സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ തിളങ്ങി ‘ഫഌവേഴ്‌സ്’; അഞ്ച് പുരസ്‌കാരങ്ങള്‍ നേടി കെ.കെ.രാജീവിന്റെ ‘ഈശ്വരന്‍ സാക്ഷിയായി’ 

June 3, 2016, 8:32 pm
സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ തിളങ്ങി ‘ഫഌവേഴ്‌സ്’; അഞ്ച് പുരസ്‌കാരങ്ങള്‍ നേടി കെ.കെ.രാജീവിന്റെ ‘ഈശ്വരന്‍ സാക്ഷിയായി’ 
Television
Television
സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ തിളങ്ങി ‘ഫഌവേഴ്‌സ്’; അഞ്ച് പുരസ്‌കാരങ്ങള്‍ നേടി കെ.കെ.രാജീവിന്റെ ‘ഈശ്വരന്‍ സാക്ഷിയായി’ 

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ തിളങ്ങി ‘ഫഌവേഴ്‌സ്’; അഞ്ച് പുരസ്‌കാരങ്ങള്‍ നേടി കെ.കെ.രാജീവിന്റെ ‘ഈശ്വരന്‍ സാക്ഷിയായി’ 

ഇക്കൊലത്തെ ടെലിവിഷന്‍ അവാര്‍ഡില്‍ തിളങ്ങി ഫഌവേഴ്‌സ് ടിവി. ചാനല്‍ നേടിയ ആറ് പുരസ്‌കാരങ്ങളില്‍ അഞ്ചും കെ.കെ.രാജീവ് സംവിധാനം ചെയ്ത ‘ഈശ്വരന്‍ സാക്ഷിയായി’ എന്ന ടെലി സീരിയലിനാണ്. മികച്ച സീരിയല്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, രണ്ടാമത്തെ നടന്‍, രണ്ടാമത്തെ നടി, എഡിറ്റര്‍ എന്നീ പുരസ്‌കാരങ്ങള്‍ കെ.കെ.രാജീവിന്റെ പരമ്പരയ്ക്കാണ്. ഫഌവേഴ്‌സില്‍ത്തന്നെ സംപ്രേക്ഷണം ചെയ്ത സുരാജ് വെഞ്ഞാറമ്മൂട് അവതാരകനായ ‘കോമഡി സൂപ്പര്‍ നൈറ്റ്’ ആണ് മികച്ച കോമഡി ഷോ.

മഴവില്‍ മനോരമയിലെ ‘തട്ടീം മുട്ടീം’ മികച്ച ഹാസ്യ പരിപാടിക്കുള്ള അവാര്‍ഡ് നേടി. അതില്‍ കമലഹാസന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നസീര്‍ സംക്രാന്തിയാണ് മികച്ച ഹാസ്യതാരം. മീഡിയ വണ്ണിലെ ‘നാടകാന്ത്യം’ എന്ന സീരിയലിലെ അഭിനയത്തിന് മുന്‍ഷി ബൈജുവിനാണ് മികച്ച നടനുള്ള പുരസ്‌കാരം.

മറ്റ് പ്രധാന പുരസ്‌കാരങ്ങള്‍

കഥാവിഭാഗം

മികച്ച രണ്ടാമത്തെ സീരിയല്‍- കാട്ടുകുരങ്ങ് (അമൃത)

മികച്ച ടെലിഫിലിം (20 മിനിറ്റില്‍ കൂടിയത്)- ബോംഴൂര്‍ മയ്യഴി

മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (പുരുഷന്‍)- (രാജേഷ്/ മുറിപ്പാടുകള്‍/ ഗുഡ്‌നസ് ടിവി)

കുട്ടികള്‍ക്കുള്ള ലഘുചിത്രം- മരമച്ഛന്‍ (ജീവന്‍ ടിവി)

