സ്വവര്‍ഗാനുരാഗികളായ ‘പെണ്‍കുട്ടി’കളെ ടിവി ഷോയില്‍ അധിക്ഷേപിച്ച് സിനിമ നടി ഗീത; തല്ലി ശരിയാക്കുമെന്ന് ഓണ്‍ എയറില്‍ ഭീഷണി 

November 6, 2016, 11:50 am
സ്വവര്‍ഗാനുരാഗികളായ ‘പെണ്‍കുട്ടി’കളെ ടിവി ഷോയില്‍ അധിക്ഷേപിച്ച് സിനിമ നടി ഗീത; തല്ലി ശരിയാക്കുമെന്ന് ഓണ്‍ എയറില്‍ ഭീഷണി 
Television
Television
സ്വവര്‍ഗാനുരാഗികളായ ‘പെണ്‍കുട്ടി’കളെ ടിവി ഷോയില്‍ അധിക്ഷേപിച്ച് സിനിമ നടി ഗീത; തല്ലി ശരിയാക്കുമെന്ന് ഓണ്‍ എയറില്‍ ഭീഷണി 

സ്വവര്‍ഗാനുരാഗികളായ ‘പെണ്‍കുട്ടി’കളെ ടിവി ഷോയില്‍ അധിക്ഷേപിച്ച് സിനിമ നടി ഗീത; തല്ലി ശരിയാക്കുമെന്ന് ഓണ്‍ എയറില്‍ ഭീഷണി 

തെലുങ്ക് ടിവി ഷോയില്‍ ക്ഷണിച്ചു വരുത്തി LGBTQ ജോഡികളെ സിനിമ താരം ഗീത അധിക്ഷേപിച്ചതായി ആക്ഷപേം. ജീവിത വിഷയങ്ങളും പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുകയും ഉപദേശം നല്‍കുകയും പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്യുന്ന തെലുങ്ക് പരിപാടിയിലാണ് സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികളെ തല്ലുമെന്നും അടിച്ച് ശരിയാക്കുമെന്നും ഓണ്‍ എയില്‍ ഭീഷണിപ്പെടുത്തുന്നത്. ഇതോടെ തെലുങ്ക് നാട്ടിലെ ഭിന്നലിംഗക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി.

സീ തെലുങ്കുവിലെ 'ബതുകു ജടകാ ബന്ദി' എന്ന പരിപാടിയിലാണ് ഒരുമിച്ച് ജീവിക്കാനാഗ്രഹിക്കുന്ന 'പെണ്‍കുട്ടികളെ' അവതാരിക ഗീത ആക്ഷേപിക്കുന്നത്. അവരുടെ ലൈംഗീകതയേയും ലൈംഗിക താല്‍പര്യങ്ങളേയും കണക്കറ്റ് വിമര്‍ശിച്ച അവതാരിക അവരുടെ സ്‌നേഹത്തെ 'പാപ'മെന്നാണ് വിശേഷിപ്പച്ചത്. 20 വയസുള്ള ഒരു പെണ്‍കുട്ടിയും 23 വയസുള്ള പുരുഷനായി ലിംഗമാറ്റം നടത്തിയ പെണ്‍കുട്ടിയുമാണ് ഷോയില്‍ അതിഥികളായി എത്തിയത്. ഒക്ടോബര്‍ 31ന് പ്രക്ഷേപണം ചെയ്ത എപ്പിസോഡാണ് തെലുങ്ക് സംസാരിക്കുന്ന ഇരു സംസ്ഥാനങ്ങളിലും വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയത്.

വീട്ടുകാരുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാനാഗ്രഹിക്കുന്നുവെന്നും കുടുംബക്കാര്‍ തങ്ങള്‍ക്ക് വിവാഹം കഴിക്കാനുള്ള അനുമതി നല്‍കണമെന്നുമായിരുന്നു LGBTQ ജോഡികളുടെ ആവശ്യം. സാമൂഹിക പ്രതിബദ്ധതയെന്ന അവകാശവാദം ഉന്നയിച്ച് പരിപാടിയിലാണ് സ്വവര്‍ഗാനുരാഗത്തെ നിന്ദ്യമായി പ്രതിപാദിച്ചത്.

