വസ്ത്രധാരണം ശരിയല്ല, കുടുംബത്തിന് കാണാനുമാകില്ല; കമലിന്റെ ബിഗ് ബോസ് നിര്‍ത്തണമെന്നാവശ്യപ്പെട്ട് ഹര്‍ജി 

August 5, 2017, 12:52 pm
വസ്ത്രധാരണം ശരിയല്ല, കുടുംബത്തിന് കാണാനുമാകില്ല; കമലിന്റെ ബിഗ് ബോസ് നിര്‍ത്തണമെന്നാവശ്യപ്പെട്ട് ഹര്‍ജി 
Television
Television
വസ്ത്രധാരണം ശരിയല്ല, കുടുംബത്തിന് കാണാനുമാകില്ല; കമലിന്റെ ബിഗ് ബോസ് നിര്‍ത്തണമെന്നാവശ്യപ്പെട്ട് ഹര്‍ജി 

വസ്ത്രധാരണം ശരിയല്ല, കുടുംബത്തിന് കാണാനുമാകില്ല; കമലിന്റെ ബിഗ് ബോസ് നിര്‍ത്തണമെന്നാവശ്യപ്പെട്ട് ഹര്‍ജി 

നടന്‍ കമല്‍ഹാസന്‍ അവതാരകനായ 'ബിഗ് ബോസ്' എന്ന റിയാലിറ്റി ഷോയുടെ തമിഴ് പതിപ്പ് നിര്‍ത്തണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. റിയാലിറ്റി ഷോ സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്നവരുടെ വികാരത്തെ വ്രണപ്പെടുത്തുകയും സ്ത്രീ പങ്കാളിത്തത്തെ അശ്ലീലമായാണ് അവതരിപ്പിക്കുന്നതെന്നും എന്നാരോപിച്ച് ശരവണന്‍ എന്നയാളാണ് ഹര്‍ജി സമര്‍പ്പിച്ചത്. പരിപാടിയില്‍ തമിഴ് സംസ്‌കാരത്തെയും പാരമ്പര്യത്തെയും അവഹേളിക്കുന്നുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

ഈ പരിപാടിയില്‍ സ്ത്രീ പങ്കാളിത്തത്തെ അശ്ലീലമായാണ് അവതരിപ്പിക്കുന്നത്. ഇതില്‍ പങ്കെടുക്കുന്ന വനിതകളുടെ വസ്ത്രധാരണവും പൊരുമാറ്റവും ആഭാസകരമാണ്, ഇത് കുടുംബത്തിനൊപ്പമിരുന്ന് കാണാന്‍പറ്റുന്ന പരിപാടിയല്ല, സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്നവരുടെ ജീവിതത്തെ ഇതില്‍ കളിയാക്കുകയാണ്. 15 മത്സരാര്‍ത്ഥികളുടെ മാനസിക വികാരങ്ങളെ അവതരിപ്പിക്കുന്ന ഈ ഷോ കഴിയുന്നത്ര വേഗത്തില്‍ നിയന്ത്രിക്കണം.
ഹര്‍ജിയില്‍ പറയുന്നു

പരിപാടിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ ഇക്കാര്യം നേരത്തേ അറിയിച്ചിരുന്നുവെന്നും എന്നാല്‍ പ്രതികരണമുണ്ടാവാത്തതിനാലാണ് കോടതിയെ സമീപിക്കുന്നതെന്നും ശരവണന്‍ വ്യക്തമാക്കി. ഹര്‍ജി തിങ്കളാഴ്ച വാദത്തിനെടുക്കും. ബിഗ് ബോസ് എന്ന റിയാലിറ്രി ഷോയുടെ പ്രദര്‍ശനം നിരോധിക്കണമെന്നാ ആദ്യത്തെ ആവശ്യമല്ല ഇത്. പരിപാടിക്കെതിരെ ദേശീയ ഹിന്ദു പാര്‍ട്ടിയായ മക്കള്‍ കഴ്ച്ചി നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരിപാടിയില്‍ തമിഴ് സംസ്‌കാരത്തെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നായിരുന്നു പരാതി.