സംവിധായകന്‍- ഇഎം അഷ്‌റഫ് (ബോംഴൂര്‍ മയ്യഴി), കെ.കെ.രാജീവ് (ഈശ്വരന്‍ സാക്ഷിയായി)

മികച്ച നടി- ജാനകി നായര്‍ (റിവല്‍ ലൈഫ്)

മികച്ച ബാലതാരം- ആരോമല്‍ (കുഞ്ഞേടത്തി/ കൈരളി ടിവി)

ഛായാഗ്രഹണം- ഫൗസിയ ഫാത്തിമ (അഗ്ഗദ് നയാഗ)

സംഗീത സംവിധാനം- വിശ്വജിത്ത് (ആത്മേയം/ അമൃത)

ശബ്ദസംവിധാനം- ടി.കൃഷ്ണനുണ്ണി (രാജകുമാരന്‍)

കലാസംവിധാനം- ശന്തുഭായ് (കല്‍പാന്തകാലം)


കഥേതര വിഭാഗം

മികച്ച ഡോക്യുമെന്ററി (ജനറല്‍)- കനലാടി (സംവിധാനം- വി.കെ.അനില്‍ കുമാര്‍)

ഡോക്യുമെന്ററി (സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റ്)- കുട്ടനാട്: ഒരു അപൂര്‍വ്വ മരുത തീണ (സംവിധാനം-പ്രദീപ് നായര്‍)

ഡോക്യുമെന്ററി (ബയോഗ്രഫി)- മറുവിളി (സംവിധാനം-അന്‍വര്‍ അലി), ഡ്രാമാനുജം (മഹേഷ് പഞ്ചു)

ഡോക്യുമെന്ററി (വുമണ്‍ ആന്റ് ചില്‍ഡ്രന്‍)- അമ്മ (സംവിധാനം-നീലന്‍)

വിദ്യാഭ്യാസ പരിപാടി- ഒരു ദേശത്തിന്റെ പോരാട്ട ചരിത്രം (സംവിധാനം-വിനീത്.വി.നായര്‍)

വിദ്യാഭ്യാസ പരിപാടിയിലെ മികച്ച അവതരണം- ഗോവിന്ദ് പത്മസൂര്യ (അടി മോനേ ബസര്‍)

സംവിധായകന്‍ (ഡോക്യുമെന്ററി)- രഞ്ജിത്ത് കുമാര്‍

ന്യൂസ് ക്യാമറാമാന്‍- സതീഷ്.എസ്.പിള്ള (ഫോറസ്റ്റ് റിട്ടേണ്‍സ്/ മനോരമ ന്യൂസ്)

വാര്‍ത്താ അവതാരകന്‍- എന്‍.പി.ചന്ദ്രശേഖരന്‍ (കൈരളി), ഫിറോസ് സാലി മുഹമ്മദ് (ജയ്ഹിന്ദ്)

അവതാരകന്‍- സനല്‍ പോറ്റി (ജീവന്‍)

കമന്റേറ്റര്‍- പ്രവീണ്‍ ഇറവങ്കര (ആറ്റുകാല്‍ പൊങ്കാല ലൈവ്/ കൈരളി പീപ്പിള്‍)

അഭിമുഖം- ജോണി ലൂക്കോസ്, ഭാഗ്യലക്ഷ്മി (നേരേ ചൊവ്വേ, സെല്‍ഫി)

അന്വേഷണാത്മക പത്രപ്രവര്‍ത്തനം- ബിജു പങ്കജ് (മാതൃത്വം വില്പനക്ക്/ മാതൃഭൂമി ന്യൂസ്)

ടിവി ഷോ (കറണ്ട് അഫയേഴ്‌സ്)- ഞങ്ങള്‍ക്കും പറയാനുണ്ട് (മാതൃഭൂമി ന്യൂസ്)

കുട്ടികളുടെ പരിപാടി- കിളിക്കൂട് (ഗുഡ്‌നസ് ടിവി)