ഓവിയ തിരിച്ചെത്തുന്നു ബിഗ് ബോസ്സില്‍?; തിരികെ എത്തുന്നത് ദിവസം 2.5 ലക്ഷം രൂപ പ്രതിഫലം വാങ്ങിയെന്ന് റിപ്പോര്‍ട്ട് 

August 10, 2017, 6:42 pm
 ഓവിയ തിരിച്ചെത്തുന്നു ബിഗ് ബോസ്സില്‍?; തിരികെ എത്തുന്നത് ദിവസം 2.5 ലക്ഷം രൂപ പ്രതിഫലം വാങ്ങിയെന്ന് റിപ്പോര്‍ട്ട് 
Television
Television
 ഓവിയ തിരിച്ചെത്തുന്നു ബിഗ് ബോസ്സില്‍?; തിരികെ എത്തുന്നത് ദിവസം 2.5 ലക്ഷം രൂപ പ്രതിഫലം വാങ്ങിയെന്ന് റിപ്പോര്‍ട്ട് 

ഓവിയ തിരിച്ചെത്തുന്നു ബിഗ് ബോസ്സില്‍?; തിരികെ എത്തുന്നത് ദിവസം 2.5 ലക്ഷം രൂപ പ്രതിഫലം വാങ്ങിയെന്ന് റിപ്പോര്‍ട്ട് 

തമിഴ്ചാനല്‍ വിജയ് ടിവിയിലെ കമല്‍ഹാസന്‍ അവതാരകനായെത്തുന്ന ജനപ്രിയ പരിപാടിയായ ബിഗ്‌ബോസില്‍ പ്രേക്ഷകരുടെ ഇഷ്ടതാരം ഓവിയ തിരിച്ചെത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഐബി ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിജയ് ടിവി ഓവിയയെ തിരിച്ചുകൊണ്ടു വരുന്നതിന് വേണ്ടി കഠിന ശ്രമം നടത്തുകയാണ്. പുതിയ പ്രതിഫലം ഓവിയക്ക് വാഗ്ദാനം ചെയ്തു ടിവി ചാനല്‍. ഓവിയയുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് തിരികെ കൊണ്ടുവരാനാണ് ചാനല്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

താരം പുറത്ത് പോയതോടെ വിജയ് ടിവിയുടെ ടിആര്‍പി റേറ്റിംഗ് വന്‍തോതില്‍ ഇടിഞ്ഞിരുന്നു. ഇതോടെ താരത്തിന് ഒരു ദിവസം 2.5 ലക്ഷം രൂപ ഒരു ദിവസം നല്‍കാമെന്നാണ് ചാനലിന്റെ പുതിയ ഓഫര്‍. താരം തിരികെ വന്നാല്‍ നല്‍കുന്ന പ്രതിഫലത്തിന്റെ ഇരട്ടി ലഭിക്കുമെന്നാണ് ബിഗ് ബോസ് നിര്‍മ്മാതാക്കള്‍ കരുതുന്നത്.

ഹൗസിനകത്തെ സംഭവങ്ങളുണ്ടാക്കുന്ന മാനസിക സമ്മര്‍ദ്ദം സഹിക്കാനാവുന്നില്ലെന്ന് പറഞ്ഞ് ഓവിയ ഈ വെള്ളിയാഴ്ച പുറത്തു പോയി. തമിഴ്‌നാടാകെ ഇക്കാര്യം ചര്‍ച്ചയാണ്. സേവ് ഓവിയ എന്ന ഹാഷ്ടാഗ് ഇട്ട് ഓവിയയെ പിന്തുണച്ചവരെല്ലാം തങ്ങളുടെ വിഷമം രേഖപ്പെടുത്തി കഴിഞ്ഞു.

പുറത്തു പോയ ഓവിയ എന്തു കൊണ്ടാണ് താന്‍ പുറത്തു പോയതെന്ന് പറഞ്ഞു. ഞാന്‍ കരുതുന്നു, മറ്റൊരു മത്സരാര്‍ത്ഥിയായ ആരവിനെ അത്ര മാത്രം താന്‍ ഇഷ്ടപ്പെടുന്നു. എനിക്കത് നിയന്ത്രിക്കാനാവില്ല. അത് കൊണ്ടാണ് ഞാന്‍ പുറത്തേക്ക് പോയത്. എന്നായിരുന്നു ഓവിയയുടെ പ്രതികരണം.

ഞാന്‍ ഹൗസിലെത്തിയത് സ്‌നേഹം ലഭിക്കുന്നതിനും പരീക്ഷണങ്ങള്‍ക്കും വേണ്ടിയാണ്. എനിക്കറിയില്ല എന്ത് കൊണ്ട് ഷോയില്‍ പരാജയപ്പെട്ടെന്ന്. പക്ഷെ ഒരു കാര്യം അറിയാം യഥാര്‍ത്ഥ സ്‌നേഹം ഒരിക്കലും പരാജയപ്പെടുകയില്ല. ഞാന്‍ സന്തോഷവതിയാണെന്നും ഓവിയ പറഞ്ഞു.