അതേസമയം, ഇപ്പോള്‍ റിയാലിറ്റി ഷോയുടെ ടിആര്‍പി കൂട്ടുന്നത് ഒരു മലയാളി യുവതാരമാണ്. 2007ല്‍ പുറത്തെത്തിയ പൃഥ്വിരാജ് ചിത്രം 'കങ്കാരു'വിലൂടെ സിനിമയില്‍ അരങ്ങേറിയ ഓവിയ ഹെലന്‍ എന്ന മലയാളി താരമാണ് തമിഴ് ടെലിവിഷനില്‍ കണക്കില്ലാത്ത ആരാധകരെ നേടുന്നത്. അഞ്ചോളം മലയാളസിനിമകളിലാണ് ഓവിയ ഇതുവരെ അഭിനയിച്ചിട്ടുള്ളതെങ്കില്‍ തമിഴില്‍ അവര്‍ അഭിനയിച്ചിട്ടുള്ളത് പതിനാലോളം സിനിമകളാണ്. പുതിയ പല തമിഴ് സിനിമകളുടെയും ചിത്രീകരണം നടക്കുന്നു. പക്ഷേ പത്ത് വര്‍ഷത്തെ സിനിമാജീവിതത്തില്‍ ലഭിക്കാതിരുന്ന പ്രേക്ഷകപ്രീതിയാണ് അഞ്ച് ആഴ്ചകള്‍ കൊണ്ട് വിജയ് ടിവിയിലെ റിയാലിറ്റി ഷോ ആയ 'ബിഗ് ബോസി'ലൂടെ ഓവിയ ഹെലന്‍ നേടിയത്.

'നീങ്ക ഷട്ടപ്പ് പണ്ണുങ്ക' (നിങ്ങള്‍ ദയവായി വായടയ്ക്കൂ) എന്നൊരു ഡയലോഗോടെയാണ് ബിഗ് ബോസില്‍ ഓവിയ ശ്രദ്ധിക്കപ്പെടുന്നത്. ഗഞ്ച കറുപ്പ് എന്ന മത്സരാര്‍ഥി തനിക്കിഷ്ടമില്ലാത്തത് എന്തോ പറഞ്ഞപ്പോഴായിരുന്നു ഓവിയയുടെ മറുപടി. തുടര്‍ന്ന് പ്രേക്ഷകരില്‍ ഭൂരിഭാഗത്തിന്റെയും ശ്രദ്ധ ഈ താരത്തിലേക്ക് കേന്ദ്രീകരിച്ചു. തുടര്‍ന്നും തുറന്ന അഭിപ്രായപ്രകടനങ്ങളുമായി പരിപാടിയില്‍ പ്രത്യക്ഷപ്പെട്ട ഓവിയയ്ക്ക് ആരാധകര്‍ കൂടി. ബിഗ് ബോസില്‍ ഓവിയ പറഞ്ഞ പഞ്ച് ഡയലോഗുകള്‍ പലതും ടീ ഷര്‍ട്ടുകളില്‍ ആലേഖനം ചെയ്യപ്പെട്ടു. ആരാധന സോഷ്യല്‍ മീഡിയയിലേക്കും പ്രതിഫലിച്ചു. ഓവിയ ആര്‍മി (#OviyaArmy) എന്ന ഹാഷ് ടാഗില്‍ ആരാധകര്‍ സംഘടിച്ചു. ഫേസ്ബുക്ക് പേജുകളും ട്വിറ്റര്‍ ഹാന്‍ഡിലുകളുമുണ്ടായി. ഓവിയയെ വാഴ്ത്തി ട്രോളുകള്‍ പലത് പ്രചരിച്ചു. എന്തിനേറെ ചില ഹോട്ടലുകളും ബേക്കറികളുമൊക്കെ തങ്ങളുടെ ബില്ലില്‍ വരെ 'വോട്ട് ഫോര്‍ ഓവിയ' എന്ന് അടിച്ചുവച്ചു.

Also Read: ഹോട്ടല്‍ ബില്ലില്‍ വരെ ‘ഓവിയ തരംഗം’; ബിഗ് ബോസ് തമിഴിന്റെ ടിആര്‍പി കൂട്ടുന്നത് ഈ മലയാളി താരം