ആദ്യം ലിംഗമാറ്റം നടത്തിയ പുരുഷനെ വേദിയിലേക്ക് വിളിച്ച ശേഷമാണ് പെണ്‍കുട്ടിയെ വേദിയിലേക്ക് വിളിച്ചത്. പിന്നീട് കുടുംബാഗംങ്ങളേയും മനശാസ്ത്രജ്ഞനേയും അഭിഭാഷകനേയും ഷോയില്‍ കാണാം. സ്വവര്‍ഗാനുരാഗത്തെ 'സദാചാര വിരുദ്ധമെന്നും' വഴിതെറ്റിയ സ്വഭാവമെന്നും സിനിമാ താരം ഗീത വിശേഷിപ്പിക്കുന്നു. ലിംഗമാറ്റം നടത്തിയ പുരുഷന്‍ തന്റെ ആണ്‍ അഭിലാഷത്തേയും പ്രമത്തേയും മുടിവെട്ടി സ്വത്വത്തിലേക്കെത്തിയതിനെ കുറിച്ചുമെല്ലാം വിവരിക്കുമ്പോള്‍ കടുത്ത മുനവെച്ച പരാമര്‍ശങ്ങളാണ് ഗീതയില്‍ നിന്നുണ്ടാവുന്നത്. അയാളെ അവളെന്ന് തന്നെ സംസാരത്തില്‍ വിശേഷിപ്പിക്കുന്ന ഗീതയുടെ കടുത്ത വാക്കുകളില്‍ പലപ്പോഴും അയാള്‍ക്ക് വാക്ക് നഷ്ടപ്പെടുകയും നിശബ്ദനാക്കപ്പെടുകയും ചെയ്യുന്നു.

പെണ്‍കുട്ടിയോട് നിനക്ക് നാണമില്ലേയെന്നും, നിന്നെ ചെരുപ്പൂരി അടിക്കുമെന്നും തല്ലുമെന്നും അഭിനേത്രി പലകുറി പറയുന്നു. പെണ്‍കുട്ടിയുടെ രക്ഷിതാക്കളോടുള്ള ഗീത പറയുന്നത് ‘അവളെ കെട്ടിയിടു, അല്ലെങ്കില്‍ കെട്ടിച്ച് വേറെ എവിടേക്കെങ്കിലും അയക്കു’ എന്നാണ്. അങ്ങനെ ഈ പ്രശ്‌നം പരിഹരിക്കാമെന്ന്. നാണമില്ലെ ഇങ്ങനെ പ്രേമമെന്ന് പറഞ്ഞ് നടക്കാനെന്നും ചോദിക്കുന്നു.

തുടക്കത്തില്‍ ആത്മവിശ്വാസത്തോടെ സംസാരിച്ച് തുടങ്ങിയ LGBTQ ജോഡികള്‍ തളരുന്നതും അടിച്ചമര്‍ത്തപ്പെടുന്നതും കാണാനാകും. ഷോ അവസാനിക്കുമ്പോഴേക്കും ഇരുവരും തകര്‍ന്നു വിഷാദത്തിന് അടിപ്പെട്ട് കഴിഞ്ഞിരുന്നു. ഭിന്നലിംഗ, മൂന്നാംലിംഗക്കാരടക്കം ലൈംഗിക ന്യൂനപക്ഷങ്ങള്‍ സമൂഹത്തില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്തെന്നും എത്തരത്തിലുള്ള സമീപനമാണ് നേരിടുന്നതെന്നും ഈ ഷോ തെളിയിക്കും. അത്രയ്ക്കും അവഹേളനപരമായ സമീപനമാണ് അവതാരികയും ടിവി ഷോ നടത്തിപ്പിക്കാരും എപ്പിസോഡില്‍ കാണിച്ചു കൂട്ടിയത്.

ഈ ലിങ്കില്‍ പരിപാടി കാണാം: ബതുകു ജടകാ ബന്ദി