‘ബഡായി ബംഗ്ലാവി’ല്‍ മോഹന്‍ലാല്‍ എത്തിയപ്പോള്‍ രമേശ് പിഷാരടി എവിടെയായിരുന്നു? 

October 17, 2016, 5:03 pm
‘ബഡായി ബംഗ്ലാവി’ല്‍ മോഹന്‍ലാല്‍ എത്തിയപ്പോള്‍ രമേശ് പിഷാരടി എവിടെയായിരുന്നു? 
Television
Television
‘ബഡായി ബംഗ്ലാവി’ല്‍ മോഹന്‍ലാല്‍ എത്തിയപ്പോള്‍ രമേശ് പിഷാരടി എവിടെയായിരുന്നു? 

‘ബഡായി ബംഗ്ലാവി’ല്‍ മോഹന്‍ലാല്‍ എത്തിയപ്പോള്‍ രമേശ് പിഷാരടി എവിടെയായിരുന്നു? 

മലയാളം മിനിസ്‌ക്രീനില്‍ ഏറെ ആരാധകരുള്ള പ്രോഗ്രാമാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന 'ബഡായി ബംഗ്ലാവ്'. മുകേഷും രമേശ് പിഷാരടിയും ധര്‍മ്മജനും ആര്യയുമൊക്കെ ചേരുന്ന വേദിയിലേക്ക് അതിഥികളായി എത്തുന്ന താരങ്ങളുമായുള്ള രസകരമായ സംഭാഷണമാണ് പരിപാടി. അതിന്റെ വിജയത്തിന് പിന്നിലെ പ്രധാന ആണിക്കല്ലായിരുന്നു രമേശ് പിഷാരടിയുടെ ഡയലോഗുകളും കൗണ്ടറുകളും. പക്ഷേ ബഡായി ബംഗ്ലാവിന്റെ പ്രേക്ഷകര്‍ കാത്തിരുന്ന ഞായറാഴ്ചത്തെ എപ്പിസോഡില്‍ പിഷാരടിയുടെ അസാന്നിധ്യം കാണികളെ നിരാശരാക്കി. കരിയറില്‍ മികച്ച വിജയങ്ങളുമായി നില്‍ക്കുന്ന മോഹന്‍ലാല്‍ ആയിരുന്നു ഞായറാഴ്ചത്തെ അതിഥി.

സ്‌ക്രീനിന് പുറത്തും അടുത്ത സുഹൃത്തുക്കളായ മോഹന്‍ലാലും മുകേഷും ഒരുമിച്ചിരിക്കുമ്പോള്‍ രമേശ് പിഷാരടിയുടെ കൗണ്ടറുകള്‍ പ്രതീക്ഷിച്ച കാണികളാണ് നിരാശരായത്. ഞായറാഴ്ചത്തെ 'ബഡായി ബംഗ്ലാവ്' എപ്പിസോഡിന് ശേഷം ഫേസ്ബുക്കിലെ ട്രോള്‍ പേജുകളിലേക്കും ആ നിരാശ എത്തി. പ്രതിഫലം കൂട്ടിച്ചോദിച്ചതിന് പിഷാരടിയെ പ്രോഗ്രാം പ്രൊഡ്യൂസര്‍ പുറത്താക്കിയതാണെന്നുവരെ അത്തരം ട്രോളുകള്‍ക്ക് താഴെ ചിലര്‍ കമന്റുമായെത്തി. പക്ഷേ മോഹന്‍ലാല്‍ എപ്പിസോഡില്‍ പിഷാരടിയെ 'കാണാനായതിന്' കാരണം അത്തരം കാര്യങ്ങളൊന്നുമല്ലെന്ന് പറയുന്നു അദ്ദേഹത്തിന്റെ മാനേജര്‍.

‘ബഡായി ബംഗ്ലാവ്’ വിട്ട് പിഷാരടി പോയിട്ടില്ല. കഴിഞ്ഞ സെപ്റ്റംബര്‍ 22ന് യുഎസില്‍ ഒരു ഷോയ്ക്ക് വേണ്ടി പോയതാണ് അദ്ദേഹം. അതിന് മുന്‍പായി തിരിച്ചെത്തുന്നത് വരെയുള്ള എപ്പിസോഡുകളുടെയെല്ലാം ചിത്രീകരണവും പൂര്‍ത്തിയാക്കിയിരുന്നു. പക്ഷേ അതിനിടെ മുന്‍കൂട്ടി തീരുമാനിക്കാത്ത മോഹന്‍ലാല്‍ എപ്പിസോഡ് കയറിവരികയായിരുന്നു. ഏറെ തിരക്കുകളുള്ള മോഹന്‍ലാലിന്റെ ഡേറ്റ് ലഭിച്ചപ്പോള്‍ പിഷാരടിയുടെ അസാന്നിധ്യം പരിഗണിക്കാതെ പ്രോഗ്രാം പൂര്‍ത്തിയാക്കുകയായിരുന്നു. നവംബര്‍ അഞ്ചിന് പിഷാരടി തിരിച്ചെത്തും.
രമേശ് പിഷാരടിയുടെ മാനേജര്‍