ട്രോളായെങ്കിലെന്ത്? ടെലിവിഷന്‍ റേറ്റിംഗില്‍ ‘മലയാളം കബാലി’ക്ക് മുന്നില്‍ ‘പ്രേമം’ മാത്രം 

November 11, 2016, 6:03 pm
ട്രോളായെങ്കിലെന്ത്? ടെലിവിഷന്‍ റേറ്റിംഗില്‍ ‘മലയാളം കബാലി’ക്ക് മുന്നില്‍ ‘പ്രേമം’ മാത്രം 
Television
Television
ട്രോളായെങ്കിലെന്ത്? ടെലിവിഷന്‍ റേറ്റിംഗില്‍ ‘മലയാളം കബാലി’ക്ക് മുന്നില്‍ ‘പ്രേമം’ മാത്രം 

ട്രോളായെങ്കിലെന്ത്? ടെലിവിഷന്‍ റേറ്റിംഗില്‍ ‘മലയാളം കബാലി’ക്ക് മുന്നില്‍ ‘പ്രേമം’ മാത്രം 

മലയാളം മൊഴിമാറ്റ പതിപ്പിന്റെ പേരില്‍ രജനീകാന്തിന്റെ 'കബാലി'യോളം പരിഹാസങ്ങള്‍ ഏറ്റുവാങ്ങിയ ഒരു ചിത്രം നമ്മുടെ ടെലിവിഷനില്‍ അടുത്തകാലത്തൊന്നും വേറെ വന്നിട്ടില്ല. ജൂലൈ 22ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിലെത്തിയ ചിത്രം റിലീസിന്റെ സമയത്തും വലിയ വാര്‍ത്ത സൃഷ്ടിച്ചിരുന്നു. ജൂലൈ 22നാണ് ചിത്രം റിലീസായത്. ഏഷ്യാനെറ്റിനായിരുന്നു ചിത്രത്തിന്റെ കേരളത്തിലെ സംപ്രേക്ഷണാവകാശം. ദീപാവലി ആഘോഷവേളയില്‍ ഒക്ടോബര്‍ 30നായിരുന്നു ചിത്രം ഏഷ്യാനെറ്റില്‍ പ്രദര്‍ശിപ്പിച്ചത്.

കബാലി പ്രീമിയര്‍ പ്രദര്‍ശനത്തിന് ശേഷം വന്ന ട്രോള്‍ 
കബാലി പ്രീമിയര്‍ പ്രദര്‍ശനത്തിന് ശേഷം വന്ന ട്രോള്‍ 

ചിത്രത്തിന്റെ ആദ്യടീസര്‍ പുറത്തുവന്നത് മുതല്‍ രജനിയുടെ ഡയലോഗുകളാല്‍ ആവേശമുണര്‍ത്തിയ ചിത്രം തമിഴില്‍ത്തന്നെ കാണാമെന്ന മലയാളികളുടെ ആഗ്രഹം പക്ഷേ വൃഥാവിലായി. മലയാളത്തില്‍ മൊഴിമാറ്റം നടത്തിയ സംഭാഷണങ്ങളാണ് രജനിയും മറ്റ് കഥാപാത്രങ്ങളും പറഞ്ഞത്. തുടര്‍ന്ന് 'മലയാളം കബാലി' ട്രോള്‍ പേജുകളിലേക്ക് കുടിയേറി. പൊട്ടിച്ചിരിപ്പിക്കുന്ന ട്രോളുകള്‍ എണ്ണത്തിലും ഏറെയായിരുന്നു. എന്നാല്‍ ടെലിവിഷനില്‍ ലഭിച്ച കാണികളുടെ എണ്ണത്തില്‍ 'കബാലി'യെ വെല്ലാന്‍ ഒരേയൊരു മലയാളചിത്രത്തിനേ ആയിട്ടുള്ളൂ. അല്‍ഫോന്‍സ് പുത്രന്‍ ചിത്രം 'പ്രേമ'ത്തിന്.

കബാലി ട്രോള്‍ 
കബാലി ട്രോള്‍ 

ഈ വര്‍ഷം മലയാളം ടെലിവിഷനിലെ പ്രീമിയം ഷോകളില്‍ 'പ്രേമ'മാണ് ഒന്നാമത്. കബാലി രണ്ടാമതും. ഷാഫിയുടെ ദിലീപ് ചിത്രം '2 കണ്‍ട്രീസാ'ണ് മൂന്നാമത്.