ആ സംശയം ഓവിയ തന്നെ തീര്‍ത്തു; ജൂലിയോടും ശക്തിയോടും ദേഷ്യം പാടില്ലെന്നും നടി 

August 18, 2017, 6:34 pm
ആ സംശയം ഓവിയ തന്നെ തീര്‍ത്തു; ജൂലിയോടും ശക്തിയോടും ദേഷ്യം പാടില്ലെന്നും നടി 
Television
Television
ആ സംശയം ഓവിയ തന്നെ തീര്‍ത്തു; ജൂലിയോടും ശക്തിയോടും ദേഷ്യം പാടില്ലെന്നും നടി 

ആ സംശയം ഓവിയ തന്നെ തീര്‍ത്തു; ജൂലിയോടും ശക്തിയോടും ദേഷ്യം പാടില്ലെന്നും നടി 

തമിഴ്‌നാട്ടിലെ ടിവി ചാനല്‍ പരിപാടികളില്‍ ഏറ്റവും റേറ്റിംഗ് കൂടിയ പരിപാടിയായിരുന്നു കമല്‍ഹാസന്‍ അവതരിപ്പിക്കുന്ന ബിഗ്‌ബോസ് എന്ന പരിപാടി. എന്നാല്‍ പരിപാടിയിലൂടെ ജനപ്രിയ മത്സരാര്‍ത്ഥിയായി തീര്‍ന്ന മലയാളിയായ നടി ഓവിയ പുറത്തുപോയതിനെ തുടര്‍ന്ന് റേറ്റിംഗ് താഴ്ന്നിരുന്നു. ഇതിനെ തുടര്‍ന്ന് ഓവിയയെ തിരികെ കൊണ്ടുവരാന്‍ വിജയ് ടിവി അധികൃതര്‍ ശ്രമം നടത്തുന്നതായും ദിവസം 2.5 ലക്ഷം രൂപ പ്രതിഫലം ഓഫര്‍ ചെയ്തതായും വാര്‍ത്തകളുണ്ടായിരുന്നു.

എന്നാല്‍ ഇക്കാര്യത്തിലുള്ള സംശയം തീര്‍ക്കാന്‍ ഓവിയ തന്നെ രംഗതെത്തി. താന്‍ ഇനിയും മത്സരാര്‍ത്ഥിയായി ബിഗ്‌ബോസില്‍ പങ്കെടുക്കുന്നില്ലെന്ന് ഓവിയ പറഞ്ഞു. സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് ഓവിയ തന്റെ നിലപാട് പുറത്തുവിട്ടത്.