ബിഗ് ബോസ്സില്‍ ഓവിയയുടെ ‘ആത്മഹത്യ’ ശ്രമം; കമല്‍ഹാസനെതിരെ ഹര്‍ജി 

August 5, 2017, 6:26 pm
 ബിഗ് ബോസ്സില്‍ ഓവിയയുടെ ‘ആത്മഹത്യ’ ശ്രമം; കമല്‍ഹാസനെതിരെ ഹര്‍ജി 
Television
Television
 ബിഗ് ബോസ്സില്‍ ഓവിയയുടെ ‘ആത്മഹത്യ’ ശ്രമം; കമല്‍ഹാസനെതിരെ ഹര്‍ജി 

ബിഗ് ബോസ്സില്‍ ഓവിയയുടെ ‘ആത്മഹത്യ’ ശ്രമം; കമല്‍ഹാസനെതിരെ ഹര്‍ജി 

തമിഴ്‌നാട്ടിലെ ഇപ്പോഴത്തെ ഏറ്റവും കൂടുതല്‍ റേറിംഗുള്ള പരിപാടിയാണ് നടന്‍ കമല്‍ഹാസന്‍ അവതരിപ്പിക്കുന്ന ബിഗ് ബോസ്. പരിപാടിയുടെ റേറ്റിംഗ് ഉയര്‍ത്തിയിരുന്നതാവട്ടെ മലയാളി താരമായ ഓവിയയും. എന്നാല്‍ വെള്ളിയാഴ്ച സംപ്രേക്ഷണം ചെയ്ത എപ്പിസോഡില്‍ ഓവിയ പുറത്തായി. പരിപാടിയില്‍ നിന്ന് പുറത്തായ സങ്കടം സഹിക്കാനാവാതെ ഹൗസിലെ നീന്തല്‍ കുളത്തിലേക്ക് എടുത്തു ചാടി. പെട്ടെന്ന് തന്നെ ഓടിയെത്തിയ മറ്റ് മത്സരാര്‍ത്ഥികള്‍ ഓവിയയെ കുളത്തില്‍ നിന്ന് വലിച്ചെടുക്കുകയായിരുന്നു.

ഇതിനെ തുടര്‍ന്ന് കമല്‍ഹാസനെതിരെയും നിര്‍മ്മാതാക്കള്‍ക്കെതിരെയും അഭിഭാഷകനായ എസ് എസ് ബാലാജി പരാതി നല്‍കി. ഓവിയയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചു എന്നാണ് പരാതി. പരിപാടി നടക്കുന്ന ഹൗസില്‍ ഏര്‍പ്പെടുത്തിയ നിയമങ്ങളും ചട്ടങ്ങളും ഓവിയയെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാഴ്ത്തിയെന്നും ഇക്കാരണത്താലാണ് ആത്മഹത്യക്ക് തുനിഞ്ഞതെന്നാണ് പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. ടിആര്‍പി റേറ്റിംഗും ലാഭവും കൂട്ടുന്നതിനു വേണ്ടി കടുത്ത നടപടികള്‍ക്ക് മത്സരാര്‍്തഥികളെ പ്രേരിപ്പിക്കുന്നു എന്ന് കാട്ടി കമല്‍ഹാസന്‍, നിര്‍മ്മാതാക്കള്‍, വിജയ് ടിവി എന്നിവര്‍ക്കെതിരെ പൊലീസ് അന്വേഷണവും എസ് എസ് ബാലാജി ആവശ്യപ്പെട്ടു.

റിയാലിറ്റി ഷോയുടെ ടിആര്‍പി കൂട്ടിയിരുന്ന താരമായിരുന്നു ഓവിയ. നീണ്ട 41 ദിവസത്തെ താമസത്തിനു ശേഷമാണ് ഓവിയ ഹൗസില്‍ നിന്നും പുറത്താകുന്നത്. 2007ല്‍ പുറത്തെത്തിയ പൃഥ്വിരാജ് ചിത്രം 'കങ്കാരു'വിലൂടെ സിനിമയില്‍ അരങ്ങേറിയ ഓവിയ ഹെലന്‍ എന്ന മലയാളി താരമാണ് തമിഴ് ടെലിവിഷനില്‍ കണക്കില്ലാത്ത ആരാധകരെ നേടുന്നത്. അഞ്ചോളം മലയാളസിനിമകളിലാണ് ഓവിയ ഇതുവരെ അഭിനയിച്ചിട്ടുള്ളതെങ്കില്‍ തമിഴില്‍ അവര്‍ അഭിനയിച്ചിട്ടുള്ളത് പതിനാലോളം സിനിമകളാണ്. പുതിയ പല തമിഴ് സിനിമകളുടെയും ചിത്രീകരണം നടക്കുന്നു. പക്ഷേ പത്ത് വര്‍ഷത്തെ സിനിമാജീവിതത്തില്‍ ലഭിക്കാതിരുന്ന പ്രേക്ഷകപ്രീതിയാണ് അഞ്ച് ആഴ്ചകള്‍ കൊണ്ട് വിജയ് ടിവിയിലെ റിയാലിറ്റി ഷോ ആയ 'ബിഗ് ബോസി'ലൂടെ ഓവിയ ഹെലന്‍ നേടിയത്.

'നീങ്ക ഷട്ടപ്പ് പണ്ണുങ്ക' (നിങ്ങള്‍ ദയവായി വായടയ്ക്കൂ) എന്നൊരു ഡയലോഗോടെയാണ് ബിഗ് ബോസില്‍ ഓവിയ ശ്രദ്ധിക്കപ്പെടുന്നത്. ഗഞ്ച കറുപ്പ് എന്ന മത്സരാര്‍ഥി തനിക്കിഷ്ടമില്ലാത്തത് എന്തോ പറഞ്ഞപ്പോഴായിരുന്നു ഓവിയയുടെ മറുപടി. തുടര്‍ന്ന് പ്രേക്ഷകരില്‍ ഭൂരിഭാഗത്തിന്റെയും ശ്രദ്ധ ഈ താരത്തിലേക്ക് കേന്ദ്രീകരിച്ചു. തുടര്‍ന്നും തുറന്ന അഭിപ്രായപ്രകടനങ്ങളുമായി പരിപാടിയില്‍ പ്രത്യക്ഷപ്പെട്ട ഓവിയയ്ക്ക് ആരാധകര്‍ കൂടി. ബിഗ് ബോസില്‍ ഓവിയ പറഞ്ഞ പഞ്ച് ഡയലോഗുകള്‍ പലതും ടീ ഷര്‍ട്ടുകളില്‍ ആലേഖനം ചെയ്യപ്പെട്ടു. ആരാധന സോഷ്യല്‍ മീഡിയയിലേക്കും പ്രതിഫലിച്ചു. ഓവിയ ആര്‍മി (#ഛ്ശ്യമഅൃാ്യ) എന്ന ഹാഷ് ടാഗില്‍ ആരാധകര്‍ സംഘടിച്ചു. ഫേസ്ബുക്ക് പേജുകളും ട്വിറ്റര്‍ ഹാന്‍ഡിലുകളുമുണ്ടായി. ഓവിയയെ വാഴ്ത്തി ട്രോളുകള്‍ പലത് പ്രചരിച്ചു. എന്തിനേറെ ചില ഹോട്ടലുകളും ബേക്കറികളുമൊക്കെ തങ്ങളുടെ ബില്ലില്‍ വരെ 'വോട്ട് ഫോര്‍ ഓവിയ' എന്ന് അടിച്ചുവച്ചു.