തമിഴ്‌നാട്ടില്‍ തരംഗമായി ഓവിയ; ക്ലീന്‍ ചിറ്റ് നല്‍കി കമല്‍ഹാസന്‍ 

July 31, 2017, 6:18 pm
തമിഴ്‌നാട്ടില്‍ തരംഗമായി ഓവിയ; ക്ലീന്‍ ചിറ്റ് നല്‍കി കമല്‍ഹാസന്‍ 
Television
Television
തമിഴ്‌നാട്ടില്‍ തരംഗമായി ഓവിയ; ക്ലീന്‍ ചിറ്റ് നല്‍കി കമല്‍ഹാസന്‍ 

തമിഴ്‌നാട്ടില്‍ തരംഗമായി ഓവിയ; ക്ലീന്‍ ചിറ്റ് നല്‍കി കമല്‍ഹാസന്‍ 

തമിഴ്‌നാട്ടില്‍ തരംഗമായി മാറുകയാണ് മലയാളിയായ താരം ഓവിയ. കമല്‍ഹാസന്‍ അവതരിപ്പിക്കുന്ന തമിഴ്‌നാട്ടിലെ ജനപ്രിയ പരിപാടിയായ ബിഗ് ബോസിലെ പ്രകടനമാണ് സിനിമക്ക് അപ്പുറത്ത് ഓവിയക്ക് നിരവധി ആരാധകരെ നേടിക്കൊടുത്തത്. ഞായറാഴ്ചയിലെ ബിഗ്‌ബോസ് പരിപാടിയില്‍ ഓവിയ പൊട്ടിക്കരഞ്ഞിരുന്നു. പക്ഷെ ഇത് ഓവിയക്ക് നിരവധി ആരാധകരെ സൃഷ്ടിക്കുന്ന ഒന്നായി മാറുകയായിരുന്നു. മറ്റ് മത്സരാര്‍ത്ഥികളായ ഗായത്രി രഘുറാമുമായും റൈസയുമായും ഉണ്ടായ വഴക്ക് മാധ്യമങ്ങളില്‍ ഇടം നേടിയിരുന്നു.

ഓരോ മത്സരാര്‍ത്ഥികളുടേയും തെറ്റുകള്‍ കമല്‍ഹാസന്‍ പരിപാടിയില്‍ എടുത്തു പറഞ്ഞിരുന്നു. തന്റെ തെറ്റുകള്‍ സംഭവിക്കാനിടയായ സാഹചര്യം ഓരോന്നായി എടുത്തു പറഞ്ഞതോടെ ഓവിയക്ക് കമല്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഇതോടെ മത്സരത്തില്‍ ഓവിയക്ക് മേല്‍ക്കെ ലഭിക്കുകയായിരുന്നു. ഓവിയയെ പിന്തുണച്ച് പ്രമുഖരാണ് എത്തിയത്. ട്വിറ്ററില്‍ സേവ് ഓവിയ എന്ന ഹാഷ്ടാഗ് ട്രെന്‍ഡിംഗ് ആയിരുന്നു.

ഓവിയ ഗായത്രി രഘുറാമുമായി പിണക്കം തീര്‍ക്കാന്‍ ഇടപെട്ടെങ്കിലും ഗായത്രി അതിന് സമ്മതിടച്ചിരുന്നില്ല. എന്നാല്‍ ഓവിയ കരഞതോടെ ഗായത്ര അല്‍പം മയപ്പെട്ടെങ്കിലും പ്രേക്ഷകര്‍ അതംഗീകരിച്ചു കൊടുക്കാന്‍ തയ്യാറാവാതെ ഓവിയക്കോടൊപ്പം നിന്നതോടെയാണ് ഓവിയ ശ്രദ്ധേയയായത്.