സിനിമയില്‍ വിജയിച്ചതിനെ തുടര്‍ന്ന് അസൂയ കൂടി മത്സരാര്‍ത്ഥികള്‍; സമ്പൂര്‍ണേഷ് ബാബു ബിഗ് ബോസില്‍ നിന്ന് പുറത്ത് 

July 31, 2017, 10:28 pm
സിനിമയില്‍ വിജയിച്ചതിനെ തുടര്‍ന്ന് അസൂയ കൂടി മത്സരാര്‍ത്ഥികള്‍; സമ്പൂര്‍ണേഷ് ബാബു ബിഗ് ബോസില്‍ നിന്ന് പുറത്ത് 
Television

ജൂനിയര്‍ എന്‍ടിആര്‍ അവതാരകനായെത്തുന്ന തെലുഗ് ബിഗ് ബോസ് ടിവി പരിപാടിയില്‍ നിന്ന് നടന്‍ സമ്പൂര്‍ണേഷ് ബാബു പുറത്ത്. ടിവി ഷോ കാണുന്നവര്‍ക്ക് അറിയാമായിരുന്നു സമ്പൂര്‍ണേഷ് ബാബു ഒട്ടും സംതൃപ്തനായിരുന്നില്ലെന്ന്. സമ്പൂര്‍ണേഷ് ബാബു തുടര്‍ച്ചയായി ആവശ്യപ്പെട്ടിരുന്നു തന്നെ ഷോയില്‍ നിന്ന് ഒഴിവാക്കണമെന്ന്. ഇതോടെ പരിപാടിയുടെ ജഡ്ജസ് അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു. വ്യാഴാഴ്ച പ്രക്ഷേപണം ചെയ്ത എപ്പിസോഡിലായിരുന്നു അദ്ദേഹത്തിന്റെ പുറത്താകല്‍. ചൊവ്വാഴ്ച തന്നെ അദ്ദേഹം ഹൗസ് വിട്ടിരുന്നു. മറ്റ് മത്സരാര്‍ത്ഥികളുമായി ഒട്ടും ചേര്‍ന്ന് പോകാന്‍ അദ്ദേഹത്തിന് കഴിയുന്നുണ്ടായിരുന്നില്ല.

അദ്ദേഹത്തിന്റെ ഹാസ്യപ്രകടനത്തിന്റെ പേരിലാണ് അറിയപ്പെടുന്നതെങ്കിലും, ഹൗസില്‍ തികച്ചും വ്യത്യസ്തനായാണ് പെരുമാറിയിരുന്നത്. ഹൗസില്‍ വന്നതു മുതല്‍ അദ്ദേഹം വളരെ അസ്വസ്ഥനായിരുന്നു. മാത്രമല്ല ചില മത്സരാര്‍ത്ഥികളുടെ പെരുമാറ്റവും അദ്ദേഹത്തിനിഷ്ടപ്പെട്ടിരുന്നില്ലെന്നും ഷോയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പ്രതികരിച്ചു.

പങ്കെടുത്ത മത്സരാര്‍ത്ഥികളെ താരതമ്യപ്പെടുത്തുമ്പോള്‍ സമ്പൂര്‍ണേഷ് വിജയം നേടിയിരിക്കുന്ന ഒരാളാണ്. അദ്ദേഹത്തിനാണ് തിരക്കുള്ള ഒരാളും. ഈ വസ്തുത മറ്റ് മത്സരാര്‍ത്ഥികളില്‍ കുറച്ച് അസൂയ ജനിപ്പിച്ചു. ആ അസൂയ മനസ്സില്‍ വെച്ചാണ് അദ്ദേഹത്തോട് പെരുമാറിയിരുന്നതെന്നും ഷോയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പ്രതികരിച്ചു.