കരഞ്ഞുകൊണ്ടാണ് മത്സരാര്‍ത്ഥികളെല്ലാം ഓവിയയെ യാത്രയാക്കിയത്. പരിപാടിയുടെ അവസാനം കമല്‍ഹാസന്‍ ഓവിയയുമായി സംസാരിച്ചു. പരിപാടിയില്‍ നിന്ന് പുറത്ത് പോവാന്‍ ഓവിയ തീരുമാനമെടുത്ത സമയം നല്ലതാണെന്ന് കമല്‍ പറഞ്ഞു. ഓവിയക്ക് ആശംസകളും നേര്‍ന്നു. നിങ്ങളെ എല്ലാ അര്‍ത്ഥത്തിലും ഈ തലമുറ ഏറ്റെടുത്തിരിക്കുന്നു എന്നും കമല്‍ പറഞ്ഞു. അപ്പോള്‍ കാണികളില്‍ നിന്ന് ഓവിയ, ഞങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നു എന്ന ആരവം ഉയരുന്നുണ്ടായിരുന്നു.

2007ല്‍ പുറത്തെത്തിയ പൃഥ്വിരാജ് ചിത്രം 'കങ്കാരു'വിലൂടെ സിനിമയില്‍ അരങ്ങേറിയ ഓവിയ ഹെലന്‍ എന്ന മലയാളി താരമാണ് തമിഴ് ടെലിവിഷനില്‍ കണക്കില്ലാത്ത ആരാധകരെ നേടുന്നത്. അഞ്ചോളം മലയാളസിനിമകളിലാണ് ഓവിയ ഇതുവരെ അഭിനയിച്ചിട്ടുള്ളതെങ്കില്‍ തമിഴില്‍ അവര്‍ അഭിനയിച്ചിട്ടുള്ളത് പതിനാലോളം സിനിമകളാണ്. പുതിയ പല തമിഴ് സിനിമകളുടെയും ചിത്രീകരണം നടക്കുന്നു. പക്ഷേ പത്ത് വര്‍ഷത്തെ സിനിമാജീവിതത്തില്‍ ലഭിക്കാതിരുന്ന പ്രേക്ഷകപ്രീതിയാണ് അഞ്ച് ആഴ്ചകള്‍ കൊണ്ട് വിജയ് ടിവിയിലെ റിയാലിറ്റി ഷോ ആയ 'ബിഗ് ബോസി'ലൂടെ ഓവിയ ഹെലന്‍ നേടിയത്.

'നീങ്ക ഷട്ടപ്പ് പണ്ണുങ്ക' (നിങ്ങള്‍ ദയവായി വായടയ്ക്കൂ) എന്നൊരു ഡയലോഗോടെയാണ് ബിഗ് ബോസില്‍ ഓവിയ ശ്രദ്ധിക്കപ്പെടുന്നത്. ഗഞ്ച കറുപ്പ് എന്ന മത്സരാര്‍ഥി തനിക്കിഷ്ടമില്ലാത്തത് എന്തോ പറഞ്ഞപ്പോഴായിരുന്നു ഓവിയയുടെ മറുപടി. തുടര്‍ന്ന് പ്രേക്ഷകരില്‍ ഭൂരിഭാഗത്തിന്റെയും ശ്രദ്ധ ഈ താരത്തിലേക്ക് കേന്ദ്രീകരിച്ചു. തുടര്‍ന്നും തുറന്ന അഭിപ്രായപ്രകടനങ്ങളുമായി പരിപാടിയില്‍ പ്രത്യക്ഷപ്പെട്ട ഓവിയയ്ക്ക് ആരാധകര്‍ കൂടി. ബിഗ് ബോസില്‍ ഓവിയ പറഞ്ഞ പഞ്ച് ഡയലോഗുകള്‍ പലതും ടീ ഷര്‍ട്ടുകളില്‍ ആലേഖനം ചെയ്യപ്പെട്ടു. ആരാധന സോഷ്യല്‍ മീഡിയയിലേക്കും പ്രതിഫലിച്ചു. ഓവിയ ആര്‍മി (#ഛ്ശ്യമഅൃാ്യ) എന്ന ഹാഷ് ടാഗില്‍ ആരാധകര്‍ സംഘടിച്ചു. ഫേസ്ബുക്ക് പേജുകളും ട്വിറ്റര്‍ ഹാന്‍ഡിലുകളുമുണ്ടായി. ഓവിയയെ വാഴ്ത്തി ട്രോളുകള്‍ പലത് പ്രചരിച്ചു. എന്തിനേറെ ചില ഹോട്ടലുകളും ബേക്കറികളുമൊക്കെ തങ്ങളുടെ ബില്ലില്‍ വരെ 'വോട്ട് ഫോര്‍ ഓവിയ' എന്ന് അടിച്ചുവച്ചു.