ഈ ഷൂട്ടിംഗില്‍ സംഭവിച്ചത് സീരിയലിനെ വെല്ലും, കല്യാണമണ്ഡപത്തിന് തീ പിടിച്ചപ്പോള്‍ നായികയെ രക്ഷിക്കാനോടുന്ന നായകന്‍ 

February 8, 2017, 5:55 pm
ഈ ഷൂട്ടിംഗില്‍ സംഭവിച്ചത് സീരിയലിനെ വെല്ലും, കല്യാണമണ്ഡപത്തിന് തീ പിടിച്ചപ്പോള്‍ നായികയെ രക്ഷിക്കാനോടുന്ന നായകന്‍ 
Television

നാടകീയ രംഗങ്ങള്‍ ആവിഷ്‌കരിക്കുന്ന സീരിയലിന്റെ ചിത്രീകരണവേളയില്‍ നടന്നത് കഥയെ വെല്ലുന്ന നാടകീയ മുഹൂര്‍ത്തം. തീപ്പിടിത്തതിനിടയില്‍ നായകന്‍ നായികയെ രക്ഷിക്കുന്ന രംഗങ്ങള്‍ സിനിമകളിലും സീരിയലുകളിലുമായി കണ്ടുമടുത്ത രംഗമാണ്. എന്നാല്‍, ബേഹദ് എന്ന ഹിന്ദി സീരിയലിന്റെ ചിത്രീകരണത്തിനിടെയാണ് തീ കത്തിപടരുന്ന സെറ്റില്‍ നിന്നും വളരെ നാടകീയമായി നായകന്‍ നായികയെ രക്ഷിച്ചത് സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായി.

ഹിന്ദി സീരിയല്‍ താരം കുശാല്‍ ടണ്ടനും നടി ജെന്നിഫര്‍ വിങ്ങെറ്റും അഭിനയിക്കുന്ന ബേഹദിന്റെ സെറ്റിനിടെയാണ് സംഭവം നടന്നത്. വിവാഹമണ്ഡപത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ചിത്രീകരണം. തീപിച്ച മണ്ഡപത്തിലെ വധുവായി അഭിനയിക്കുന്ന ജെന്നിഫര്‍ വിങ്ങെറ്റ് ഇരിക്കുകയാണ്. ഇതിനിടയിലേക്ക് നായകന്‍ കുശാല്‍ ടണ്ടന്‍ വന്ന് നായികയെ വരണമാല്യം ചാര്‍ത്തുന്നതുമാണ് സീരിയലിനു വേമ്ടി ചിത്രീകരിക്കാന്‍ ശ്രമിച്ച രംഗം.

എന്നാല്‍, അപ്രതീക്ഷിതമായിട്ടാണ് അഭിനയം കാര്യമായത്. വിവാഹമണ്ഡപത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന രംഗം ചിത്രീകരണത്തിനായി വിവാഹ മണ്ഡപത്തില്‍ തീ ഇട്ടെങ്ങിലും അപകടകരമായ രീതിയില്‍ കത്തി പടരുകയായിരുന്നു. നടന്‍ കുശാല്‍ ടണ്ടന്റെ ദേഹത്ത് തീ പടര്‍ന്ന ഉടന്‍ അദ്ദേഹം മണ്ഡപത്തില്‍ നിന്ന് ചാടി രക്ഷപ്പെട്ടു. എന്നാല്‍ നടി ജെന്നിഫര്‍ മണ്ഡപത്തില്‍ കുടുങ്ങി പോയി. പിന്നീട് കുശാല്‍ വന്ന് ജെന്നിഫറിനെ പുറത്തേക്ക് വലിച്ചു കൊണ്ടു പോവുകയായിരുന്നു.

''സെറ്റില്‍ തീ അപകടകരമായ രീതിയില്‍ കത്തിപടര്‍ന്നപ്പോള്‍ നായികയെ അതിസാഹസികമായി രക്ഷിക്കുകയാണ് ജെന്നിഫര്‍. സംഭവം വിശദീകരിച്ച് വിഡിയോ സഹിതം ജെന്നിഫര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ജെന്നിഫര്‍ ഏറെ ഭയന്നിരിക്കുകായിരുന്നു. ആ സമയത്ത് ജെന്നിഫറിനെ രക്ഷിക്കാന്‍ ശക്തി പകര്‍ന്നതില്‍ ദൈവത്തോടു നന്ദി പറയുന്നു, ''- കുശാല്‍ പറഞ്ഞു. തന്റെ ജീവന്‍ രക്ഷിച്ച കുശാലിന് നന്ദി പറഞ്ഞ് ജെന്നിഫറും ട്വീറ്റ് ചെയ്തു.