിപ്പിക്കുക എന്നാണ് വിവരം.

ജൂലൈ 22ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ഇപ്പോഴും തമിഴ്‌നാട്ടിലെ ചില പ്രദര്‍ശനശാലകളില്‍ തുടരുന്നുണ്ട്. ചെന്നൈയില്‍ നിന്ന് മലേഷ്യയിലെത്തി അധോലോകസാമ്രാജ്യം സ്ഥാപിച്ച 'കബലീശ്വരനാ'യാണ് രജനി ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. രാധികാ ആപ്‌തെ ആയിരുന്നു നായിക. പാ.രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളില്‍ നിന്നായി ആദ്യദിനം മാത്രം 87.5 കോടി രൂപ നേടിയെന്നായിരുന്നു കണക്ക്.

ഇന്ത്യയ്ക്ക് പുറത്ത് യുഎസ്, മലേഷ്യ, യുകെ എന്നിവിടങ്ങളിലും മികച്ച പ്രതികരണമുണ്ടാക്കിയ ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 300 കോടിയിലേറെ നേടിയെന്നാണ് വിവരം. 100 കോടി ബജറ്റില്‍ കലൈപുലി എസ് താണുവാണ് ചിത്രം നിര്‍മ്മിച്ചത്.