സീരിയല്‍ നടിയെ മരിച്ച നിലയില്‍ കണ്ടെത്തി 

November 11, 2016, 10:49 pm
സീരിയല്‍ നടിയെ മരിച്ച നിലയില്‍ കണ്ടെത്തി 
Television
Television
സീരിയല്‍ നടിയെ മരിച്ച നിലയില്‍ കണ്ടെത്തി 

സീരിയല്‍ നടിയെ മരിച്ച നിലയില്‍ കണ്ടെത്തി 

ചെന്നൈ: തമിഴ് സീരിയല്‍ താരം മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ് ടിവി ചാനല്‍ അവതാരയും സീരിയല്‍ താരവുമായ സബര്‍ണയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെന്നൈയിലെ മധുരോവയലിലെ വീടിനകത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊസീസ് സ്ഥലതെത്തി നടത്തിയ പരിശോധനയിലാണ് സബര്‍ണയുടെ മൃതദേഹം കണ്ടത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി സബര്‍ണയെ കാണാറില്ലെന്ന് അയല്‍ക്കാര്‍ പൊലീസിനോട് പറഞ്ഞു. പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

സണ്‍ ടിവി പ്രക്ഷേപണം ചെയ്ത പാസമലര്‍ എന്ന സീരിയലിലൂടെയാണ് സബര്‍ണ ശ്രദ്ധേയയായത്. തുടര്‍ന്ന് സീരിയലുകളും ടിവി ഷോകളും ചെയ്തു.